വിധിക്ക് മുമ്പ് പാകിസ്താൻ കുല്‍ഭൂഷണെ തൂക്കിലേറ്റിയെന്ന് സംശയിക്കുന്നു, തുറന്നടിച്ച് ഇന്ത്യ

  • Written By:
Subscribe to Oneindia Malayalam

ഹേഗ്: കുൽഭൂഷൺ വിഷയത്തില്‍ പാകിസ്താനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയിൽ. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിവരുന്നതിന് മുമ്പ് തന്നെ പാകിസ്താൻ ശിക്ഷ നടപ്പിലാക്കുമെന്നാണ് ഇന്ത്യ ഐക്യാരാഷ്ട്രസഭയിൽ ചൂണ്ടിക്കാണിച്ചത്.  അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാല്‍വെയാണ് ഇക്കാര്യം കോടതിയിൽ അവതരിപ്പിച്ചത്.

ചാരക്കുറ്റം ആരോപിച്ച് പാകിസ്താൻ അറസ്റ്റ് ചെയ്ത യാദവിനെ പാക് സൈനിക കോടതി പ്രകാരം ഉത്തരവ് പുറത്തുവരുന്നതിന് മുമ്പ് തന്നെ വധിക്കുമെന്നാണ് ഇന്ത്യ ഭയക്കുന്നത്. ഇന്ത്യ അന്താരാഷ്ട്രയുടെ ഇടപെടൽ തേടിയതിനെ തുടർന്ന് തിങ്കളാഴ്ച കേസ് പരിഗണിച്ച് വാദം കേൾക്കുമ്പോഴായിരുന്നു ഹരീഷ് സാൽവെ ഇക്കാര്യം വ്യക്തമാക്കിയത്.

ശിക്ഷ നടപ്പാക്കിയെന്ന് ആശങ്ക

ശിക്ഷ നടപ്പാക്കിയെന്ന് ആശങ്ക

കുൽഭൂഷൺ യാദവിന് വധശിക്ഷ വിധിച്ച പാക് സൈനിക കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട കേസ് പരിഗണിക്കുന്നതിന് മുൻപ് പാകിസ്താൻ കുൽഭൂഷണം തൂക്കിലേറ്റിയിരിക്കാമെന്ന സംശയമാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരായ ഹരീഷ് സാൽവെ ഉന്നയിച്ചിട്ടുള്ളത്.

കേസിൽ വാദം കേൾക്കുന്നു

കേസിൽ വാദം കേൾക്കുന്നു

മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവ് വിഷയത്തിൽ ഇന്ത്യയുടെ ആവശ്യപ്രകാരം ഐക്യരാഷ്ട കേസിൽ വാദം കേൾക്കുന്നുണ്ട്. ഹേഗിലെ രാജ്യാന്തര കോടതിയിലാണ് വാദം കേൾക്കുന്നത്. 90 മിനിറ്റ് വീതമാണ് ഓരോ രാഷ്ട്രങ്ങൾക്കും വാദങ്ങൾ ഉന്നയിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. പതിനൊന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ തന്നെ കേസില്‍ അന്തിമ ഉത്തരവ് പുറത്തുവരുമെന്നാണ് സൂചന.

16 തവണ പാകിസ്താൻ നിരസിച്ചു

16 തവണ പാകിസ്താൻ നിരസിച്ചു

പാകിസ്താൻ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനെന്ന് ആരോപിച്ച് മുദ്രകുത്തി അറസ്റ്റ് ചെയ്ത കുൽഭൂഷണെ ബന്ധപ്പെടാൻ ഇന്ത്യ 16 തവണ ശ്രമിച്ചിരുന്നുവെങ്കിലും പാകിസ്താന്‍ ഇന്ത്യയുടെ ആവശ്യം നിരന്തരം തള്ളിക്കളയുകായിയുരുന്നുവെന്നും ഇന്ത്യൻ പ്രതിനിധി ദീപക് മിത്തൽ കോടതിയിൽ വ്യക്തമാക്കി. യാദവിനെതിരെയുള്ള കുറ്റ പത്രം തയ്യാറാക്കാനും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

 പാകിസ്താന്‍റേത് നിയമലംഘനം

പാകിസ്താന്‍റേത് നിയമലംഘനം

പാകിസ്താനിലുള്ള കുൽഭൂഷണെ ഇന്ത്യ 16 തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പാകിസ്താന്‍ ഇന്ത്യയുടെ ആവശ്യം നിരന്തരം തള്ളിക്കളയുകായിരുന്നു. ഇിതിനെല്ലാം പുറമേ യാദവിന്റെ ബന്ധുക്കൾ നൽകാൻ തയ്യാറാവാതിരുന്ന പാക് നടപടിയും വിയന്ന കരാറിലെ ആർട്ടിക്കിൾ 35ന്‍റെ ലംഘനമാണെന്നും ഇന്ത്യ ആരോപിക്കുന്നു.

പാക് വാദങ്ങൾ പൊള്ള

പാക് വാദങ്ങൾ പൊള്ള

മഹാരാഷ്ട്ര സ്വദേശിയായ യാദവ് ഇന്ത്യൻ നാവിക സേനയിൽ നിന്ന് കമാൻഡറായി 2016ലാണ് വിരമിച്ചത്. തുടർന്ന് ഇറാനിൽ വ്യാപാരം നടത്തിവരികെയാണ് മാർച്ച് മൂന്നിന് പാകിസ്താന്റെ പിടിയിലാവുന്നത്. ബലൂചിസ്താനിൽ നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്നാണ് യാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാക് വാദം. എന്നാൽ ഇറാനിൽ നിന്നാണ് യാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് ഇന്ത്യ ഉന്നയിക്കുന്ന വാദം.

English summary
The International Court of Justice (ICJ) at the Hague in Netherlands began its public hearing in the case of Kulbhushan Jadhav, the alleged Indian spy sentenced to death by a Pakistani military court.
Please Wait while comments are loading...