കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളില്‍ 0.0019 ശതമാനം മാത്രമാണ് ഐസിസ്... ബാക്കിയുള്ളവര്‍ മനുഷ്യരാണ്

Google Oneindia Malayalam News

പാരീസ്: ഫ്രാന്‍സില്‍ ഐസിസ് നടത്തിയ ഭീകരാക്രമണങ്ങളില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ആഴ്ചകള്‍ക്ക് മുമ്പ് ഈജിപ്തില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ത്തപ്പോഴും നൂറ് കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടു. സിറിയയിലും ഇറാഖിലും പതിനായിരക്കണക്കിന് സാധാരണക്കാര്‍ ഐസിസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

എല്ലാം ശരിയാണ്. ഐസിസ് ലോകത്ത് വലിയ ഭീതി തന്നെയാണ് പരത്തുന്നത്. പക്ഷേ അതിന്റെ പേരില്‍ മുസ്ലീങ്ങളെ മുഴുന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രീതി ശരിയാണോ? ഒരിയ്ക്കലും അല്ല. അങ്ങനെയൊരു നീക്കം ലോകത്ത് നടക്കുന്നുണ്ടെങ്കില്‍ അത് തടയുക തന്നെ വേണം.

ലോകത്തെ 99 ശതമാനത്തിലധികം വരുന്ന മുസ്ലീങ്ങളെ നിങ്ങളെന്തിനാണ് ഐസിസിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്?

 എത്ര ഐസിസുകാര്‍?

എത്ര ഐസിസുകാര്‍?

ഈ ഭൂലോകത്ത് എത്ര ഐസിസുകാരുണ്ട്? സിഐഎയുടെ കയ്യില്‍ അതിനി് കണക്കുണ്ട്. വെറും 31,500 പോരാളികള്‍ മാത്രമാണത്രെ ഐസിസിലുളളത്.

എത്ര മുസ്ലീങ്ങള്‍?

എത്ര മുസ്ലീങ്ങള്‍?

ലോകത്തെ മുസ്ലീം ജനസംഖ്യ ഏതാണ് 1.6 ബില്യണ്‍ ആണ്. 160 കോടി. അതില്‍ വെറും 31,500 ഐസിസുകാര്‍ മാത്രമാണുള്ളത്.

ഒരു ശതമാനം പോലുമില്ല

ഒരു ശതമാനം പോലുമില്ല

ലോക മുസ്ലീങ്ങളില്‍ ഒരു ശതമാനം പോലും ഇല്ല ഐസിസില്‍. എന്നിട്ടും ഐസിസിന്റെ ആക്രമണങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുന്നത് സാധാരണ മുസ്ലീങ്ങളാണ്.

മറ്റ് തീവ്രവാദികള്‍

മറ്റ് തീവ്രവാദികള്‍

ഐസിസ് മാത്രമല്ല ഇസ്ലാമിലെ തീവ്രവാദികള്‍. അസംഖ്യം തീവ്രവാദ ഗ്രൂപ്പുകള്‍ ഇസ്ലാമിന്റെ പേരിലുണ്ട്. പക്ഷേ ഇവയെല്ലാം ചേര്‍ത്താല്‍ തന്നേയും ഒന്നോ ആകെ ജനസംഖ്യയുടെ ഒന്നോ രണ്ടോ ശതമാനം മാത്രമേ വരികയുള്ളൂ എന്ന് ഉറപ്പാണ്.

അറബ് ലോകം

അറബ് ലോകം

പാരീസില്‍ നടന്ന ഭീകരാക്രമണങ്ങളെ അറബ് ലോകം മുഴുവന്‍ അപലപിച്ചിട്ടുണ്ട്. മിക്ക ഇസ്ലാമിക രാഷ്ട്രങ്ങളും തങ്ങളുടെ ഞെട്ടല്‍ രേഖപ്പെടുത്തി.

തീവ്രവാദികള്‍ക്ക് സഹായം

തീവ്രവാദികള്‍ക്ക് സഹായം

സംഭവങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നതില്‍ പല ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കും പങ്കുണ്ടെന്ന് ആക്ഷേപമുണ്ട്.

പാവങ്ങള്‍ ഇവരാണ്

പാവങ്ങള്‍ ഇവരാണ്

എന്നാല്‍ നിത്യ ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന മുസ്ലീങ്ങളാണ് ഭൂരിഭാഗവും. അവര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താത്പര്യമോ പങ്കാളിത്തമോ ഉണ്ടാകാറില്ല.

പക്ഷേ ലോകം ഭയക്കും

പക്ഷേ ലോകം ഭയക്കും

അമേരിയ്ക്കയില്‍ ലോക വ്യാപാര കേന്ദ്രത്തിന് നേര്‍ക്ക് അല്‍ഖ്വായ്ദ നടത്തിയ ആക്രമണത്തിന് ശേഷം ലോകമെമ്പാടും മുസ്ലീങ്ങള്‍ സംശയത്തിന്റെ നിഴലിലാക്കപ്പെട്ടിരുന്നു. ഇനിയെങ്കിലും അത് ആവര്‍ത്തിയ്ക്കപ്പെടരുത്ി എന്ന് മാത്രം.

English summary
Less than one percentage of Muslims are in ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X