കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്ത് അതിര്‍ത്തികള്‍ വീണ്ടും അടച്ചു; നാളെ മുതല്‍ ഒരു മാസം... ഇളവ് ലഭിക്കുന്നവര്‍ ഇവരാണ്

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് ഭരണകൂടം അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കര, നാവിക അതിര്‍ത്തികളാണ് അടയ്ക്കുക. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 20 വരെയാണ് അതിര്‍ത്തി അടയ്ക്കുക എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ചിലര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. കടല്‍ വഴിയുള്ള ചരക്ക് കടത്ത്, ന്യൂട്രല്‍ സോണില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഇളവുള്ളത്. കുവൈത്തില്‍ കൊറോണ വ്യാപന ആശങ്ക വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്.

q

റസ്റ്ററന്റിലും കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം, പാര്‍സല്‍ സര്‍വീസ് അനുവദിക്കും. കുവൈത്തികളല്ലാത്തവര്‍ക്ക് ഫെബ്രുവരി 21 മുതല്‍ എല്ലാ നിയന്ത്രണങ്ങളിലും ഇളവ് നല്‍കുമെന്ന് നേരത്തെ ഭരണകൂടം അറിയച്ചിരുന്നു. എന്നാല്‍ പിന്നീട് സാഹചര്യം അവലോകനം ചെയ്ത ശേഷമാണ് മന്ത്രിസഭ തീരുമാനം കടുപ്പിച്ചത്. നിലവില്‍ കുവൈത്ത് പൗരന്‍മാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും ജോലിക്കാര്‍ക്കും മാത്രമാണ് കുവൈത്തിലേക്ക് പ്രവേശന അനുമതിയുള്ളത്. ഇവര്‍ക്ക് ഒരാഴ്ച ഹോട്ടലിലും മറ്റൊരാഴ്ച വീട്ടിലും ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

യുഡിഎഫിലേക്ക് അവര്‍ വെറുതെ വന്നതല്ല... സീറ്റ് ചോദിക്കാന്‍ ബിജെഎസ്, കുഞ്ഞാലിക്കുട്ടിക്ക് പാളി?യുഡിഎഫിലേക്ക് അവര്‍ വെറുതെ വന്നതല്ല... സീറ്റ് ചോദിക്കാന്‍ ബിജെഎസ്, കുഞ്ഞാലിക്കുട്ടിക്ക് പാളി?

കുവൈത്തില്‍ കഴിഞ്ഞ ദിവസം 899 പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1049 ആയി ഉയര്‍ന്നു. അതേസമയം, 24 ണിക്കൂറിനിടെ 955 പേര്‍ക്ക് രോഗം ഭേദമായി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കൊറോണ വൈറസ് വാക്‌സിന്‍ കുവൈത്തില്‍ എത്തിയിരുന്നു.

English summary
Kuwait closed Land and Sea border; Ban Entry For foreigners Until Further Notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X