കുല്‍ഭൂഷൺ യാദവ്: യുഎന്‍ ഇടപെടൽ പാകിസ്താനും സൈന്യത്തിനും തിരിച്ചടി, സൈന്യത്തിന് സ്വാധീനം നഷ്ടമാകും!!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാക് സൈനിക കോടതി ചാരക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ച പാകിസ്താന് ഏറ്റ കനത്ത തിരിച്ചടിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടൽ. വിഷയത്തിൽ ഇടപെട്ട് പാക് സൈനിക കോടതി ഉത്തരവ് സ്റ്റേ ചെയ്ത നീതിന്യായ കോടതി പാകിസ്താന് മേലും പാക് സൈന്യത്തിന് മേലും കടുത്ത സമ്മർദ്ധമാണ് ചെലുത്തുന്നത്. ചാരക്കുറ്റം ആരോപിച്ച് കുൽ ഭൂഷൺ യാദവിനെ വധ ശിക്ഷയ്ക്ക് വിധേയനാക്കാനുള്ള പാക് സൈനിക കോടതിയുടെ നീക്കത്തിനേറ്റ തിരിച്ചടി വിഷയത്തില്‍ പാകിസ്താനുള്ള സ്വാധീനം നഷ്ടപ്പെടുന്നതിന്‍റെ കൂടി സൂചനയാണ്.

Read more: കർണ്ണനെ പിടിയ്ക്കാൻ പോലീസിന്‍റെ നെട്ടോട്ടം:പിടികൊടുക്കാതെ കർണ്ണനും, പോലീസ് ത്രിശങ്കുവില്‍!!

2016 മാർച്ച് 3നാണ് യാദവ് പാക് സൈന്യത്തിന്റെ പിടിയിലായത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനാണ് യാദവെന്നാണ് പാക് ആരോപണം. ഇദ്ദേഹം കുറ്റസമ്മതം നടത്തിയെന്നും പാകിസ്താൻ പറയുന്നു. ഇറാനിൽ ബിസിനസ് ട്രിപ്പ് പോയ യാദവിനെ പാക് സൈന്യം പിടികൂടി ബലൂചിസ്താനിൽ എത്തിയ്ക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം.

ശത്രുതാപരമായ നീക്കം

ശത്രുതാപരമായ നീക്കം

ചാരപ്രവർത്തിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥന് വധശിക്ഷ നൽകാനുള്ള നീക്കത്തിനെതിരെ ഒരു പാക് രാഷ്ട്രീയ പാർട്ടി പോലും രംഗത്തെത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പാകിസ്താൻ നീതി ലഭ്യമാക്കില്ല

പാകിസ്താൻ നീതി ലഭ്യമാക്കില്ല

പാക് സൈന്യം നിയന്ത്രണരേഖയിൽ നടത്തുന്ന അതിക്രമങ്ങൾക്കൊപ്പം തന്നെയാണ് രഹസ്യമായി പാക് സൈനിക കോടതിയിൽ വച്ച് കഴിഞ്ഞ മാർച്ച് മൂന്നിന് അറസ്റ്റ് ചെയ്ത കുൽ ഭൂഷൺ യാദവിന് വധശിക്ഷ വിധിച്ചതും നിയമസഹായം ലഭ്യമാക്കുന്നതിന് എതിരുനിന്നതും. സാധാരണ കോടതി നടപടികളീലൂടെ പാകിസ്താൻ ശിക്ഷ വിധിക്കാതെ കോർട്ട് മാർഷ്യൽ വിധിച്ചതിന് പിന്നിലും ദുരൂഹതകൾ ഉണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

പാകിസ്താന് നാണക്കേട്

പാകിസ്താന് നാണക്കേട്

ഇന്ത്യയുടെ ആവശ്യപ്രകാരം കുല്‍ഭൂഷൺ യാദവ് വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതി ഇടപെട്ടതോടെ കുൽഭൂഷണിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് അന്താരാഷ്ട്ര തലത്തിൽ അപകീർത്തിയ്ക്ക് ഇടയാക്കും.

ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ

ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ

46 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ കുല്‍ഭൂഷൺ യാദവ് വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലോടെ പാക് സൈനിക കോടതി ഉത്തരവ് സ്റ്റേ ചെയ്ത കേസിൽ മെയ് 15ന് അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേൾക്കും. ഇന്ത്യയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരാവുക. ഇന്ത്യ 16 തവണ സ്ഥാനപതി വഴി യാദവിനെ ബന്ധപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പാകിസ്താൻ ഇതെല്ലാം തള്ളിക്കള‍ഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

വിയന്ന പ്രോട്ടോക്കോൾ ലംഘനം

വിയന്ന പ്രോട്ടോക്കോൾ ലംഘനം

ഇന്ത്യൻ സ്ഥാനപതി വഴി യാദവിനെ ബന്ധപ്പെടാനുള്ള ഇന്ത്യയുടെ 16 തവണത്തെ ശ്രമങ്ങളും തള്ളിക്കളഞ്ഞ് യാദവിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള പാകിസ്താന്റെ നീക്കം വിയന്ന പ്രോട്ടോക്കോളിന്‍റെ ലംഘനമാണെന്നാണ് ഇന്ത്യ വാദിക്കുന്നത്. യാദവിന്‍റെ കാണാൻ അനുവദിക്കണമെന്ന ബന്ധുക്കളുടെ ആവശ്യവും ഉത്തരമില്ലാതെ കിടക്കുകയാണ്. യാദവിന്‍റെ ബന്ധുക്കൾക്ക് യാദവിന്റെ രക്ഷിതാക്കള്‍ക്ക് പാസ്പോർട്ട് അനുവദിക്കാനുള്ള സുഷമാ സ്വരാജിന്‍റെ അപേക്ഷയും പാകിസ്താൻ കണക്കിലെടുത്തില്ല. ഏപ്രില്‍ 27നായിരുന്നു സംഭവം.

ബലൂചിസ്താനില്‍ നിന്ന് അറസ്റ്റ്

ബലൂചിസ്താനില്‍ നിന്ന് അറസ്റ്റ്

ബലൂചിസ്താനിൽ നിന്ന് പാക് സൈന്യം പിടികൂടിയെന്ന് പാകിസ്താൻ അവകാശപ്പെടുന്ന യാദവിനെ മാർച്ചിലാണ് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2016 മാർച്ച് 3നാണ് യാദവ് പാക് സൈന്യത്തിന്റെ പിടിയിലായത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനാണ് യാദവെന്നാണ് പാക് ആരോപണം. ഇദ്ദേഹം കുറ്റസമ്മതം നടത്തിയെന്നും പാകിസ്താൻ പറയുന്നു. ഇറാനിൽ ബിസിനസ് ട്രിപ്പ് പോയ യാദവിനെ പാക് സൈന്യം പിടികൂടി ബലൂചിസ്താനിൽ എത്തിയ്ക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം.

English summary
The ICJ decision puts a lot of pressure on Pakistan, and more particularly its army, to not carry out the death sentence handed out to Jadhav on alleged charges of spying ,and weakens the military's grip on events.
Please Wait while comments are loading...