ആണവ പരീക്ഷണങ്ങൾക്ക് തൽക്കാലം വിട? ഉന്നിന്റെ മാറ്റത്തിനു പിന്നിൽ സ്ത്രീ, ചിത്രങ്ങൾ പുറത്ത്

 • Posted By:
Subscribe to Oneindia Malayalam

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ പുതിയ ചിത്രം വൈറലാകുന്നു. ചിത്രം ലോകത്തെ അക്ഷരംപ്രതി ഞെട്ടിച്ചിട്ടുണ്ട്. ആണവപരീക്ഷണങ്ങൾ നടത്തി അതിന്റെ വിജയത്തിൽ ചിരിച്ച് ഉല്ലസിക്കുന്ന ഉന്നിനെ മാത്രമേ പുറം ലോകം കണ്ടിട്ടുള്ളൂ. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രം.

431 പാക് പൗരന്മാര്‍ക്ക് ഇന്ത്യ ദീര്‍ഘകാല വിസ അനുവദിച്ചു; പാന്‍, ആധാര്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

രാജ്യത്തെ ഒരു കോസ്മെറ്റിക് ഫാക്ടറിയിൽ ഭാര്യയുമായി ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പൊതു വേദിയിൽ അതികം ആരും കാണാത്ത ഒരു മുഖമാണ് ഉന്നിന്റെ ഭാര്യയുടേത്. അന്തർദേശീയ മാധ്യമമായ ബിബിസിയാണ് ഉന്നിന്റെ പുതിയ മുഖം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി, എന്നാൽ മൃതദേഹം ഏറ്റുവാങ്ങിയത്... പ്രതികരിക്കാതെ അധികൃതർ

 ആണവ പരീക്ഷണം മാത്രമല്ല

ആണവ പരീക്ഷണം മാത്രമല്ല

ആണവപരീക്ഷണം മാത്രമാണ് ഉന്നിന്റെ പ്രധാന ലക്ഷ്യം എന്നാണ് ലോകരാജ്യങ്ങൾ കരുതിയിരുന്നത്. എന്നാൽ അതിനെ തിരുത്തിക്കുറിക്കുന്ന തരത്തിലുളളതാണ് ഇപ്പോൾ പുറത്തു വന്ന ചിത്രം.

 ഭാര്യമായി ചേർന്നുള്ള ചിത്രം

ഭാര്യമായി ചേർന്നുള്ള ചിത്രം

അധികം പൊതുവേദിയിൽ കാണാത്ത ഒരു മുഖമാണ് ഉന്നിന്റെ ഭാര്യയുടേത്. എന്നാൽ ഭാര്യയുമായി ചിരിച്ച് ഉല്ലസിച്ച് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

 ആണവ പരീക്ഷണത്തിന് തൽക്കാലം വിട

ആണവ പരീക്ഷണത്തിന് തൽക്കാലം വിട

ലോകരാജ്യങ്ങളെ ഭീതിയിലാഴത്തുന്ന ആണവപരീക്ഷണത്തിന് ഉൻ തൽക്കാലം വിട നൽകിയിരിക്കുകയാണോ എന്നാണ് രാജ്യങ്ങൾ ഇപ്പോൾ ഉറ്റു നോക്കുന്നത്. ചിത്രം പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണിത്.

 പരീക്ഷണം അംഗീകരിക്കില്ല

പരീക്ഷണം അംഗീകരിക്കില്ല

ഉത്തരകൊറിയയുടെ ആണവപരീക്ഷണം ഒരുതരത്തിലും അംഗീകരിക്കില്ലെന്നു അമേരിക്ക ആവർത്തിക്കുന്നുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും ശക്തമാക്കിയിട്ടുണ്ട്.

 യുദ്ധ ഭീതിയിൽ ലോക രാജ്യങ്ങൾ

യുദ്ധ ഭീതിയിൽ ലോക രാജ്യങ്ങൾ

അമേരിക്കയും ഉത്തരകൊറിയയും നേർക്ക് നേർ ഏറ്റുമുട്ടുന്ന ഒരു സഹചര്യമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളും യുദ്ധ മുന്നറിയിപ്പ് മുഴക്കിക്കഴിഞ്ഞു. എന്നാൽ ഇവരുടെ പ്രവർത്തികളിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് ജപ്പാൻ,ദക്ഷിണകൊറിയ പോലുള്ള അയൽ രാജ്യങ്ങളാണ്.

cmsvideo
  ഭീഷണിക്ക് പിന്നാലെ മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ | Oneindia Malayalam
   മാറ്റം പ്രതീക്ഷിക്കാം

  മാറ്റം പ്രതീക്ഷിക്കാം

  ഉന്നിന്റെ പുതിയ ചിത്രം ഒരു മാറ്റത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. സാധരണ മിസൈലുകൾക്കൊപ്പമോ, ആയുധങ്ങൾക്കൊപ്പമോയുള്ള ചിത്രങ്ങളാണ് പുറത്ത് വരാറുള്ളത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ ചിത്രം. സൗന്ദര്യ വർദ്ധക വസ്തുക്കൾ‌ക്കൊപ്പമുള്ള ഉന്നിന്റെ ചിത്രം ലോകരാജ്യങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.

  English summary
  North Korean leader Kim Jong-un has taken time away from the confrontation with the US and allies to visit a cosmetics factory in Pyongyang.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്