ഒബാമ ഹെൽത്ത് കെയർ !!!! നിർത്തലാക്കാനുള്ള ട്രംപിന്റ നീക്കത്തിന് വീണ്ടും തിരിച്ചടി!!

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടൺ: ഒബാമ ഹെൽത്ത് കെയർ പദ്ധതി നിർത്തലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. പദ്ധതി ബദലായി പകരം സംവിധാനമൊരുക്കാതെ പദ്ധതി നിർത്തലാക്കാൻ കഴിയില്ല.

ഇതു സംബന്ധമായ ബില്ല് സെനറ്റ് വോട്ടിങിൽ തള്ളിയിട്ടുണ്ട്.ഇതു രണ്ടാം തവണയാണ് റിപ്പബ്ലിക് പാർട്ടിക്ക് യുഎസ് സെനറ്റിൽ ബില്ല് പാസക്കാൻ കഴിയാതെ പോകുന്നത്.

ഒബാമ കെയർ പദ്ധതി

ഒബാമ കെയർ പദ്ധതി


അമേരിക്കയിലെ മുപ്പത് ദശലക്ഷത്തോളം ആളുകൾക്ക് പരിരക്ഷ നൽകുന്ന പദ്ധതിയാണ് ഒബാമ കൊയർ പദ്ധതി.ട്രംപ് സർക്കാർ അമേരിക്കയിൽ അധികാരത്തിലേറിയ ശേഷം ഒബാമ നടപ്പിലാക്കി എല്ലാ പദ്ധതികളും നിര്‍ത്താലാക്കാൻ ആരംഭിച്ചിരുന്നു.

ട്രംപ് സർക്കാരിന്റെ പദ്ധതി

ട്രംപ് സർക്കാരിന്റെ പദ്ധതി

ഓബാമ ഹെൽത്ത് കെയർ ഹെൽത്ത് കെയർ പദ്ധതിക്ക് സമാനമായി ട്രംപ് സർക്കാർ കൊണ്ടുവന്ന better care reconciliation act ന് സെനറ്റിൽ വേണ്ടവിധം പിന്തുണ ലഭിച്ചിരുന്നില്ല. ഒബാമയുടെ സ്വപ്ന പദ്ധതി നിർത്തലാക്കുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ബദൽ പദ്ധതിയാണ് അവിഷ്കരിക്കേണ്ടതന്നു സെനറ്റ് അംഗങ്ങളുടെ നിലപാട്.

ഒബാമ ഹെൽത്ത് കെയർ പദ്ധതിക്കെതിരെ ട്രംപ്

ഒബാമ ഹെൽത്ത് കെയർ പദ്ധതിക്കെതിരെ ട്രംപ്

ബദല്‍ സംവിധാനത്തിന് പ്രാധാന്യം നല്‍കാതെ ഹെല്‍ത്ത് കെയര്‍ പദ്ധതി പിന്‍വലിക്കാനുള്ള ബില്‍ സെനറ്റില്‍ വേഗത്തില്‍ പാസാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ട്രംപ് സെനറ്റ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് സൂചന. ബില്‍ പാസാക്കാന്‍ ആവശ്യമായ 50 വോട്ട് സെനറ്റില്‍ നേടാനായിരിക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അടുത്ത സെനറ്റ് യോഗത്തില്‍ ശ്രമിക്കുക. പുതിയ പദ്ധതിയെ കുറിച്ചും അത് ആവിഷ്കരിക്കുന്നതിനെ കുറിച്ചും അടുത്ത സെനറ്റ് യോഗം ചര്‍ച്ച ചെയ്യും.

ട്രംപിന്റെ പുതിയ പദ്ധതിക്കെതികരെ വിമർശനം

ട്രംപിന്റെ പുതിയ പദ്ധതിക്കെതികരെ വിമർശനം

ഒബാമ കെയറിനെതിരെ ട്രംപ് സർക്കാർ കൊണ്ടു വന്ന പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. റിപ്പബ്ലിക് പാർട്ടി അംഗങ്ങൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നിരിക്കുകണ്.

പുതിയ ബില്ലിന് മാറ്റങ്ങൾ വരുത്തും

പുതിയ ബില്ലിന് മാറ്റങ്ങൾ വരുത്തും

പുതിയ ബില്ലിനെതിരെ വ്യാപക വിനർശനം ഉയർന്നുവന്ന സാഹചര്യത്തിൽ ബില്ലിലെ വിവാദമാകുന്ന നിർദേശങ്ങൾ പിൻവലിക്കാൻ റിപ്പബ്ലിക് പാർട്ടി ആലോചിക്കുന്നുണ്ട്. ഇതിനായി ഒരു സെനറ്റ് കമ്മിറ്റിയും രീപീകരിക്കും

പൊതുജന അഭിപ്രായം

പൊതുജന അഭിപ്രായം

ട്രംപിന്റെ ഹെൽത്ത് കെയർ പദ്ധതിക്ക് പൊതു ജനങ്ങൾക്കിടയിൽ അനുകൂലമായ അഭിപ്രയമല്ലായിരുന്നു ലഭിച്ചിരുന്നത്. ഒബാമ കെയർ പദ്ധതി ലഭിച്ച ജനപിന്തുണ നേടിയെടുക്കാനായി സെനറ്റ് കമ്മിറ്റിക്കു സാധിക്കുമെന്നാണ് റിപ്പബ്ലിക് പാർട്ടിയുടെ വിലയിരുത്തൽ

English summary
After already voting down one of their leaders' plans to replace the Affordable Care Act, Senate Republicans on Wednesday rejected another one, this time a proposal to simply repeal most of Obamacare.That left GOP senators with few remaining options to fulfill their campaign promise to gut the 2010 law.
Please Wait while comments are loading...