പാകിസ്താനും 'ശിവസേന' കളിയ്ക്കുന്നു? ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ പരിപാടിയ്ക്ക് ആതിഥ്യമരുളിയില്ല
കറാച്ചി: പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി നടത്താന്‍ ശിവസേന അനുവദിയ്ക്കാതെ വന്നപ്പോള്‍ പാകിസ്താന്‍ പോലും പ്രതികരിച്ചു. എന്നാല്‍ ശിവസേന ഇന്ത്യയില്‍ ചെയ്യുന്നത് പോലെ ചിലര്‍ പാകിസ്താനിലും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിന് ഇരയായതാകട്ടെ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും
ടിസിഎ രാഘവന്‍ ആണ് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍. ഇദ്ദേഹത്തിന് ആതിഥ്യമരുളാനാകില്ലെന്ന് പറഞ്ഞത് കറാച്ചിയിലെ ഒരു വരേണ്യ ക്ലബ്ബ് ആണ്. സംഭവം ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിയ്ക്കുകയാണ്.
പരിപാടിയില്‍ പങ്കെടുക്കാനായി കറാച്ചിയില്‍ എത്തിയപ്പോഴാണത്രെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിവരം അറിഞ്ഞത്

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍
ടിസിഎ രാഘവന്‍ ആണ് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍. ഇദ്ദേഹത്തിന് ആതിഥ്യമരുളാന്‍ പറ്റില്ലെന്നാണ് കറാച്ചിയിലെ ക്ലബ്ബ് പറഞ്ഞത്.

സിന്ധ് ക്ലബ്ബ്
കറാച്ചിയിലെ വരേണ്യ ക്ലബ്ബ് ആണ് സിന്ധ് ക്ലബ്ബ്. 1871 ല്‍ സ്ഥാപിതമായ ക്ലബ്ബ് ഏറെ സാംസ്‌കാരിക പരിപാടികള്‍ക്കും മറ്റും വേദിയാകാറുണ്ട്.

സൗഹൃദ സംഘടന
പാകിസ്താന്‍-ഇന്ത്യ സിറ്റിസണ്‍സ് ഫ്രണ്ട്ഷിപ്പ് ഫോറം എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പാക് രാഷ്ട്ര പിതാവ് മുഹമ്മദലി ജിന്നയുടെ കൊച്ചുമകന്‍ ലിയാഖത്ത് മര്‍ച്ചന്റ് ഈ സംഘടനയുടെ സഹ അധ്യക്ഷനാണ്.

സെപ്തംബറില്‍
സെപ്തംബര്‍ 26 നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനായി ടിസിഎ രാഘവനും ഭാര്യയും കറാച്ചിയില്‍ എത്തിയിരുന്നു. അപ്പോഴാണ് വിവരം അറിയുന്നത്.

കാരണം പറഞ്ഞില്ല
എന്തുകൊണ്ടാണ് ടിസിഎ രാഘവനെ പ്രവേശിപ്പിയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതെന്ന് ക്ലബ്ബ് അധികൃതര്‍ വിശദീകരിച്ചില്ല. പാക് അധികൃതരും ഇത് സംബന്ധിച്ച് ഒരു വിശദീകരണവും നല്‍കിയില്ല.

ഗുലാം അലിയ്ക്ക് പകരമോ
ഗുലാം അലിയുടെ സംഗീത പരിപാടി നടത്താന്‍ ശിസേന സമ്മതിയ്ക്കാതിരുന്നതിന് പകരമായിട്ടാണോ ഈ നടപടിയെന്നും സംശയിയ്ക്കപ്പെടുന്നുണ്ട്.

ഇന്ത്യയും മോശമല്ല
പാകിസ്താനിലെ ഒരു ക്ലബ്ബ് ആണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങള്‍ പാക് ഹൈക്കമ്മീഷണോട് ഇതേ കാര്യം ചെയ്തിട്ടുണ്ട്. പഞ്ചാബും ഹരിയാനയും.












Click it and Unblock the Notifications