Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് സര്‍ക്കാര്‍ രാജിവച്ചു; പ്രതിപക്ഷത്തിന്റെ മിന്നും പ്രകടനത്തിന് പിന്നാലെ...

കുവൈത്ത് സിറ്റി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ കുവൈത്തില്‍ സര്‍ക്കാര്‍ രാജിവച്ചു. കിരീടവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ സബാഹ് രാജി സ്വീകരിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുംവരെ കാവല്‍ സര്‍ക്കാരായി തുടരാന്‍ പ്രധാനമന്ത്രി ശൈഖ് അഹമ്മദിനോട് കിരീടവകാശി ആവശ്യപ്പെട്ടു. സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായ വേളയിലാണ് കിരീടവകാശി പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തിയത്.

k

പ്രതിപക്ഷം മികച്ച വിജയം നേടിയ തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കും. കുവൈത്ത് അമീറിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത് ഇപ്പോള്‍ കിരീടവകാശിയാണ്. പാര്‍ലമെന്റ് സ്പീക്കറെയും പ്രധാനമന്ത്രിയെയും നീക്കണമെന്ന് പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ജുലൈയില്‍ ശൈഖ് അഹമ്മദിനെ പ്രധാനമന്ത്രിയായി നിയോഗിച്ചത്.

പത്ത് വര്‍ഷത്തിനിടെ കുവൈത്തില്‍ നടന്ന ആറാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ജിസിസിയില്‍ മുഴുവന്‍ സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന ഏക പാര്‍ലമെന്റ് കുവൈത്തിലാണ്. 50 അംഗ പാര്‍ലമെന്റാണ് കുവൈത്തിലേത്. ഇതില്‍ 28 സീറ്റുകളിലും പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ ജയിച്ചു. രണ്ടു വനിതകളും ജയിച്ചിട്ടുണ്ട്. മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 20 മുന്‍ എംപിമാര്‍ പരാജയപ്പെട്ടു. 1962ലാണ് കുവൈത്തില്‍ പാര്‍ലമെന്ററി സംവിധാനം നിലവില്‍ വന്നത്. അതിന് ശേഷം നടക്കുന്ന പതിനെട്ടാമത് തിരഞ്ഞെടുപ്പാണിത്.

87കാരനായ മുന്‍ സ്പീക്കര്‍ അഹമ്മദ് സഅദൂന്‍ ഇത്തവണ ജയിച്ചു. പത്ത് വര്‍ഷത്തോളം തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിലായിരുന്ന അദ്ദേഹം ഇത്തവണ 12000ത്തിലധികം വോട്ട് നേടിയാണ് പാര്‍ലമെന്റിലെത്തിയത്. ജയിലില്‍ നിന്ന് ജനവിധി തേടിയ രണ്ടു പേരും ജയിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു അനുഭവം കുവൈത്തിന് ആദ്യമാണ്. ഹാമിദ് മെഹ്രി അല്‍ ബദാലി, മര്‍സൂഖ് അല്‍ ഖലീഫ എന്നിവരാണ് ജയിലില്‍ നിന്ന് ജനവിധി തേടിയത്. ഷിയാ വിഭാഗത്തില്‍പ്പെട്ട ഒമ്പത് സ്ഥാനാര്‍ഥികള്‍ ജയിച്ചു. സലഫി, മുസ്ലിം ബ്രദര്‍ഹുഡ്, സ്വതന്ത്രര്‍ തുടങ്ങിയ ഇസ്ലാമിസ്റ്റുകളില്‍പ്പെട്ട എട്ട് പേരും ജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+