ലണ്ടന്‍ ഭീകരാക്രമണത്തിന് പിന്നില്‍, ആക്രമികളെ കുറിച്ച് പോലീസ് വെളിപ്പെടുത്തി

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തിന് പിന്നിലെ പ്രതികളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിലെ ഖുരം ഷസാദ് ഭട്ട്, റാചിഡ് റഡ്യൂണന്‍ എന്നിവരുടെ പേര് വിവരങ്ങളാണ് സ്‌കോട്ടലന്റെ പോലീസ് പുറത്ത് വിട്ടത്. 27 വയസുകാരനായ ഖുരം ഷസാദ് ഭട്ട് പാകിസ്താനിയാണ്. 30കാരനായ റാചിഡ് റഡ്യൂണന്‍ ലിബിയന്‍ക്കാരനാണെന്ന് അവകാശപ്പെടുന്നുണ്ട്. റാചിഡ് എല്‍ഖദര്‍ എന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു സ്ത്രീകളടക്കം 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ചയാണ് ലണ്ടനെ ഞെട്ടിച്ച് രണ്ട് ആക്രമണം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. ലണ്ടന്‍ ബ്രിഡ്ജില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റിയായിരുന്നു ആക്രമികള്‍ സ്‌ഫോടനം നടത്തിയത്. രണ്ടാമത്തെ ആക്രമണം ബോറമാര്‍ക്കറ്റിലായിരുന്നു.

londonattacker

ആക്രമികള്‍ കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. 12 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ആക്രമികളെയും സംഭവം സ്ഥലത്ത് വെച്ച് തന്നെ പോലീസ് വധിക്കുകെയും ചെയ്തിരുന്നു.

English summary
London attackers named as Khuram Shazad Butt, Rachid Redouane.
Please Wait while comments are loading...