കുൽഭൂഷൺ:ഇറാൻ ഇന്ത്യയ്ക്കൊപ്പം യാദവിനെ ചോദ്യം ചെയ്യാൻ അനുവദിയ്ക്കണം,പാകിസ്താനോട് ഇറാൻ കയർക്കുന്നു!!
ടെഹ്റാൻ: മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥൻറ വധശിക്ഷ സംബന്ധിച്ച പ്രശ്നത്തിൽ ഇറാന്‍റെ ഇടപെടൽ. കുല്‍ഭൂഷൺ യാദവിന് വധശിക്ഷ വിധിച്ച പാക് സൈനിക കോടതിയുടെ വിധി ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് യാദവിനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇറാൻ പാകിസ്താനെ സമീപിച്ചിട്ടുള്ളത്.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ ചാരനായി പ്രവർത്തിച്ചിരുന്ന യാദവിനെ ബലൂചിസ്താനിൽ നിന്ന് 2016 മാര്‍ച്ച് 3ന് അറസ്റ്റ് ചെയ്തുവെന്നാണ് പാകിസ്താന്റെ അവകാശ വാദം. ഇറാനിലേയ്ക്ക് ബിസിനസ് ട്രിപ്പ് പോയ യാദവിനെ തട്ടിക്കൊണ്ടുപോയി ബലൂചിസ്താനിൽ എത്തിയ്ക്കുകയായിരുന്നുവെന്നാണ് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയത്.

ഇറാൻ കൗൺസിൽ ജനറല്‍
കുൽഭൂഷൺ യാദവിനെ ചോദ്യം ചെയ്യുന്നതിനായി വിട്ടുനൽകാൻ ഇറാനിയൻ കൗണ്‍സിൽ ജനറൽ മുഹമ്മദ് റാഫിയാണ് പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വിഷയത്തിൽ ഇറാൻ ഇത്തരത്തിലുള്ള ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും പാകിസ്താന്‍റെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് പ്രതികരണങ്ങൾ ഒന്നും തന്നെയില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു.

പാക് നടപടി ചട്ടലംഘനം !!
ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിനെ തടവിൽ വെയ്ക്കുകയും വിചാരണ ചെയ്യുകയും വധശിക്ഷയ്ക്ക് വിധിയ്ക്കുകയും ചെയ്ത ഇസ്ലാമിക് റിപ്പബ്ലിക് പാകിസ്താന്റെ നടപടി വിയന്ന കൺവെൻഷൻ ഓൺ കോൺസുലർ റിലേഷൻസിന്‍റെ ലംഘനമാണെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പറഞ്ഞത്. അതേസമയം കുൽഭൂഷൺ യാദവിനെ മോചിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയിരുന്നു.

തിങ്കളാഴ്ച വാദം കേൾക്കും
മെയ് 15ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ് കേസില്‍ കേസില്‍ വാദം കേള്‍ക്കുക. ഇന്ത്യയ്ക്ക് വേണ്ടി ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരാവുക. കുൽഭൂഷണ്‍ യാദവിന് നിയമസഹായം ലഭ്യമാക്കുന്നതിന് വേണ്ടി ഒരു വർഷത്തിലധികമായി ഇന്ത്യ നടത്തിവന്നിരുന്ന ശ്രമങ്ങൾ പാകിസ്താൻ എല്ലാ ഘട്ടത്തിലും തള്ളിക്കളയുകയായിരുന്നു.

പാകിസ്താന് ഇന്ത്യയുടെ ഭീഷണി
അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ സ്റ്റേ ലംഘിച്ച് യാദവിന്റെ ശിക്ഷ നടപ്പിലാക്കരുതെന്നും അങ്ങനെ ചെയ്താല്‍ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നുമാണ് ഇന്ത്യ പാകിസ്താനെ അറിയിച്ചിട്ടുള്ളത്. ശിക്ഷ നടപ്പിലാക്കിയാൽ കരുതിക്കൂട്ടിയുള്ള കൊലപാതകമായി കണക്കാക്കുമെന്നും പ്രത്യാഘാതങ്ങളുണ്ടാകുമെന്നും നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications