കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ കുര്‍ദുകളുടെ രാജ്യം സത്യമാകുമോ? ഐസിസിന് വീണ്ടും കഷ്ടകാലം

  • By ജാനകി
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖി കുര്‍ദിസ്ഥാന് സ്വാതന്ത്ര്യം നല്‍കുന്നതിന് ജനഹിത പരിശോധന നടത്തണമെന്ന് കുര്‍ദിസ്ഥാന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി. നിലവില്‍ ഇറാഖിന്റെ ഭാഗമാണ് കുര്‍ദിസ്ഥാന്‍. സ്വയംഭരണാവകാശം ഉണ്ടെങ്കിലും സ്വാതന്ത്ര്യം പ്രഖ്യാപിയ്ക്കപ്പെട്ടിട്ടില്ല.

വര്‍ഷങ്ങളായി ഒരു തര്‍ക്ക പ്രദേശം കൂടിയാണിത്. സ്വാതന്ത്ര്യം പ്രഖ്യാപിയ്ക്കുന്നതിനും പ്രത്യേക രാഷ്ട്രമാകുന്നതിനും ജനങ്ങള്‍ക്ക് താത്പര്യം ഉണ്ടോ എന്നറിയാന്‍ ജനഹിതം നടത്തണമെന്നാണ് പ്രസിഡന്റ് പറയുന്നത്. കുര്‍ദുകള്‍ക്ക് തങ്ങളുടെ ഭാവി നിശ്ചയിക്കാന്‍ ലഭിയ്ക്കുന്ന ഏറ്റവും നല്ല അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ISIS

സ്വയംഭരണാവാകശം ഊട്ടിയുറപ്പിയ്ക്കുന്നതിന് ഓയില്‍ പൈപ്പ്‌ലൈന്‍ നിര്‍മ്മാണം ഉള്‍പ്പടെ ഒട്ടേറെ കാര്യങ്ങള്‍ കുര്‍ദിസ്ഥാന്‍ ഭരണകൂടം ചെയ്യുന്നുണ്ട്. ഇറാഖിലെ നിലവിലെ ജീവിത സാഹചര്യങ്ങള്‍ കുര്‍ദുകള്‍ക്ക് അനുകൂലമല്ലെന്നും അദ്ദേഹം പറയുന്നു. മുന്‍പും ജനഹിത പരിശോധനയ്ക്ക് ഭരണാധികാരികള്‍ താത്പര്യപ്പെട്ടിരുന്നു. പക്ഷേ വിജയം കണ്ടില്ല. 111 സീറ്റുകളുള്ള ഒരു പ്രാദേശിക അസംബഌ ഇവിടെയുണ്ട്. 40000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശത്ത് 55ലക്ഷം ജനങ്ങള്‍ താമസിയ്ക്കുന്നു.

English summary
Iraqi Kurdish president calls for independence referendum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X