കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം: നിലപാട് കടുപ്പിച്ച് കുവൈത്ത്, പ്രവാസികൾക്ക് തിരിച്ചടി...

Google Oneindia Malayalam News

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വിദേശികൾക്ക് പ്രവേശനം അനുവദിക്കാൻ പുതിയ ചട്ടവുമായി കുവൈത്ത്. രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്സിൻ തന്നെ സ്വീകരിക്കണമെന്നാണ് കുവൈത്ത് പുറത്തിറക്കിയിട്ടുള്ള നിബന്ധന. മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധച്ച തീരുമാനമെടുത്തിട്ടുള്ളത്. പുതിയ നിബന്ധന ആഗസ്റ്റ് ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.

ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ഗവര്‍ണറുടെ പ്രസംഗം തടഞ്ഞ് ബിജെപി, മതിയാക്കി മടങ്ങിബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ഗവര്‍ണറുടെ പ്രസംഗം തടഞ്ഞ് ബിജെപി, മതിയാക്കി മടങ്ങി

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

മൂന്ന് വാക്സിനുകൾ

മൂന്ന് വാക്സിനുകൾ


ഓക്സ്ഫഡ്- അസ്ട്രാസെനേക്ക, മോഡേണ, ജോൺ ആൻഡ് ജോൺസൺ, ഫൈസർ എന്നീ വാക്സിനുകളാണ് കുവൈത്ത് ഇതിനകം അംഗീകരിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിൽ ജോൺസൺ ആൻഡ് ജോൺസന്റേത് മാത്രമാണ് ഒറ്റ ഡോസ് വാക്സിൻ. അതുകൊണ്ട് തന്നെ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് അതാത് രാജ്യങ്ങൾ അംഗീകരിച്ച വാക്സിൻ സ്വീകരിച്ച് കുവൈത്തിലേക്ക് മടങ്ങാനിരിക്കുന്നവർക്ക് ഭരണകൂടത്തിന്റെ തീരുമാനം തിരിച്ചടിയായിത്തീരും.

തിരിച്ചുപോകാൻ സാധിക്കില്ല

തിരിച്ചുപോകാൻ സാധിക്കില്ല

അവധിയ്ക്കായി കുവൈത്തിൽ നിന്ന് നാട്ടിലെത്തിയവർക്ക് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത സ്ഥിതിയും വരും. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുവൈത്തും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ഇതോടെയാണ് കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കേരളം കേന്ദ്രത്തെ സമീപിച്ചിട്ടുള്ളത്.

വാക്സിനുകളുടെ അംഗീകാരം

വാക്സിനുകളുടെ അംഗീകാരം

ഇന്ത്യയിൽ അംഗീകരിച്ചിട്ടുള്ള കോവാക്സിനെ ലോകാരോഗ്യ സംഘടന അംഗീകരിക്കാത്തതിനാൽ കോവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് പോലും ജിസിസി രാജ്യങ്ങൾ പ്രവേശനാനുമതി നൽകുന്നില്ല. ഇതും പ്രവാസികൾക്ക് ജന്മനാട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിന് വിലങ്ങുതടിയായിട്ടുണ്ട്.

 പ്രവാസികൾക്ക് തിരിച്ചടി

പ്രവാസികൾക്ക് തിരിച്ചടി


ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചൈനീസ് വാക്സിൻ സിനോഫോം, അമേരിക്കൻ വാക്സിൻ ഫൈസർ എന്നിവയുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച് ഇന്ത്യയിലേക്ക് എത്തിയവർക്ക് ഇന്ത്യയിൽ ഈ വാക്സിനുകൾ പ്രാബല്യത്തിലില്ലാത്തതിനാൽ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രവാസികളിൽ പലരും. ഇത്തരക്കാർക്ക് ഗൾഫ് രാജ്യങ്ങൾ പ്രവേശനനാനുമതി നൽകുന്നില്ല.

 പ്രചാരണങ്ങൾ തള്ളി

പ്രചാരണങ്ങൾ തള്ളി

കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നതിനിടെ കുവൈത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന നൽകുന്നുവെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടന്നിരുന്നു. ഇത് കുവൈത്ത് ആരോഗ്യമന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. നിലവിൽ അനുവദിക്കപ്പെട്ട പ്രായ പരിധിയിലുള്ള എല്ലാർവർക്കും തന്നെ വാക്സിൻ നൽകിവരുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. നിലവിൽ കൊവിഡ് വരാൻ സാധ്യതയുള്ളവർക്കാണ് മുൻഗണന നൽകിയിട്ടുള്ളത്.

ബെഡ് റൂമിലെ ചൂടന്‍ ചിത്രങ്ങളുമായി സൃഷ്ടി ദാംഗെ; പുതിയ ഫോട്ടോഷൂട്ട് ട്രെന്‍ഡിംഗ്

Recommended Video

cmsvideo
Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

English summary
Kuwait to allow entry to people who got vaccine shots from August
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X