കാശ്മീര്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം, മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്ന് ചൈന. ചില സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് കാശ്മീര്‍ വിഷയത്തില്‍ ചൈന പ്രത്യേക താത്പര്യം കാണിക്കുന്നതെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചൈന നിലാപാട് വ്യക്തമാക്കിയത്.

പാകിസ്താനുമായുള്ള സാമ്പത്തിക ഇടനാഴിക്ക് 4600 കോടിയോളം രൂപ ചൈന മുടക്കിയിട്ടുണ്ട്. അതുക്കൊണ്ട് തന്നെയാണ് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ചൈന മുന്നോട്ട് വരുന്നതെന്നായിരുന്നു വാര്‍ത്തകളില്‍.

 china

ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ പേരില്‍ കാശ്മീരുമായി ബന്ധപ്പെട്ട വിഷയില്‍ ചൈനയുടെ നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വാര്‍ത്ത ഏജന്‍സിയോട് ആവശ്യപ്പെട്ടു.

കാശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലാണ്. പ്രശ്ങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പരിശോധിച്ച് മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരുമെന്നാണ് വിശ്വസിക്കുന്നത്. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

English summary
Kashmir is an India-Pakistan issue, won't meddle in it.
Please Wait while comments are loading...