ഹരീരിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ലബനാന്‍ പ്രസിഡന്റ്

  • Posted By:
Subscribe to Oneindia Malayalam

ബെയ്‌റൂത്ത്: സൗദി അറേബ്യയില്‍ നിന്ന് രാജിപ്രഖ്യാപിച്ച ലബനാന്‍ പ്രധാനമന്ത്രി സാദ് ഹരീരിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ലബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍. വിദേശരാജ്യങ്ങളിലെ അംബാസഡര്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് സൗദിയിലേക്ക് വിരല്‍ചൂണ്ടി പ്രസിഡന്റ് ഈ ആരോപണമുന്നയിച്ചത്. മുതിര്‍ ലബ്‌നാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആടിപാടാന്‍ സിനിമാ താരങ്ങളില്ല! മുന്നറിയിപ്പ് നല്‍കി സംഘടനകള്‍! കൊച്ചിയില്‍ നിര്‍ണ്ണായക യോഗം...

സൗദിഅറേബ്യയില്‍ സംശയകരമായ സാഹചര്യത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും അക്കാര്യത്തില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുന്നതായും അദ്ദേഹം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

hariri

ഇത്തരമൊരു സാഹചര്യത്തില്‍ ഹരീരി പറഞ്ഞതും പറയാനിരിക്കുന്നതുമായ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച രാജിപ്രഖ്യാപിച്ച ശേഷം ഹരീരി എന്തുകൊണ്ടാണ് നാട്ടിലേക്ക് തിരികെ വരാത്തതെന്ന കാര്യത്തില്‍ സൗദി അറേബ്യ വിശദീരകണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഒരുരാജ്യത്തിന്റെ പ്രധാനമന്ത്രി അന്താരാഷ്ട്ര കരാറുകള്‍ക്കും രാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായി കഴിയേണ്ടിവരികയെന്നത് സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജിവച്ച പ്രധാനമന്ത്രി സാദ് ഹരീരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരങ്ങള്‍ ബെയ്‌റൂത്തില്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ, ഹരീരിയുടെ കേസ് യു.എന്‍ രക്ഷാസമിതി മുമ്പാകെ അവതരിപ്പിക്കാന്‍ ലബനാന്‍ തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി ലബനാന്‍ പ്രസിഡന്റ് ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ലബനാനിന്റെ ഐക്യത്തിനും പരമാധികാരത്തിലും സ്വാതന്ത്ര്യത്തിനും എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. എല്ലാ രാജ്യങ്ങളും ലബനാനിന്റെ പരമാധികാരരത്തെയും സ്വാന്ത്ര്യത്തെയും ഭരണപരമായ പ്രക്രിയകളെയും ആദരിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ ഹക്കാബിയും പറഞ്ഞു.

English summary
lebanese president says hariri has been kidnapped

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്