ആസ്വാദകരുടെ മനംകവര്‍ന്ന് ലിവര്‍ പൂളിന്റെ പുതുവത്സരാഘോഷം

  • By: Sandra
Subscribe to Oneindia Malayalam

സിഡ്‌നി: സിഡ്‌നിയിലെ പ്രമുഖ മലയാളി സംഘടനയായ ലിവര്‍ പൂള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിസ്തുമസ്- പുതുവത്സരാഘോഷം ആസ്വാദകരുടെ മനംകവര്‍ന്നു. ജനുവരി ഏഴിന് ലിമ പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്.


ചടങ്ങിലെ മുഖ്യാഥിതി സിഡ്മല്‍ പ്രസിഡന്റ് ബാബു വര്‍ഗ്ഗീസ് ക്രിസ്മസ് സന്ദേശം കൈമാറി. കേക്ക് മുറിച്ചു കൊണ്ടായിരുന്നു ഔപചാരികമായി പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ലിമ അംഗങ്ങളുടെ പങ്കാളിത്തത്തോടെ അരങ്ങേറിയ കലാപരിപാടികള്‍ക്കൊപ്പം മന്ന ഇവന്റ്‌സ് അവതരിപ്പിച്ച ഗാനമേളയും ഷെന്‍സ് ഇവന്റ്‌സ് അവതരിപ്പിച്ച ഡിജെയും പരിപാടിയ്ക്ക് കൊഴുപ്പേകി.

lima


ലിമ സംഘടിപ്പിച്ച പുല്‍ക്കൂട് നിര്‍മാണ മത്സരത്തില്‍ ടോജു അഗസ്റ്റിന്‍ ഒന്നാം സമ്മാനവും സജി തോമസ് രണ്ടാം സമ്മാനവും നേടി. ഫോട്ടോ കോണ്ടസ്റ്റില്‍ അനീഷ് സെബാസ്റ്റിയന്‍ സമ്മാനാര്‍ഹനായി. കമ്മറ്റി അംഗങ്ങളായ സിബി, ഷാജി, ഷാന്‍, സജി, സ്വരൂപ്, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയ്ക്ക് പിആര്‍ഒ സുരേഷ് കുമാറാണ് നന്ദി പ്രകാശിപ്പിച്ചത്.

English summary
Liver pool Christmas and new year celebration in Sydney.
Please Wait while comments are loading...