കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങ് ഉന്നിന്റെ കൈയ്യില്‍ മുറിവേറ്റ അടയാളം... ശസ്ത്രക്രിയക്ക് ശേഷം സംഭവിച്ചത്, ട്രംപ് പറയുന്നു!!

Google Oneindia Malayalam News

പ്യോങ്: കിം ജോങ് ഉന്‍ മരിച്ചിട്ടില്ലെന്ന വാദങ്ങളെ ആഘോഷിക്കുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ ഇതിനിടില്‍ ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത് കിമ്മിന്റെ കൈയ്യിലെ മുറിവേറ്റ അടയാളമാണ്. ഇതുവരെ കിമ്മിന്റെ ശരീരത്തില്‍ കാണാതിരുന്ന അടയാളമാണിത്. 20 ദിവസം രഹസ്യമായി താമസിച്ച കിമ്മിന് കാര്യമായെന്തോ സംഭവിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. വിവിധ വിവരങ്ങള്‍ ഈ 20 ദിവസത്തിനിടയില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വോന്‍സാനില്‍ മാത്രമല്ല മൊത്തം 17 ഇടങ്ങളിലായിട്ടാണ് അദ്ദേഹം താമസിച്ചതെന്നാണ് വിവരം. അതീവ രഹസ്യമായ എന്തോ കാര്യങ്ങള്‍ കിമ്മിന് കീഴില്‍ നടക്കുന്നുണ്ടെന്നാണ് സൂചന.

കൈയ്യിലെ മുറിവ്

കൈയ്യിലെ മുറിവ്

കിമ്മിന്റെ വലത് കൈയ്യില്‍ കണ്ട മുറിവ് എന്താണെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നത്. അദ്ദേഹത്തിന് മിസൈല്‍ പരീക്ഷണത്തിനിടെ പരിക്കേറ്റെന്നും, ശസ്ത്രക്രിയക്കിടെ ഗുരുതരമായെന്തോ സംഭവിച്ചിരുന്നു എന്നുമുള്ള വാദങ്ങളാണ് ഇത് ഉറപ്പിക്കുന്നത്. 20 ദിവസത്തെ രഹസ്യ വാദത്തിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടിയില്‍ കിം കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രത്തിലാണ് ഇതുവരെ കാണാത്ത ഒരു മുറിവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സംഭവിച്ചത് ഇതാണോ?

സംഭവിച്ചത് ഇതാണോ?

സാധാരണ ഹൃദയ സംബന്ധമായ ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ വലത് കൈയ്യിലൂടെ ട്യൂബ് ഇടാറുണ്ട് പരിശോധനക്കായി രക്തസാമ്പിളുകള്‍ കിട്ടുന്നതിന് വേണ്ടിയാണിത്. അപ്പോള്‍ സംഭവിച്ചതാണ് ഇതെന്നാണ് സൂചന. ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി എന്ന് തന്നെയാണ് ഇത് തെളിയിക്കുന്നത്. അതേസമയം ഈ ചിത്രത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എപ്പോള്‍ എടുത്തതാണെന്ന കാര്യത്തിലും അവ്യക്തത ഉണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വന്നതാണെങ്കില്‍ മാത്രമേ കിമ്മിന്റെ ജീവന് അപകടമില്ലെന്ന് തെളിയിക്കാനാവൂ.

ആരോഗ്യം അപകടത്തില്‍

ആരോഗ്യം അപകടത്തില്‍

കിം ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ആരോഗ്യ നില അത്ര നല്ല രീതിയില്‍ അല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുകൊണ്ടാണ് അദ്ദേഹം ആഢംബര കൊട്ടാരങ്ങളിലേക്ക് മാറിയത്. നൂറ് കിലോയിലധികം ഭാരമുണ്ട് കിമ്മിന്. കൊഴുപ്പേറിയ ഭക്ഷണവും മദ്യവും സ്ഥിരമായി പുകവലിക്കുന്ന ശീലവും കിമ്മിനുണ്ടായിരുന്നു. എന്നാല്‍ ഭാരത്തെ താങ്ങി നിര്‍ത്താവുന്ന ഉയരമില്ലാത്തതാണ് ആരോഗ്യ നില പെട്ടെന്ന് മോശമാക്കിയത്. പ്യോങ് യാങിലെ കൊട്ടാരത്തിലാണ് കിം ആദ്യം താമസിച്ചതെന്നാണ് വിവരം. ആണവായുധ പ്രതിരോധ ശേഷിയുള്ള കൊട്ടാരമാണിത്.

അധികാര വടംവലി ശക്തം

അധികാര വടംവലി ശക്തം

പ്യോങ് യാങില്‍ അധികാര വടം വലി ശക്തമാണ്. കിമ്മിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് എല്ലാ അധികാരവും സഹോദരി കിം ജോ യോങിനായിരുന്നു. ഇവര്‍ പൊളിറ്റ് ബ്യൂറോയില്‍ പുതിയ പദവിയിലേക്ക് നിയമിക്കപ്പെടുകയും ചെയ്തു. കടുത്ത ആണധികാരമുള്ള കൊറിയയുടെ മുന്‍നിരയിലാണ് ഇപ്പോള്‍ കിം ജോയുടെ ഇരിപ്പിടം. രണ്ടാം നേതാവായി അവര്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇവരെ പിന്തുണയ്ക്കുന്നവരുടെ ഒരു പക്ഷം തന്നെ ഇപ്പോള്‍ സര്‍ക്കാരിലുണ്ട്. ദക്ഷിണ കൊറിയയുമായി അടുപ്പം വേണ്ടെന്ന് അമേരിക്കയെ തകര്‍ക്കണമെന്നുമുള്ള തീവ്ര നിലപാടുകാരാണ് ഇവര്‍.

കിം ലക്ഷ്യമിടുന്നത്

കിം ലക്ഷ്യമിടുന്നത്

കിം അമേരിക്കയുമായും ട്രംപുമായി അടുക്കാന്‍ കാരണം ഡെന്നീസ് റോഡ്മാനാണ്. അമരേിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗിലെ പ്രമുഖ കളിക്കാരനാണ് അദ്ദേഹം. 2013ലായിരുന്നു കിമ്മിനെ റോഡ്മാന്‍ ആദ്യമായി കാണുന്നത്. ബാസ്‌കറ്റ് ബോള്‍ മത്സരത്തിനായി ഉത്തര കൊറിയയില്‍ എത്തിയായിരുന്നു ഇരുവരും അടുത്തത്. റോഡ്മാന്റെ അടുത്ത സുഹൃത്താണ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പില്‍ റോഡ്മാന്‍ ട്രംപിനെ പരസ്യമായി പിന്തുണച്ചിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ പോലും റോഡ്മാന്റെ സ്വാധീനമുണ്ടായിരുന്നു.

ട്രംപിന്റെ പ്രതികരണം

ട്രംപിന്റെ പ്രതികരണം

ട്രംപ് കിം തിരിച്ചെത്തിയതില്‍ സന്തോഷവാനായിട്ടാണ് കാണപ്പെടുന്നത്. അദ്ദേഹം തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും, ആരോഗ്യവാനാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. കിം ഒരു ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. കിമ്മുമായി സംസാരിക്കാനിരിക്കുകയാണ് ട്രംപ്. വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന സന്ദേശവും ഇതിലുണ്ട്. അതേസമയം അന്താരാഷ്ട്ര ഉപരോധങ്ങള്‍ കിമ്മിന്റെ രാജകീയ ജീവിതത്തെയും ബാധിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് നയങ്ങള്‍ തിരുത്താന്‍ ഉത്തര കൊറിയ നേരത്തെ തീരുമാനിച്ചത്.

വെടിവെപ്പുമായി മറുപടി

വെടിവെപ്പുമായി മറുപടി

കിം തിരിച്ചെത്തിയതിന് പിന്നാലെ ഉത്തര കൊറിയ ദക്ഷിണ കൊറിയന്‍ പോസ്റ്റിന് നേരെ ഇന്ന് വെടിയുതിര്‍ത്തു. പ്രകോപനപരമായ നീക്കമായിരുന്നു ഇത്. ഇതോടെ ദക്ഷിണ കൊറിയ തിരിച്ചും വെടിയുതിര്‍ത്തു. അതേസമയം രണ്ട് വിഭാഗത്തിനും പ്രശ്‌നങ്ങളില്ല. ആര്‍ക്കും പരിക്കേറ്റിട്ടുമില്ല. അതേസമയം പൊതുവേ സമാധാനപരമായി പോയിരുന്ന ബന്ധമാണ് രണ്ട് കൊറിയകളും തമ്മിലുള്ളത്. പെട്ടെന്നുള്ള ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

English summary
kim jong un have a mysterious mark on his wrist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X