പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണം ഏത്? ചോദ്യത്തിന് ഉത്തരം നൽകി വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി കമല ഹാരിസ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഈ അമേരിക്കന്‍ തിരഞ്ഞെടുപ്പിലേക്ക് ഇന്ത്യക്കാര്‍ ശ്രദ്ധ തിരിക്കുന്നതിന് ഒരു പ്രധാനകാരണം ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നതാണ്. കമല ഹാരിസിനും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഇക്കുറി വലിയ വിജയപ്രതീക്ഷയാണ് ഉളളത്.
ഇന്ത്യക്കാരിയാണ് കമല ഹാരിസിന്റെ അമ്മ. അതേസമയം അച്ഛന്‍ ജമൈക്കന്‍ സ്വദേശിയും. അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജയും വെളുത്ത വര്‍ഗ്ഗക്കാരി അല്ലാത്തതുമായ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്. മത്സരച്ചൂടിനിടെ കമല ഹാരിസിന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ഭക്ഷണത്തെ കുറിച്ചുളള മറുപടി ശ്രദ്ധ നേടുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ വോട്ടര്‍മാര്‍ ഉന്നയിച്ച നിരവദി ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ഭക്ഷണം ഏതാണെന്ന ചോദ്യം വന്നത്. സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇഡ്ഡലിയും നല്ല സാമ്പാറുമാണെന്ന് കമല ഹാരിസ് മറുപടി നല്‍കി. ഉത്തരേന്ത്യന്‍ ഭക്ഷണം ആണെങ്കില്‍ ഏത് തരത്തിലുളള ടിക്കയും പ്രിയപ്പെട്ടതാണ് എന്നും കമല ഹാരിസ് മറുപടി നല്‍കി. തന്റെ ഇന്ത്യന്‍ വേരുകളെ കുറിച്ച് അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ അടക്കം ഏറെ പറയാറുണ്ട് കമല ഹാരിസ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാനസികാരോഗ്യത്തിന് വേണ്ടി എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് താന്‍ ദിവസവും രാവിലെ വ്യായാമം ചെയ്യുന്നുണ്ടെന്നും കുട്ടികളോട് സംസാരിക്കുകയും പാചകം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും കമല ഹാരിസ് മറുപടി നല്‍കി. സ്ത്രീകള്‍ക്ക് പ്രചോദനമായ കമല ഹാരിസിന് അവര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുളളത് എന്ന ചോദ്യത്തിന് നയിക്കാന്‍ ആരുടേയും അനുമതിക്ക് വേണ്ടി കാത്ത് നില്‍ക്കരുതെന്ന് കമല ഹാരിസ് മറുപടി നല്‍കി. ഇത് നിന്റെ അവസരമല്ലെന്ന് പലരും പലവട്ടം തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ താന്‍ പ്രാതലിന് 'നോ' ആണ് കഴിക്കാറുളളത്. അത് താന്‍ എല്ലാവര്‍ക്കും നിര്‍ദേശിക്കുന്നുവെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications