കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയല്ല, ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ കെജ്രിവാള്‍?

Google Oneindia Malayalam News

ലണ്ടന്‍: വിഖ്യാതമായ ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് തിരിച്ചടി. മോദിയെ പിന്തള്ളി മുന്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ മുന്നിലെത്തി.

ഏപ്രില്‍ 22 ന് വോട്ടെടുപ്പ് അവസാനിക്കാനിരിക്കെയാണ് കെജ്രിവാള്‍ മോദിക്ക് മുന്നിലെത്തിയത്. 23 നാണ് ഫലം പ്രഖ്യാപിക്കുക. ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യപാദത്തില്‍ നരേന്ദ്ര മോദിക്ക് വ്യക്തമായ മുന്നേറ്റമുണ്ടായിരുന്നു.

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയാണ് മോദിക്കും കെജ്രിവാളിനും പുറമേ പട്ടികയിലുള്ള ഏക ഇന്ത്യക്കാരന്‍. ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പട്ടികയിലേക്ക്.

അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ ടൈം മാഗസിന്റെ 100 പേരില്‍ ഉള്‍പ്പെടുത്തണോ എന്ന ചോദ്യത്തിന് 20000 ല്‍പ്പരം വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 65 ശതമാനം പേരും വേണം എന്ന അഭിപ്രായക്കാരാണ്.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

എട്ടായിരത്തിലധികം പേര്‍ ഇതിനോടകം നരേന്ദ്രമോദിയുടെ പേരിന് നേരെ വോട്ട് ചെയ്തു. ഇതില്‍ 74 ശതമാനം പേര്‍ മോദി പട്ടികയില്‍ വേണ്ട എന്ന പക്ഷക്കാരാണ്. 2012 ല്‍ മോദി ടൈം മാഗസിന്റെ ഏഷ്യന്‍ എഡിഷന്‍ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ആറായിരത്തിലധികം പേരാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിപ്രായം പറഞ്ഞത്. ഇതില്‍ 73 ശതമാനം പേര്‍ രാഹുല്‍ പട്ടികയില്‍ വേണ്ട എന്നാണ് പറയുന്നത്.

വഌഡ്മിര്‍ പുടിന്‍

വഌഡ്മിര്‍ പുടിന്‍

റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുടിനാണ് ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്നവരില്‍ പ്രമുഖന്‍

മലാല യൂസഫ്‌സായി

മലാല യൂസഫ്‌സായി

താലിബാന്‍ ആക്രമണത്തെ അതിജീവിച്ച് ആഗോള പ്രശസ്തി നേടിയ പാക് ബാലിക മലാല യൂസഫ്‌സായിയും പട്ടികയിലുണ്ട്.

ബറാക് ഒബാമ

ബറാക് ഒബാമ

അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, ഭാര്യ മിഷേല്‍ ഒബാമ എന്നിവരും പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്.

English summary
Arvind Kejriwal leads Narendra Modi in the race for Time Magazine Person of the Year 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X