
മെലിഞ്ഞുണങ്ങി കിം ജോങ് ഉന്‍, രോഗബാധിതനാണോ? ഉത്തര കൊറിയ വീണ്ടും ലോക ശ്രദ്ധയിലേക്ക്
പ്യോങ് യാങ്: ലോകത്തിന്റെ കണ്ണ് മുഴുവന്‍ ഉത്തര കൊറിയയിലേക്ക്. കിം ജോങ് ഉന്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട വിവരം ലോകം മുഴുവന്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. അദ്ദേഹം വല്ലാതെ മെലിഞ്ഞിരിക്കുകയാണ്. സാധാരണ നല്ല വണ്ണം കൂടിയ രൂപത്തിലുള്ളയാളാണ് കിം. അദ്ദേഹം അസുഖബാധിതനാണെന്ന അഭ്യൂഹങ്ങളെ ഇത് ശക്തമാക്കുകയാണ്. ഒരു വര്‍ഷം മുമ്പ് വന്ന ചിത്രങ്ങളില്‍ ഉള്ളതിനേക്കാള്‍ മെലിഞ്ഞിരിക്കുകയാണ് കിം. നേരത്തെ അദ്ദേഹത്തിന് ശസ്ത്രക്രിയക്ക് ശേഷം മരണം സംഭവിച്ചു എന്ന വാര്‍ത്തകള്‍ പരന്നിരുന്നു.
ഏറെ കാലത്തിന് ശേഷമാണ് പുതിയ രൂപത്തില്‍ കിം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൈ കുറച്ച് കൂടി ചെറുതായിരിക്കുന്നു എന്ന് പുതിയ ചിത്രത്തില്‍ വ്യക്തമാണ്. കിം കൈയില്‍ എപ്പോഴും ആഢംബര വാച്ച് ധരിക്കാറുണ്ട്. നേരത്തെ അത് വളരെ ടെറ്റായിരുന്നു. ഇപ്പോഴത് നന്നായി ലൂസായിട്ടുണ്ട്. ഇതിലൂടെ കിം കൂടുതല്‍ മെലിഞ്ഞതായി കണ്ടെത്തിയത്. കിമ്മിന് 140 കിലോയാണ് ശരീരഭാരം. 2011ല്‍ അധികാരത്തില്‍ വന്ന ശേഷം 50 കിലോയോളം ഭാരമാണ് കൂടിയത്. എന്നാല്‍ രോഗബാധിതനാണെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജീവിത രീതികളില്‍ മാറ്റം വരുത്തിയത് കൊണ്ടാവാം ഭാരം കുറഞ്ഞതെന്നും സൂചനയുണ്ട്.
അതേസമയം കിമ്മിന് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നവരും ധാരാളമാണ്. ആഗോള ഇന്റലിജന്‍സ് ഏജന്‍സികളും കിമ്മിന്റെ ഓരോ നീക്കങ്ങളെയും നിരീക്ഷിക്കുന്നുണ്ട്. നേരത്തെ നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു കിം ജൂണ്‍ ആറിന് പൊതുമധ്യത്തില്‍ എത്തിയത്. ഉത്തര കൊറിയയിലെ സൈനിക കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു കിം ഫോട്ടോയെടുത്തത്. ഈ ആഴ്ച്ച പാര്‍ട്ടിയുടെ പ്ലീനറിം യോഗവും ചേരാന്‍ ഇരിക്കുകയാണ് കിം. ദീര്‍ഘകാലം ഭരണാധികാരിയായി കിം തുടരില്ലെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നത്. നേരത്തെ ശസ്ത്രക്രിയ നടന്നപ്പോഴും ഇത് തന്നെയായിരുന്നു പ്രചരിച്ചിരുന്നത്.
Recommended Video
ഈ വര്‍ഷത്തെ ആദ്യ സുര്യഗ്രഹണം, ചിത്രങ്ങള്‍ കാണാം
കിമ്മിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍, ഉത്തര കൊറിയയുടെ കൈവശമുള്ള ആണവായുധങ്ങള്‍ എങ്ങനെ മേഖലയെ ബാധിക്കുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളെ ഭയപ്പെടുത്തുന്നത്. നേരത്തെ ഉത്തര കൊറിയന്‍ സ്ഥാപക നേതാവായ കിം സുംഗിന്റെ ജന്മദിന ആഘോഷ ചടങ്ങിലും കിം പങ്കെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പ്രചരിച്ചത്. നേരത്തെ ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമത്തില്‍ ഒരു മാസത്തോളം കിമ്മിന്റെ യാതൊരു ചിത്രവും വാര്‍ത്തയും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കിമ്മിന് കാര്യമായിട്ടെന്തോ സംഭവിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം