കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റരാത്രിയില്‍ ഒരുവര്‍ഷത്തെ മഴ; മാറിയുടുക്കാന്‍ പോലും വസ്ത്രമില്ലാതെ കുടുങ്ങി മലയാളികള്‍

Google Oneindia Malayalam News

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്ത് മഴ ഏറ്റവും കൂടുതല്‍ ശക്തിപ്പെട്ടത്. ഒറ്റ രാത്രിക്കൊണ്ട് ഒരു വര്‍ഷം ലഭിക്കുന്ന മഴയയായിരുന്നു കഴിഞ്ഞ ദിവസം പെയ്തത്. കനത്ത മഴയില്‍ പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകര്‍ന്നു. ഇതേ തുടര്‍ന്ന് നിരവധി റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

<strong>സുധാകരന്‍ ബിജെപിയില്‍ പോകുന്നു; കോണ്‍ഗ്രസുകാര്‍ തന്നെ തനിക്കെതിരെ പ്രചാരണം നടത്തുന്നു: കെ സുധാകരന്‍ </strong>സുധാകരന്‍ ബിജെപിയില്‍ പോകുന്നു; കോണ്‍ഗ്രസുകാര്‍ തന്നെ തനിക്കെതിരെ പ്രചാരണം നടത്തുന്നു: കെ സുധാകരന്‍

വെള്ളവും ചളിയും നീക്കി അറ്റകുറ്റപ്പണികള്‍ നടത്തിയാലെ പ്രധാന റോഡുകളില്‍ ഉള്‍പ്പടെ ഗതാഗതം പുനഃസ്ഥാപിക്കാനാവു. ഒരുവര്‍ഷം ശരാരി 100 മില്ലീ മീറ്റിര്‍ മഴ ലഭിക്കുന്ന കുവൈത്തില്‍ വ്യാഴാഴ്ച്ച രാവിലെ വരെയുള്ള 24 മണിക്കൂറില്‍ മാത്രം 97 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്ന് വ്യോമഗതാഗതവും താറുമാറായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പടേയുള്ളവര്‍ കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

തുടര്‍വിമാനം

തുടര്‍വിമാനം

ജറുസലേം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ തീര്‍ത്ഥാടനം നടത്തി കുവൈത്ത് വഴി നാട്ടിലേക്ക് മടങ്ങുകയായിരുന്നു 35 അംഗ മലയാളി സംഘമാണ് കുവൈത്തില്‍ കുടുങ്ങിയത്. 14 നും രാവിലെ കുവൈത്തില്‍ എത്തിയ അവരുടെ തുടര്‍വിമാനം റദ്ദാക്കപ്പെടുകയായിരുന്നു.

പ്രളയംകാരണം

പ്രളയംകാരണം

തുടര്‍ന്ന് ഇവരെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും അഞ്ച് മണിക്കൂറിന് ശേഷം ഇവരെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ടത്തോടെ തുടര്‍ യാത്ര അവതാളത്തിലാവുകയായിരുന്നു. പ്രളയംകാരണം വിമാനത്താവളം ഏകദേശം 12 മണിക്കൂറോളം അടച്ചിട്ടതോടെ സ്ഥിതി കൂടുതല്‍ വഷളാക്കി.

മലയാളീ തീര്‍ത്ഥാടക സംഘം

മലയാളീ തീര്‍ത്ഥാടക സംഘം

പിന്നീട് വിമാനത്താവളം തുറന്നുവെങ്കിലും കുവൈത്ത് എയര്‍വെയ്‌സ് ഉള്‍പ്പടേയുള്ള വിമാനങ്ങള്‍ പലതും യാത്ര റീ-ഷെഡ്യൂല്‍ ചെയ്തതിനാല്‍ വസ്ത്രമാറിയുടുക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് മലയാളീ തീര്‍ത്ഥാടക സംഘം.

പ്രായമായവര്‍ ഉള്‍പ്പടെ

പ്രായമായവര്‍ ഉള്‍പ്പടെ

പ്രായമായവര്‍ ഉള്‍പ്പടെ 15 വനിതകള്‍ സംഘത്തിലുണ്ട്. പലരുടെയും അത്യാവശ്യ മരുന്നുകള്‍ ബഗേജിനകത്ത് അയതിനാല്‍ മരുന്ന് കഴിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. കഴിഞ്ഞ മാസം അഞ്ചിനാണ് സംഘം കേരളത്തില്‍ നിന്ന് പുറപ്പെട്ടത്.

പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല

പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല

വളരെ പ്രയാസകരമായ അവസ്ഥയിലാണ് സംഘം വിമാനത്താവളത്തില്‍ കഴിയുന്നതെന്ന് ടൂര്‍ ഓപ്പറേറ്ററായ ഗ്രാന്‍ ഹോളിഡേയ്‌സ് ഉടമ ടിജോ ജോസഫ് അറിയിക്കുന്നു. ബുധനാഴ്ച്ച രാത്രി അടച്ചിട്ട വിമാനത്താവളം ഇന്നലെ ഉച്ചയോടെ തുറന്നെങ്കിലും പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല.

മണിക്കൂറുകള്‍ വൈകി

മണിക്കൂറുകള്‍ വൈകി

വിമാന സര്‍വീസുകളില്‍ പലതും മണിക്കൂറുകള്‍ വൈകിയാണ് പുനരാരംഭിച്ചത്. ചില വിമാനങ്ങള്‍ റാദ്ദാക്കുകയും ചിലത് വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. റദ്ദാക്കിയവയില്‍ കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്സും ഉള്‍പ്പെടും.

റദ്ദാക്കി

റദ്ദാക്കി

കൊച്ചിയില്‍ നിന്നുള്ള ജെറ്റ് വിമാനം ദോഹയിലും കുവൈത്തില്‍ ഇറങ്ങേണ്ടിയിരുന്നു കോഴിക്കോടുനിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷാര്‍ജയിലുമാണ് ഇറക്കിയത്. ദമാമിലേക്കു തിരിച്ചുവിട്ടവയില്‍ എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങളും ഉള്‍പ്പെടും.

മഴയിലും വെള്ളപ്പൊക്കത്തിലും

മഴയിലും വെള്ളപ്പൊക്കത്തിലും

മഴയിലും വെള്ളപ്പൊക്കത്തിലും വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് നിരവധിയാളുകളെയാണ് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കുന്നതിനായി അഞ്ച് പ്രവിശ്യകളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഴക്കെടുതിയില്‍

മഴക്കെടുതിയില്‍

മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ സബാഹ് അറിയിച്ചിട്ടുണ്ട്. കുവൈറ്റിലെ മൂന്ന് തുറമുഖങ്ങളുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

അപ്രതീക്ഷിതമായ മാറ്റം

അപ്രതീക്ഷിതമായ മാറ്റം

അപ്രതീക്ഷിതമായ മാറ്റമാണ് പശ്ചിമേഷ്യന്‍ കാലാവസ്ഥയില്‍ സംഭവിക്കുന്നത്. ഖത്തറിലും തുണീഷ്യയിലും ജോര്‍ദാനിലും അടുത്തിടെ ശക്തമായ മഴ പെയ്തിരുന്നു. സൗദിയുടെ ചില പ്രദേശങ്ങളിലും മഴ ശക്തമായി. ജോര്‍ദാനില്‍ ഒക്ടോബറിലും നവംബറിലുമായി 30 ലധികം പേരാണ് മരിച്ചത്. ജോര്‍ദാനിലെ വിദ്യാഭ്യാസ, വിനോദസഞ്ചാര വകുപ്പ് മന്ത്രിമാര്‍ രാജിവെക്കുകയും ചെയ്തിരുന്നു.

English summary
kuwait gets year of rain in one night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X