കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉസാമ ബിന്‍ ലാദന്‍ യുഎസില്‍, പോലീസ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തി വിട്ടയച്ചു!

  • By Sruthi K M
Google Oneindia Malayalam News

ഉക്രൈന്‍: അല്‍ഖ്വയ്ദ തീവ്രവാദി ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും രഹസ്യ താവളത്തില്‍ ജീവിച്ചിരിപ്പുണ്ടെന്നുമുള്ള സൂചനകളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതുവരെയും ഉസാമ ബിന്‍ ലാദനെ കണ്ടെത്താനായിട്ടില്ല. അതേസമയം, ഉസാമ ബിന്‍ ലാദന്റെ സൂചനകള്‍ നല്‍കുന്ന സംഭവം കഴിഞ്ഞ ദിവസം ഉക്രൈനില്‍ നടന്നു.

യുഎസ് എംബസ്സിക്ക് സമീപം നിയമവിരുദ്ധമായി കാര്‍ നിര്‍ത്തിയ യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. അല്കസാണ്ടര്‍ എന്ന കാര്‍ ഡ്രൈവറോട് കാര്‍ ഇവിടെ നിര്‍ത്തിയിടാന്‍ പറ്റില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുകയായിരുന്നു. അയാളുടെ നീക്കത്തില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് ലൈസന്‍സ് ചോദിക്കുകയുണ്ടായി.

osamabinladen

ലൈസന്‍സ് കണ്ട പോലീസുകാര്‍ ഒന്നു ഞെട്ടി. ലൈസന്‍സില്‍ ഉസാമ ബിന്‍ ലാദന്‍ എന്ന പേര്. ഫോട്ടോയും ഉസാമ ബിന്‍ ലാദന്റേത്. എന്നാല്‍, ആളു മാത്രം ഉസാമ ബിന്‍ ലാദനല്ല. ഉസാമ ബിന്‍ലാദനെ പോലെ താടി വളര്‍ത്തിയ മധ്യവയസ്‌കനായിരുന്നു അയാള്‍. എന്നാല്‍, പോലീസ് ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, പിഴ ചുമത്തി പെട്ടെന്ന് പറഞ്ഞു വിടുകയായിരുന്നു.

തന്റെ സുഹൃത്തുക്കള്‍ സമ്മാനിച്ച വ്യാജ ലൈസന്‍സ് കാര്‍ഡാണ് ഇതെന്ന് അലക്‌സാണ്ടര്‍ പറയുകയുണ്ടായി. ആ കാര്‍ഡില്‍ ഉസാമ ബിന്‍ മുഹമ്മദ് ബിന്‍ ലാദന്‍ എന്ന പേരും ജനിച്ചത് അഫ്ഗാനിസ്ഥാനിലാണെന്നും എഴുതിയിട്ടുണ്ടായിരുന്നു. പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഭീകരന്റെ മകന്‍ എന്നാണ് എഴുതി കണ്ടത്. ഇത്രയൊക്കെ കണ്ടിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ വെറുതെ വിടുകയായിരുന്നു.

English summary
A Kiev police officer reportedly issued a fine in the name of the late terrorist mastermind Osama bin Laden, after a taxi driver showed him an obviously fake license.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X