കിംങ് ജോം നാമിന്റെ കൊലപാതകം; വിയറ്റ്‌നാം പാസ്‌പോര്‍ട്ടുമായി യുവതി അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാം കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു യുവതി പിടിയില്‍. വിയറ്റ്‌നാം പാസ്‌പോര്‍ട്ടുമായാണ് യുവതി പിടിയിലായതെന്ന് മലേഷ്യന്‍ പോലീസ് മേധാവി അറിയിച്ചു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യം പ്രകാരമാണ് യുവതി പിടിയിലായത്.

ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍വെച്ചാണ് യുവതി പിടിയിലായതെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഖാലിദ് അബുബക്കര്‍ അറിയിച്ചു. തിങ്കളാഴ്ച വിമാനത്താവളത്തില്‍വെച്ചാണ് കിം ജോങ് നാം കൊല്ലപ്പെട്ടത്. രണ്ട് യുവതികള്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായിരുന്നു. വിഷപ്പേന കുടഞ്ഞ് യുവതികള്‍ചേര്‍ന്ന് കിമ്മിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

kim-attack-woman

വിമാനത്താവളത്തില്‍ അവശനിലയില്‍ കണ്ട ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സഹോദരന്‍ കിം ജോങ് ഉന്നിന്റെ ചാരവനിതകളാണ് നാമിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഉന്നിന്റെ ഭരണത്തിനെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമെന്നോണമാണ് കൊലപാതകമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട പരിശോധനയില്‍ രണ്ട് യുവതികള്‍ സിസിടിവിയില്‍ കുടങ്ങുകയും ചെയ്തു. ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ള യുവതി ദോന്‍ തി ഹുവോങ് ആണെന്ന് പോലീസ് മേധാവി പറയുന്നു. അറസ്റ്റിലാകുന്ന സമയത്ത് ഇവര്‍ തനിച്ചായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതിയെക്കുറിച്ചും നാമിനെ കൊലപ്പെടുത്താനുണ്ടായ കാരണത്തെക്കുറിച്ചും ഇവരെ ചോദ്യം ചെയ്യുന്നതോടെ വ്യക്തത കൈവരുമെന്നാണ് കരുതുന്നത്.


English summary
Kim Jong Nam’s assassination: Woman with Vietnamese passport held
Please Wait while comments are loading...