സൗദിക്ക് ചരിത്ര നിമിഷം; ക്രൈസ്തവ സഭാ മേലധ്യക്ഷന്‍ വരുന്നു

  • Written By:
Subscribe to Oneindia Malayalam

ജിദ്ദ; ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭാ മേലധ്യക്ഷന്‍ സൗദിയിലേക്ക് എത്തുന്നു. ലെബനാനിലെ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് തലവന്‍ കര്‍ദിനാള്‍ ബിഷാറ അല്‍ റായി സൗദിയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് എത്തുന്നത്. സല്‍മന്‍ രാജാവിനെയും മകനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെയും അദ്ദേഹം സന്ദര്‍ശിക്കും.

Lebanese

അന്ത്യോക്യാ സിറിയന്‍ മരോനൈറ്റ് സഭയുടെ തലവനാണ് അല്‍റായി. മാര്‍പാപ്പയെ തിരഞ്ഞടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ ഏക അറബ് വംശജന്‍ കൂടിയാണ് അല്‍റായി.

മുസ്ലിംകളും ക്രൈസ്തവരും തമ്മിലുള്ള ഐക്യം വിളിച്ചോതുന്നതാകും സന്ദര്‍ശനമെന്ന് കരുതുന്നു. ഭീകരതയും ഇസ്ലാമും കൂടിച്ചേര്‍ന്ന് സംസാരിക്കുന്ന പ്രവണത ലോകത്ത് വര്‍ധിച്ചിട്ടുണ്ട്. എന്നല്‍ ഇത് രണ്ടും രണ്ടായി കാണണമെന്ന് അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അല്‍ റായി പറഞ്ഞിരുന്നു.

മതങ്ങള്‍ തമ്മിലുള്ള സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ ഉജ്വല സന്ദേശമായിരിക്കും കര്‍ദിനാള്‍ അല്‍റായിയുടെ സൗദി സന്ദര്‍ശനമെന്ന് വിലയിരുത്തപ്പെടുന്നു. മതങ്ങള്‍ തമ്മില്‍ ഐക്യത്തിന്റെ ഭാഷ രൂപപ്പെടണമെന്നും അല്‍റായി അഭിപ്രായപ്പെട്ടിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Lebanese Catholic Leader invite to meet Saudi King

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്