കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോന്‍സാനില്‍ കിമ്മിന് രാജകീയ ജീവിതം, സ്‌പെഷ്യല്‍ ട്രെയിന്‍, വിമാനം ഒഴിവാക്കി, എല്ലാത്തിനും പിന്നില്‍

Google Oneindia Malayalam News

പ്യോങ് യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. യുഎസ്സിന്റെ ചാരക്കണ്ണുകള്‍ കഴിഞ്ഞ ദിവസം കിമ്മിനെ ബീച്ചില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹം അവധിക്കാലം പോലെ കിട്ടിയ ദിവസങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. കഴിഞ്ഞ കുറച്ച് ദിവസമായി അധികാര കൈമാറ്റം വരെ ഉത്തര കൊറിയയില്‍ നടന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ദക്ഷിണ കൊറിയയും അമേരിക്കയും കിമ്മിന് ആരോഗ്യപരമായി ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ വിവരങ്ങള്‍ വളരെയേറെ പ്രാധാന്യമുള്ളതാണ്.

പുഞ്ചിരിച്ച് കിം

പുഞ്ചിരിച്ച് കിം

കിം കൂടുതല്‍ സന്തോഷവാനായിട്ടാണ് കണ്ടെത്തിയതെന്നാണ് പുതിയ വിവരങ്ങള്‍. കഴിഞ്ഞ ദിവസം കിം ബീച്ചില്‍ ഉല്ലസിക്കാനെത്തിയതാണോ അതോ മറ്റ് കാര്യ പരിപാടികള്‍ക്കായി എത്തിയതാണോ എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വോന്‍സാന്‍ കിമ്മിന് വ്യക്തിപരമായി അടുപ്പമുള്ള തുറമുഖ നഗരമാണ്. കിം തുറമുഖ തീരത്തിനടുത്ത് കൂടി നടന്നുപോകുന്നത് കണ്ടെത്തിയത് യുഎസ്സിന്റെ ചാരക്കണ്ണുകളാണ്. ഇക്കാര്യം ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ജറി കഴിഞ്ഞ് കിം പൂര്‍ണ ആരോഗ്യവാനാണ്.

സര്‍ജറി കഴിഞ്ഞ് നേരെ....

സര്‍ജറി കഴിഞ്ഞ് നേരെ....

സര്‍ജറി കഴിഞ്ഞ് നേരെ വോന്‍സാനിലേക്കാണ് കിമ്മിനെ മാറ്റിയത്. ഇത് രഹസ്യമായ പദ്ധതിയായിരുന്നു. കാംഗ് വോന്‍ പ്രവിശ്യയിലെ തുറമുഖ മേഖലയാണ് വോന്‍സാന്‍. ഇവിടെ തന്റെ സൈനിക കേന്ദ്രങ്ങളില്‍ കിം സ്ഥിരമായി സന്ദര്‍ശനം നടത്താറുണ്ട്. ഇവിടെയുള്ളവരുമായി ആത്മബന്ധവും കിമ്മിനുണ്ട്. ദക്ഷിണ കൊറിയയുടെ ഇന്റലിജന്‍സ് ഏജന്‍സികളും ഇത് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക വാഹനങ്ങള്‍ കിമ്മിനായി ഒരുക്കിയിട്ടുണ്ട്.

രാജകീയ ജീവിതം

രാജകീയ ജീവിതം

തന്റെ ആരോഗ്യ മെച്ചപ്പെടുന്നത് വരെ ഇവിടെ രാജകീയ ജീവിതമാണ് കിം നയിക്കുക. പ്രത്യേക വാഹനങ്ങളില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധ സംഘമുണ്ടാവും. പ്യോങ് യാങില്‍ നിന്ന് നേരിട്ട് ഇവിടെയെത്തുകയായിരുന്നു കിം. വോന്‍സാനില്‍ കിമ്മിന് സഞ്ചരിക്കാനായി പ്രത്യേക ട്രെയിന്‍ തന്നെ ഒരുക്കിയിട്ടുണ്ട്. കിമ്മിന്റെ സ്വകാര്യ വിമാനം തല്‍ക്കാലം ഒഴിവാക്കിയിരിക്കുകയാണ്. ഇത് പ്യോങ് യാങില്‍ തന്നെയാണ് ഉള്ളത്. വോന്‍സാനിലേക്ക് കൊണ്ടുവന്നിട്ടില്ല.

എന്തുകൊണ്ട് വോന്‍സാന്‍

എന്തുകൊണ്ട് വോന്‍സാന്‍

വോന്‍സാനിന് പല പ്രത്യേകതകളുമുള്ളതായി കിം വിശ്വസിക്കുന്നുണ്ട്. നേരത്തെ സൈന്യത്തിന്റെ പരിശീലനത്തിന് മേല്‍നോട്ടം വഹിക്കാനായി കിം ഇവിടെ താമസിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു അത്. അതേസമയം ഇപ്പോഴത്തെ വരവിന് അതല്ല കാരണമെന്നാണ് സൂചന. കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് കൊറോണയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരുമായി ഇടപഴകാന്‍ സാധ്യതയുള്ളതിനാലാണ് വോന്‍സാനിലേക്ക് കിം എത്തിയത്. ഇപ്പോഴത്തെ ആരോഗ്യ സാഹചര്യത്തില്‍ കൊറോണ കൂടി ബാധിച്ചാല്‍ അത് ഗുരുതരമാകും.

കൊറോണ വന്നപ്പോഴും...

കൊറോണ വന്നപ്പോഴും...

കൊറോണ ആദ്യമായി കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും കിം വോന്‍സാനിലേക്ക് മാറിയിരുന്നു. കിമ്മിന് ഒരു പ്രശ്‌നവുമില്ലെന്ന് ദക്ഷിണ കൊറിയ വീണ്ടും ആവര്‍ത്തിച്ചു. അതേസമയം വോന്‍സാനില്‍ മാത്രമായി കിം ഒതുങ്ങി കൂടില്ലെന്നാണ് സൂചന. അതേസമയം ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം വോന്‍സാനില്‍ നിന്ന് അദ്ദേഹം മാറിയതായും പറയുന്നു. ദക്ഷിണ ഹാംയോംഗ് പ്രവിശ്യയിലെ അജ്ഞാതമായ സ്ഥലത്തേക്കാണ് താമസം മാറിയത്.

ഉടന്‍ തിരിച്ചെത്തും

ഉടന്‍ തിരിച്ചെത്തും

കിം പുതിയ താമസസ്ഥലത്ത് സൈന്യത്തിനുള്ള ഫീല്‍ഡ് ഗൈഡന്‍സാണ് നല്‍കുന്നത്. താന്‍ചോന്‍ ഹൈഡ്രോ എലക്ട്രിക് പവര്‍ പ്ലാന്റിലാണ് ഇവരുടെ പ്രവര്‍ത്തനം. ഇത് ആണവ പവര്‍ പ്ലാന്റാണ്. ഉത്തര കൊറിയയുടെ വെടിക്കോപ്പ് കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സോന്‍ഡോക്കിലാണ് ആയുധപ്പുരയുള്ളത്. ഹ്രസ്വദൂര മിസൈലുകള്‍ ഇവിടെ നിന്നാണ് നേരത്തെ പരീക്ഷിച്ചത്. ഈ ആഴ്ച്ച തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നാണ് സൂചന.

ചൈനയുടെ സഹായം

ചൈനയുടെ സഹായം

ചൈന ഉത്തര കൊറിയയിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചിട്ടുണ്ട്. കിമ്മിനെ പരിശോധിക്കുന്നതിന് വേണ്ടിയാണിത്. വിദഗ്ധ സംഘമാണിത്. ഒപ്പം നയതന്ത്ര സംഘവുമുണ്ട്. വിദേശ മാധ്യമങ്ങള്‍ കിമ്മിന്റെ ആരോഗ്യത്തെ ദുരൂഹകരമായ രീതിയിലാണ് വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചൈന പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചത്. വോന്‍സാനിലാണ് കിം ഉള്ളതെന്ന് ഇവര്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഈ ടീം കിമ്മിനെ അവിടെയെത്തി കാണുമെന്നാണ് സൂചന.

Recommended Video

cmsvideo
All You Want To Know About Kim Jong Un | Oneindia Malayalam
സ്ഥാപക ദിനത്തില്‍ ഇല്ല

സ്ഥാപക ദിനത്തില്‍ ഇല്ല

സൈന്യത്തിന്റെ സ്ഥാപക ദിനത്തിലും കിം ജോങ് ഉന്‍ പങ്കെടുക്കാതിരുന്നത് എല്ലാവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കിയിട്ടുണ്ട്. 88ാം വാര്‍ഷികമാണ് സൈന്യം ആഘോഷിക്കുന്നത്. അദ്ദേഹം മരിച്ചെന്നാണ് ഇപ്പോഴും ഹോങ്കോങ് മാധ്യമങ്ങള്‍ പറയുന്നത്. അതേസമയം കിമ്മിന്റെ സഹോദരി അധികാരം ഏറ്റെടുക്കാന്‍ നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കിം ജോ യോങ് വളരെ അപകടകാരിയായ നേതാവാണ്. യുഎസ്സിനെയും ദക്ഷിണ കൊറിയയെയും നേരത്തെ തന്നെ ഇവര്‍ വിശേഷിപ്പിച്ചിരുന്നു. ആണവായുധം വികസിപ്പിച്ചെടുക്കുന്നത് ഇവര്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ള കാര്യമാണ്.

English summary
kim jong un have a happy life in wonsan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X