വിളറി വെളുത്ത്, ക്ഷീണിതനായി സാദ് ഹരീരി, കണ്ണുകള്‍ക്ക് താഴെ കറുത്തപാടുകള്‍; സൗദിയിൽ സംഭവിക്കുന്നത് ?

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  രാജിവെച്ച ലബനന്‍ പ്രധാനമന്ത്രി സൌദിയില്‍ തടവിലോ? സത്യം ഏത്? | Oneindia Malayalam

  റിയാദ്: സൗദിയില്‍ അഴിമതിക്കെതിരെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ നീക്കങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിനിടെ ആയിരുന്നു ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി സൗദിയില്‍ വച്ച് രാജി പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നില്‍ സൗദിയുടെ താത്പര്യങ്ങള്‍ ആണ് എന്നാണ് ഹിസ്ബുള്ളയുടേയും ഇറാന്റേയും ആരോപണം.

  സൗദിയില്‍ യുദ്ധവിമാനങ്ങള്‍ ഒരുങ്ങുന്നു; ലബനനുമായി യുദ്ധം ഉടന്‍? സാദ് ഹരീരി തടവിലോ?

  എട്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സാദ് ഹരീരിയുടെ രാജി പ്രഖ്യാപനം. എന്നാല്‍ അതിന് ശേഷം ഹരീരി എവിടെയന്ന ചോദ്യമാണ് ഉയര്‍ന്നത്. ഹരീരിയെ സൗദി അറേബ്യ ബന്ദിയാക്കിയിരിക്കുകയാണ് എന്ന രീതിയില്‍ പോലും വാര്‍ത്തകള്‍ വന്നു.

  സൗദി രക്ഷപ്പെട്ടു!!! ഒറ്റയടിക്ക് കിട്ടാൻ പോകുന്നത് 50 ലക്ഷം കോടി രൂപ! ഇതാണ് ബുദ്ധി... രാജ ബുദ്ധി!!

  എന്നാല്‍ ഒടുവില്‍ സാദ് ഹരീരി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു ടെലിവിഷന്‍ ചാനലിലൂടെ ആയിരുന്നു ഇത്. ദിവസങ്ങള്‍ക്കം താന്‍ ലെബനനിലേക്ക് തിരിച്ച് പോകും എന്നായിരുന്നു സാദ് ഹരീരി പറഞ്ഞത്. എന്നാല്‍ ആ അഭിമുഖം പോലും ഇപ്പോള്‍ ഇഴകീറി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സാദ് ഹരീരിയെ ശരിക്കും സൗദി അറേബ്യ തടവിലാക്കിയിരിക്കുകയാണോ?

  ഫ്യൂച്ചര്‍ ടിവി

  ഫ്യൂച്ചര്‍ ടിവി

  സൗദിയിലെ ഫ്യൂച്ചര്‍ ടിവിയില്‍ ആണ് സാദ് ഹരീരി വീണ്ടും പ്രത്യക്ഷപ്പെട്ടത്. ടിവി ചാനലിന് മുന്നില്‍ രാജി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഹരീരി പൊതുസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഹരീരിയെ സൗദി തടവിലാക്കിയിരിക്കുകയാണ് എന്നതടക്കമുള്ള ഒരുപാട് ആരോപണങ്ങള്‍ ആയിരുന്നു ഇതിനിടെ ഉയര്‍ന്നുവന്നിരുന്നത്.

  സ്വതന്ത്രനാണ്, തിരിച്ച് പോകും

  സ്വതന്ത്രനാണ്, തിരിച്ച് പോകും

  എന്നാല്‍ ഇത്തരം ആരോപണങ്ങളെ മുഴുവന്‍ നിഷേധിച്ചുകൊണ്ടായിരുന്നു സാദ് ഹരീരിയുടെ പ്രതികരണം. താന്‍ സൗദിയില്‍ സ്വതന്ത്രനാണെന്നും എങ്ങോട്ട് വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ലബനനിലേക്ക് തിരിച്ച് പോകും എന്നും നിയമ പ്രകാരം രാജി സമര്‍പ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

  സംശയങ്ങള്‍ തീരുന്നില്ല

  സംശയങ്ങള്‍ തീരുന്നില്ല

  ടിവി ചാനലില്‍ പ്രത്യക്ഷപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും സാദ് ഹരീരിയുടെ കാര്യത്തില്‍ സംശയങ്ങള്‍ അവസാനിക്കുന്നില്ല. ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം കൃത്യമായ ഉത്തരങ്ങള്‍ നല്‍കിയില്ല എന്നാണ് പറയപ്പെടുന്നത്. സാദ് ഹരീരിയുടെ ശരീര ഭാഷയെ പോലും ഇഴകീറി പരിശധിച്ചുകൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

  ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

  എന്തുകൊണ്ട് പ്രധാനമന്ത്രി സ്ഥാനം സൗദിയില്‍ വച്ച് രാജിവച്ചു എന്ന ചോദ്യത്തിന് ഈ അഭിമുഖത്തിലും ഹരീരി കൃത്യമായ ഉത്തരം നല്‍കുന്നില്ല എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തനിക്കും കുടുംബത്തിനും സുരക്ഷ ഭീഷണിയുണ്ട് എന്ന ആരോപണത്തെ കുറിച്ചും കൂടുതലൊന്നും ഹരീരി പറഞ്ഞില്ല. സാദ് ഹരീരിയുടെ പിതാവും മുന്‍ ലെബനന്‍ പ്രധാനമന്ത്രിയും ആയ റഫീഖ് ഹരീരി 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടിരുന്നു.

  വിളറി വെളുത്ത്, ക്ഷീണിതനായി

  വിളറി വെളുത്ത്, ക്ഷീണിതനായി

  അഭിമുഖത്തിനെത്തിയ സാദ് ഹരീരി വിളറി വെളുത്തിരിക്കുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം. അദ്ദേഹം ക്ഷീണിതനായിരുന്നു എന്നും പറയുന്നുണ്ട്. കണ്ണുകള്‍ക്ക് താഴെ കറുത്ത വലയങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഭിമുഖം നടക്കുന്ന മുറിയില്‍ മറ്റാരേയോ നോക്കുന്നത് പോലെ ആയിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ ശരീരഭാഷ എന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  ദുരൂഹതകള്‍ ഏറെ

  ദുരൂഹതകള്‍ ഏറെ

  താന്‍ ആഗ്രഹിക്കുന്ന നിമിഷ തനിക്ക് തിരിച്ച് പോകാം എന്നാണ് സാദ് ഹരീരി അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. എങ്കില്‍ പോലും ദുരൂഹതകള്‍ ഇപ്പോഴും ബാക്കിയാണ്. നവംബര്‍ 4 ന് സാദ് ഹരീരി റിയാദ് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിക്കാന്‍ ആരും എത്തിയിരുന്നില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ ഹരീരിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തായും ആരോപണം ഉയര്‍ന്നിരുന്നു.

  തിരിച്ചെത്തിയാല്‍ മാത്രം

  തിരിച്ചെത്തിയാല്‍ മാത്രം

  കഴിഞ്ഞ ദിവസം സൗദി ചാനലില്‍ വന്ന സാദ് ഹരീരിയുടെ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പല ലബനീസ് ചാനലുകളും വിസമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയില്‍ വച്ച് ഹരീരി പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകള്‍ ആവില്ലെന്നാണ് ഇവരുടെ പക്ഷം. ലെബനന്‍ പ്രസിഡന്റ് പോലും ഇത്തരം ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

  യുദ്ധ പ്രഖ്യാപനം എന്ന്

  യുദ്ധ പ്രഖ്യാപനം എന്ന്

  സാദിന്‍റെ രാജിക്ക് പിന്നില്‍ സൗദി അറേബ്യ ആണ് എന്ന ഹിസ്ബുള്ള ഉന്ന.യിച്ച ആരോപണം തങ്ങള്‍ക്ക് നേര്‍ക്കുള്ള യുദ്ധപ്രഖ്യാപനം ആണ് എന്നായിരുന്നു സൗദി അറേബ്യയുടെ പ്രതികരണം. തുടര്‍ന്ന് പൗരന്‍മാരോട് ലബനന്‍ വിടാനും നിര്‍ദ്ദേശം നല്‍കിയിരുന്നു

  English summary
  Lebanon's Prime Minister Saad Hariri says he will return home "in days" to formally submit his resignation.Mr Hariri spoke to Future TV from Riyadh, his first public remarks since he announced he was stepping down last week.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്