കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് വിവാദത്തിന് ഭരണകൂടത്തിന്റെ മൗന സമ്മതം ഉണ്ട്; പ്രതിഷേധിച്ച് ബഹ്റൈൻ പാർലമെന്റിൽ പ്രമേയം

Google Oneindia Malayalam News

ബഹ്റൈൻ: ഹിജാബിന് നിരോധനത്തിനെതിരെ പ്രതിഷേധിച്ച് ബഹ്റൈൻ പാർലമെന്റിൽ പ്രമേയം. അഹ്മദ് അൽ അൻസാരി, അബ്ദുറസാഖ് അൽ ഖിത്താബ് എന്നീ രണ്ട് എംപിമാരാണ് നിലവിലെ വിവാദത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. ഹിജാബ് വിഷയത്തിലുള്ള പുതിയ നീക്കങ്ങൾ ഒട്ടും ആശാസ്യം അല്ലെന്ന് എം. പി മാർ പ്രമേയത്തിൽ വ്യക്തമാക്കി.

ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള മതവും വേഷവും സ്വീകരിക്കാനുളള അവകാശമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതേ, ഇന്ത്യയിലെ സംസ്ഥാനത്താണ് ഇത്തരം പ്രശ്നങ്ങൾ നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാൻ കഴിയുന്നില്ല.

പഠിക്കണം എങ്കിൽ കുട്ടികൾ ശിരോവസ്ത്രം അഴിച്ചു വെക്കേണ്ട അവസ്ഥയാണ്. വിവാദത്തിൽ ഭരണകൂടത്തിന്റെ മൗന സമ്മതം ഉണ്ട്. ഇന്ത്യയിൽ ഇത്തരം സംഭവം ഉണ്ടാകുന്നതെന്ന് എം പിമാർ പാർലമെന്ർറില്‍ വ്യക്തമാക്കി.

1

അതേസമയം, ബഹ്റൈന് ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങളുമായി നല്ല ബന്ധമാണ്. ഹിജാബ് പോലുളള സംഭവത്തിൽ ജാ​ഗ്രത കൈകൊളളണം. ഇങ്ങനെയുളള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും എംപിമാർ വ്യക്തമാക്കിയത്. പ്രമേയം അവതരണത്തിലാണ് ഇക്കാര്യങ്ങൾ എംപിമാർ വ്യക്തമാക്കിയത്.

'നിന്നെ കൊല്ലുമെടീ... എന്നും പറഞ്ഞ് ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു'; തടഞ്ഞപ്പോൾ കൈ തല്ലിയൊടിച്ചു''നിന്നെ കൊല്ലുമെടീ... എന്നും പറഞ്ഞ് ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു'; തടഞ്ഞപ്പോൾ കൈ തല്ലിയൊടിച്ചു'

2

അതേസമയം, കർണാടക ഹൈക്കോടതി ഹിജാബ് ഹർജികളിൽ വാദം കേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇന്ന് കോടതി ഹർജി പരിഗണിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങിയ ബെഞ്ചിനാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്. ഹർജി പരിഗണിക്കവെ, കോടതിയിൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രവി വർമ കുമാർ പറഞ്ഞു, - "സർക്കാർ ഹിജാബ് മാത്രം തിരഞ്ഞെടുക്കുന്നു". "വളകൾ ധരിച്ച ഹിന്ദു പെൺകുട്ടികളെയും കുരിശ് ധരിച്ച ക്രിസ്ത്യൻ പെൺകുട്ടികളെയും പുറത്താക്കുന്നില്ല." - അദ്ദേഹം പറഞ്ഞു.

3

മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലീം പെൺകുട്ടികളോട് വിവേചനം കാണിക്കുകയാണ്. സർക്കാർ ഉത്തരവിൽ മറ്റ് മത ചിഹ്നങ്ങളൊന്നും പരിഗണിക്കപ്പെടുന്നില്ലെന്നും കുമാർ അടിവരയിട്ട് വ്യക്തമാക്കി. "എന്തുകൊണ്ട് ഹിജാബ് മാത്രം? അത് അവരുടെ മതം കൊണ്ടല്ലേ?" എന്നും ഹർജി പരിഗണിക്കവെ അദ്ദേഹം ചോദിച്ചു. കർണാടക സർക്കാർ ഉത്തരവിൽ ഹിജാബ് ധരിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകളോ നിയമങ്ങളോ ഇല്ലെന്നും കുമാർ വാദിച്ചു, വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

'അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു പോലീസ് യൂണിഫോം'; 'എന്നാൽ,കാണാൻ അച്ഛനില്ല' - സബ് ഇൻസ്പെക്ടർ സൗമ്യ'അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു പോലീസ് യൂണിഫോം'; 'എന്നാൽ,കാണാൻ അച്ഛനില്ല' - സബ് ഇൻസ്പെക്ടർ സൗമ്യ

4

അതേസമയം, വിവാദം പരിഹരിക്കാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയായ കോളേജ് വികസന സമിതിയെയും ഭരണഘടനയെയും അദ്ദേഹം വിമർശിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെയും പ്രത്യയശാസ്ത്രത്തെയും പ്രതിനിധീകരിക്കുന്ന എം‌എൽ‌എയാണ് പാനലിന്റെ തലവനെന്ന് കുമാർ ചൂണ്ടികാട്ടി. കോളേജ് വികസന സമിതിക്ക് വിദ്യാർത്ഥികളുടെ മേൽ കൂടുതൽ അധികാരമില്ല." കുമാർ ഹൈക്കോടതിയെ അറിയിച്ചു.

5

എന്നാൽ, ഹിജാബ് വിവാദത്തിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റണമെന്ന് അഭിഭാഷകൻ ചൊവ്വാഴ്ച കോടതിയിൽ വ്യക്തമാക്കി. കേസിൽ ഹർജിക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകനാണ് ആവിശ്യം ഉന്നയിച്ചത്. കർണാടക ഹൈക്കോടതിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടത്തിനായി രാഷ്ട്രീയ പാർട്ടികൾ വിഷയം ഉപയോഗിക്കുന്നതായി അഭിഭാഷകൻ ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു.

6

അതിനാലാണ് വാദം കേൾക്കുന്നത് ഫെബ്രുവരി 28 ലേക്ക് മാറ്റാൻ ആവിശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഉഡുപ്പി ഗവൺമെന്റ് ജൂനിയർ കോളേജിലെ ആയിഷ അൽമാസിന്റെയും മറ്റ് നാല് വിദ്യാർത്ഥിനികളുടെയും അഭിഭാഷകൻ മുഹമ്മദ് താഹിറാണ് വിഷയം കോടതി ശ്രദ്ധയിൽ കൊണ്ടു വന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉദ്ധരിച്ച് രാഷ്ട്രീയ പാർട്ടികൾ വിവാദം നേട്ടമാക്കാൻ നോക്കുന്നതായി പ്രസ്താവിച്ചു.

7

എന്നാൽ, വിവാദത്തിന് പിന്നാലെ, കർണാടകയിലെ ശിവ മോഗ ജില്ലയിലെ ഗവൺമെന്റ് ഹൈസ്‌കൂളിലെ പതിമൂന്ന് പെൺകുട്ടികൾ 10-ാം ക്ലാസ് പരീക്ഷ എഴുതാൻ ഇന്നലെ വിസമ്മതിച്ചു. സ്‌കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് ഒഴിവാക്കാൻ അധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുട്ടികളുടെ തീരുമാനം. ശിവമോഗ ജില്ലയിലെ സർക്കാർ പബ്ലിക് സ്‌കൂളിലെ അധ്യാപകർ മുസ്ലീം പെൺകുട്ടികളെ തടഞ്ഞു നിർത്തി ഹിജാബ് അഴിച്ചു മാറ്റാൻ അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ, വിദ്യാർത്ഥികൾ ശിരോവസ്ത്രം അഴിക്കാൻ വിസമ്മതിക്കുകയും ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഇസ്ലാമിക വസ്ത്രത്തിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Recommended Video

cmsvideo
Karnataka: Chaos in some colleges as burqa-clad students denied entry

English summary
Karnataka hijab controversy; MP's present a resolution in the bahraini parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X