കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തക ചവിട്ടി വീഴ്ത്തിയ അഭയാര്‍ത്ഥി ഇനി സ്പാനിഷ് ഫുട്‌ബോള്‍ ടീം കോച്ച്

  • By Sruthi K M
Google Oneindia Malayalam News

ബുഡാപെസ്റ്റ്: പോലീസുകാരില്‍ നിന്നും രക്ഷപ്പെട്ടോടുന്ന അഭയാര്‍ത്ഥിയെയും കുട്ടിയെയും മാധ്യമപ്രവര്‍ത്തക കാലുവെച്ച് വീഴ്ത്തിയ സംഭവം ലോകം മുഴുവന്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഫംഗറിയയില്‍ മാധ്യമപ്രവര്‍ത്തകയുടെയും പോലീസുകാരുടെയും അക്രമത്തിന് ഇരയായ ആ അഭയാര്‍ത്ഥി ഫുട്‌ബോള്‍ പരിശീലകനായിരുന്നുവെന്ന് വൈകിയാണ് ലോകം അറിയുന്നത്.

അതോടെ, മുഹ്‌സിന്‍ എന്ന സിറിയന്‍കാരനു വിവിധ ഫുട്‌ബോള്‍ അക്കാദമികളില്‍ നിന്നും ക്ഷണം ഒഴുകിയെത്തി. ഒടുവില്‍ എത്തിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇനിമുതല്‍ മുഹ്‌സിന്‍ സ്പാനിഷ് ഫുട്‌ബോള്‍ ടീമിന്റെ കോച്ചായിരിക്കുമെന്നാണ്. വിവിധ ഫുട്‌ബോള്‍ അക്കാദമികളുടെ കൂട്ടത്തില്‍ സ്പാനിഷ് അക്കാദമിയുടെ ക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു.

europe

എന്നാല്‍, ഭാഷയുടെ പ്രശ്‌നം ഉള്ളതു കൊണ്ട് ഉടനെ സ്പാനിഷ് ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലകനായി മുഹ്‌സിന്‍ പ്രവേശിക്കില്ലെന്നാണ് പറയുന്നത്. സ്പാനിഷ് ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഫംഗറിയില്‍ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പോലീസില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്ന അഭയാര്‍ത്ഥിയെ ടെലിവിഷന്‍ ചാനല്‍ ക്യാമറാവുമണ്‍ പെട്ര കാല്‍വെച്ച് വീഴ്ത്തുന്ന ദൃശ്യമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

ungariyan

ക്യാമറയില്‍ പകര്‍ത്താന്‍ വേണ്ടിയായിരുന്നു പെട്ര ഇങ്ങനെയൊരു ക്രൂര പ്രവര്‍ത്തി ചെയ്തത്. വീഡിയോ വിവാദമായതോടെ പെട്രയെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയുണ്ടായി. സോഷ്യല്‍ മീഡിയയിലൂടെ പെട്രയ്ക്ക് നേരിട്ട വിമര്‍ശനവും ചെറുതല്ലായിരുന്നു. ഒടുവില്‍ പെട്ര ഫേസ്ബുക്ക് പേജിലൂടെ മാപ്പ് ചോദിച്ചിരുന്നു.

English summary
A football academy based in the city has stepped in to provide Osama Abdul Mohsen -- a former coach himself -- a job and accommodation in a suburb of the Spanish capital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X