കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റണ്‍വേയില്‍ പുലിയുടെ അഭ്യാസം, വിമാനത്താവളം അടച്ചിട്ടു

റണ്‍വേയില്‍ പുള്ളിപുലിയിറങ്ങി വ്യോമ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാള്‍ അന്താരാഷ്ട്ര വിമാന താവളം അടച്ചിട്ടു.

  • By Akhila
Google Oneindia Malayalam News

കാഠ്മണ്ഡു: റണ്‍വേയില്‍ പുള്ളിപുലിയിറങ്ങി വ്യോമ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാള്‍ അന്താരാഷ്ട്ര വിമാന താവളം അടച്ചിട്ടു. ത്രിഭുവന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ രാവിലെ 7.45നാണ് സംഭവം. ബുദ്ധ എയറിന്റെ പൈലറ്റാണ് റണ്‍വേയില്‍ പുലിയിറങ്ങിയ കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചത്.

തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പുലിയെ റണ്‍വേയില്‍ നിന്ന് പുറത്ത് കടത്താനുള്ള നടിപടിക്രമങ്ങള്‍ക്കായി പോലീസിനെയും വനം അധികൃതരെയും സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

nepal

ഒരു മണിക്കൂറിലധികം സമയമെടുത്താണ് പുലിയെ വിമാനത്താവളത്തില്‍ പുറത്ത് കടത്തി വ്യോമഗതാഗതം സാധരണനിലയിലാക്കിയത്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു വനാതിര്‍ത്ഥിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

English summary
Leopard breifly shuts down Nepal’s international airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X