കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധത്തിന് തയ്യാറെടുത്ത് ഉത്തര കൊറിയ

Google Oneindia Malayalam News

സോള്‍: യുദ്ധത്തിന് തയ്യാറെടുത്ത് ഉത്തര കൊറിയന്‍ ഏകാധിപതി കിംജോങ് ഉന്‍. ആണവ പോര്‍മുനകള്‍ ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധത്തിനു തയ്യാറായിരിക്കാന്‍ കിം ഉത്തരവിട്ടിരുന്നു.

അമേരികികയേയും ദക്ഷിണ കൊറിയയെയും അണുവായുധം ഉപയോഗിച്ച് ഭസ്മമാക്കുമെന്ന് കിംജോങ് ഉന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ തങ്ങള്‍ ഒരി ബട്ടണ്‍ അമര്‍ത്തിയാല്‍മതി ഭസ്മമാകാന്‍ എന്നായിരുന്നു പ്രസാതാവന. അതിനു പിന്നാലെയാണ് യുദ്ധത്തിന് തയ്യാറെടുക്കാനുള്ള ഉത്തരവ് നല്‍കിയിരിക്കുന്നത്.

Kim Jong Un

ദക്ഷിണ കൊറിയയും അമേരിക്കയും ചേര്‍ന്ന് ആരംഭിച്ച വന്‍ സൈനീക അഭ്യാസമാണ് ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. പുതുതായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കിംജോങ് പരിസോധിച്ചിരുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളാണ് ഉത്തര കൊറിയയുടെ ഭീഷണിയിലുള്ളത്.

ഈ വര്‍ഷം ജനുവരി ആറിന് ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നു. ഇത് ആണവ പരീക്ഷണമായിരുനെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇതെ തുടര്‍ന്ന് കര്‍ശന ഉപരോധം ഐക്യരാഷ്ട്ര സംഗടന ഉത്തരകൊറിയയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം മിസൈല്‍ മുനയില്‍ അണുവായുധ ലഘു രൂപം ഘടിപ്പിക്കുന്ന വിദ്യ ഉത്തരകൊറിയ സ്വായത്തമാക്കിയിട്ടുണ്ടോ എന്നും അത്തരമൊരു മിസൈല്‍ അമേരിക്കന്‍ മെയിന്‍ലാന്‍ഡ് വരെ എത്തുമോ എന്നും സംശയങ്ങളുണ്ട്. രാജ്യാന്തര സമൂഹത്തില്‍ നിന്ന് ഉത്തര കൊറിയയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

English summary
North Korean leader Kim Jong Un said the country has miniaturised nuclear warheads to be mounted on ballistic missiles, the North's KCNA news agency reported today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X