കുല്‍ഭൂഷണിന്റെ കേസ് ഏറ്റെടുക്കരുത്: പാക് അഭിഭാഷകര്‍ക്ക് കര്‍ശന താക്കീത്, അംഗത്വം റദ്ദാക്കും!!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണിന്റെ കേസ് ഏറ്റെടുക്കരുതെന്ന് പാക് അഭിഭാഷകര്‍ക്ക് മുന്നറിയിപ്പ്. ലാഹോര്‍ ഹൈക്കോടതിയുടെ ബാര്‍ അസോസിയേഷനാണ് അഭിഭാഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടുള്ള യാദവിന് ഹാജരായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബാര്‍ അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.

മുന്നറിയിപ്പ് ലംഘിക്കുന്ന അഭിഭാഷകരുടെ അംഗത്വം റദ്ദാക്കുമെന്നും ബാര്‍ അസോസിയേഷന്‍ ഏകകണ്്ഠേന തീരുമാനിച്ചതായി അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ അമീര്‍ സയീദ് റാന്‍ വ്യക്തമാക്കി. ജാദവിന്റെ കേസില്‍ വിദേശരാജ്യത്തിന്റെ പേരില്‍ ബാര്‍ അസോസിയേഷന് മേല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും സയീദ് ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനികളുടെ ജീവന് ഭീഷണിയാവുന്ന ഇന്ത്യന്‍ പൗരനെ തൂക്കിലേറ്റണമെന്നും ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

kulbhushanjadhav

പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബ് വാലെ വെള്ളിയാഴ്ച പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി തഹ്മിന ജെന്‍ജ്വയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യാദവിന് നിയമസഹായം ലഭ്യമാക്കുന്നതിനായി ഇന്ത്യ 13 തവണ സമര്‍പ്പിച്ച അപേക്ഷയും പാകിസ്താന്‍ തള്ളിക്കളഞ്ഞെങ്കിലും ഇന്ത്യ വീണ്ടും ഇതേ ആവശ്യം ഉന്നയിക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യ നയന്ത്രമേഖലയില്‍ പരിഹാരങ്ങള്‍ തേടുന്നതിനൊപ്പം പാക് കോടതി വിധിയ്‌ക്കെതിരെ യാദവിനെ കുടുംബത്തിന് അപ്പീല്‍ നല്‍കാനുള്ള സാഹചര്യം ഒരുക്കാനുള്ള ശ്രമവും ഇന്ത്യ നടത്തും. എന്നാല്‍ യാദവിന് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നും പാക്് സൈനിക കോടതിയുടെ വിധിയില്‍ നിന്ന് പിന്നോട്ടില്ലെന്നും സൈനിക കമാന്‍ഡര്‍ ജനറല്‍ ഖമര്‍ ബജ് വ വ്യക്തമാക്കിയിട്ടുണ്ട്.

English summary
The Lahore High Court Bar Association said on Friday that it will take action against any lawyer who extends his services to Indian national Kulbhushan Jadhav, who has been sentenced to death by a Pakistani military court.
Please Wait while comments are loading...