Get Updates
Get notified of breaking news, exclusive insights, and must-see stories!

കാബൂള്‍ സ്‌ഫോടനത്തിന് പിന്നില്‍ മലയാളികള്‍, ഐസിസില്‍ എത്തിയ 14 അംഗ സംഘം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കാബൂള്‍: ഇരട്ട സ്‌ഫോടനത്തില്‍ വിറച്ച് നില്‍ക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഐസിസ് കോറാസാനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് വ്യക്തമായി കഴിഞ്ഞു. എന്നാല്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. മലയാളികളാണ് സ്‌ഫോടനത്തിന് കാരണക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് പതിനാല് അംഗ സംഘം ഐസിസിന്റെ അഫ്ഗാനിസ്ഥാന്‍ വേര്‍ഷനായ കോറസാനില്‍ ചേര്‍ന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇവരാണ് സ്‌ഫോടനത്തിന്റെ ആസൂത്രകരെന്നാണ് കണ്ടെത്തല്‍. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുന്നൂറ് പിന്നിട്ടിരിക്കുകയാണ്. നേരത്തെ തന്നെ കേരളത്തില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിലൂടെ മധ്യേഷ്യയിലാകെ തീവ്രവാദ പ്രവര്‍ത്തനം നടത്താനാണ് ഐസിസിന്റെ പ്ലാനെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

1

ഹിന്ദുസ്ഥാന്‍ ടൈംസിലെ റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ നിന്നുള്ള സംഘം സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് പറയുന്നത്. അഫ്ഗാനിസ്ഥാനിലെ ബഗ്രം ജയിലില്‍ നിന്ന് താലിബാന്‍ മോചിപ്പിച്ച തീവ്രവാദികളാണ് ഇവര്‍. 14 മലയാളികളും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ ഐസിസിനൊപ്പം ചേര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ്. അതേസമയം സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് പാകിസ്താനികളെ താലിബാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. തുര്‍ക്ക്‌മെനിസ്ഥാന്‍ എംബിസിക്കുല്‌ളില്‍ സ്‌ഫോടനം നടത്താനായിരുന്നു പ്ലാന്‍. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. കാബൂളിലെ സ്‌ഫോടനത്തിന് പിന്നാലെയായിരുന്നു ഇവര്‍ അറസ്റ്റിലായത്.

ഈ 14 പേരില്‍ ഒരാള്‍ മാത്രമാണ് ഇതുവരെ അഫ്ഗാനില്‍ നിന്ന് മോചിതരായ ശേഷം വീട്ടിലേക്ക് വിളിച്ചത്. ബാക്കിയുള്ള 13 പേരും ഇപ്പോള്‍ കാബൂളിലാണ്. ഇവര്‍ കോറസാന്‍ ഗ്രൂപ്പിനൊപ്പം ചേര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഐസിസ് നേരത്തെ സിറിയയും മൊസൂളും 2014ല്‍ പിടിച്ചതോടെ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി മലയാളികള്‍ ഐസിസില്‍ ചേര്‍ന്നിരുന്നു. ഇതില്‍ കുറച്ച് പേര്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെത്തിയിരുന്നു. ഈ മലയാളികളെ വെച്ച് ഇന്ത്യയുടെ പ്രതിച്ഛായയെ ഇടിക്കാന്‍ താലിബാന്‍ ശ്രമിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നത്. അഫ്ഗാനില്‍ തീവ്രവാദം ഇവരെ വിതയ്ക്കാന്‍ താലിബാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് സൂചന.

അതേസമയം കാബൂളിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്. പാകിസ്താന്റെ പിന്തുണയോടെ ഹഖാനി ഗ്രൂപ്പാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. താലിബാന്റെയൊപ്പം ഭരണത്തിലേറാനാണ് അവരുടെ നീക്കം. പന്ത്രണ്ടംഗ കൗണ്‍സില്‍ രൂപീകരിക്കാന്‍ പാകിസ്താനാണ് താലിബാനില്‍ സമ്മര്‍ദം ചെലുത്തുന്നത്. മുന്‍ സര്‍ക്കാരിന്റെ ഭാഗമായവര്‍ ഇതിലുണ്ടാവും. മറ്റ് രാജ്യങ്ങളില്‍ നിന്ന് പിന്തുണ നേടാനാണിത്. അതിന് മുമ്പ് അമേരിക്കയെയും നാറ്റോ സഖ്യത്തെയും പൂര്‍ണമായും അഫ്ഗാന്റെ പടിക്ക് പുറത്താക്കണമെന്നാണ് യുഎസ് കരുതുന്നത്. യുഎസ് അഫ്ഗാനില്‍ തുടരുന്ന കാലത്തോളം താലിബാന്റെ കാര്യത്തില്‍ ഇടപെടാനാവില്ലെന്നാണ് യുഎസ് കരുതുന്നത്.

പ്രതിസന്ധി അഫ്ഗാനില്‍ കടുത്ത് കൊണ്ടിരിക്കുകയാണ്. പലായനം വിചാരിച്ചതിനും എത്രയോ അപ്പുറത്താണ്. അഞ്ച് ലക്ഷത്തോളം അഫ്ഗാനികള്‍ അടുത്ത നാല് മാസത്തിനുള്ളില്‍ രാജ്യം വിടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. രാഷ്ട്രീയ അസ്ഥിരത അഫ്ഗാനിസ്ഥാനില്‍ അതിരൂക്ഷമാണെന്നും യുഎന്‍ പറയുന്നു. ഇതിനിടെ യുഎസ് 1,11900 പേരെ ഇതുവരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഒാഗസ്റ്റ് 14 മുതലുള്ള കണക്കാണിത്. കാബൂള്‍ വിമാനത്താവള ആക്രമണം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ 6800 പേരെ ഒഴിപ്പിച്ചെന്ന് യുഎസ് പറഞ്ഞു. അതേസമയം നിബന്ധനകളോടെ മാത്രം താലിബാനെ അംഗീകരിച്ചാല്‍ മതിയെന്നാണ് യുഎന്നില്‍ ബ്രിട്ടനും ജര്‍മനിയും നിലപാടെടുത്തിരിക്കുന്നത്.

രാജ്യം വിടുന്നവരെ അതിന് അനുവദിച്ചും, ബാക്കിയുള്ളവരുടെ മനുഷ്യാവകാശങ്ങളെ ബഹുമാനിച്ച് കൊണ്ടും മാത്രമേ താലിബാനെ അംഗീകരിക്കാനാവൂ എന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. അതേസമയം പൗരന്‍മാര്‍ക്കുള്ള വിമാന സര്‍വീസ് അവസാനിച്ചെന്നും, ഇനി സൈനികര്‍ക്കും അഫ്ഗാനില്‍ നിന്നുള്ള കുറച്ച് പൗരന്മാര്‍ക്കും മാത്രമാണ് ബ്രിട്ടനിലേക്ക് വരാനാവുകയെന്ന് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ കാബൂള്‍ വിമാനത്താവളം താലിബാന്‍ സീല്‍ ചെയ്തിരിക്കുകയാണ്. പൗരന്മാര്‍ രാജ്യം വിടാതിരിക്കാനുള്ള നീക്കമാണിത്.

Recommended Video

cmsvideo
    കാശ്മീർ പാകിസ്ഥാന് ..കാശ്മീർ പിടിച്ചടക്കി പാകിസ്ഥാന് നൽകാൻ താലിബാൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+