ജീവന്‍ രക്ഷിച്ചയാളെ കാണാന്‍ 5000 മൈലുകള്‍താണ്ടി എല്ലാവര്‍ഷവുമെത്തുന്ന പെന്‍ഗ്വിന്റെ കഥ
റിയോ ഡി ജനീറോ: മനുഷ്യരെക്കാള്‍ സ്‌നേഹം മറ്റു ജീവികള്‍ക്കാണെന്ന് പലപ്പോഴും പറയുകയും തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നും പുറത്തുവരുന്ന ഒരു പെന്‍ഗ്വിന്റെ കഥ ആരെയും അത്ഭുതപ്പെടുത്തുന്നതും സ്‌നേഹത്തിന്റെ മഹത്വം വിളിച്ചോതുന്നതുമാണെന്ന് പറയാതെവയ്യ.
റിയോ ഡി ജനീറോയിലെ ജോവോ പെരേര ഡി സൗസ എന്ന എഴുപത്തിയൊന്നുകാരന്‍ മീന്‍പിടിക്കുന്നതിനിടയില്‍ ഒരു പെന്‍ഗ്വിനെ കണ്ടെത്തുന്നതില്‍നിന്നാണ് കഥയുടെ തുടക്കം. ബീച്ചില്‍ ഒഴുകിയെത്തിയ പെന്‍ഗ്വിന്‍ അവശനിലയിലായിരുന്നു. ശരീരം നിറയെ എണ്ണപുരണ്ടതിനാല്‍ പറക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു പെന്‍ഗ്വിന്‍.

ജോവോ അതിനെ വീട്ടിലേക്ക് കൊണ്ടുപോയി പരിചരിച്ചു. ഡിന്‍ഡിം എന്ന് പേരമിട്ടു. മാസങ്ങള്‍നിണ്ട പരിചരണത്തിനിടയില്‍ പെന്‍ഗ്വിന്‍ പൂര്‍ണ ആരോഗ്യവാനായി. ഇതോടെ അതിനെ തന്റെ രാജ്യത്തേക്ക് സ്വതന്ത്രനാകാന്‍ ജോവോ അനുവദിക്കുകയും ചെയ്തു. ഏതാണ്ട് 5,000 മൈലുകള്‍ അകലെയുള്ള അര്‍ജന്റീന ചിലി തീരത്തുനിന്നായിരുന്നു അത് ബ്രസീലിലെത്തിയത്.
പെന്‍ഗ്വിനെ സ്വതന്ത്രനാക്കുമ്പോള്‍ ജാവോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതിനെ എന്നെങ്കിലും വീണ്ടും കാണുമെന്ന്. എന്നാല്‍ മാസങ്ങള്‍ക്കുശേഷം വൃദ്ധനെ അമ്പരപ്പിച്ച് ഡിന്‍ഡിം വീണ്ടും റിയോ ഡി ജനീറയിലെ വീട്ടിലെത്തി. മാസങ്ങള്‍ അവിടെ കഴിഞ്ഞശേഷമാണ് അത് വീണ്ടും തന്റെ തീരത്തേക്ക് പറന്നുപോയത്.
ഒരുതവണ മാത്രമല്ല, പിന്നീട് പലപ്പോഴും ഇത് ആവര്‍ത്തിച്ചു. എല്ലാ ജൂണ്‍ മാസത്തിലും ജോവോയുടെ അതിഥിയായെത്തുന്ന ഡിന്‍ഡിം ഫിബ്രുവരിയിലാണ് തിരിച്ചു പറക്കുക. അത്രയും മാസം ജോവോയോട് കൂട്ടുകൂടി അയാളുടെ വീട്ടില്‍ കഴിയും. ജോവോയെ അല്ലാതെ മറ്റാരെയും തന്നെ തൊടാന്‍ പെന്‍ഗ്വിന്‍ അനുവദിക്കാറില്ല. ഭക്ഷണം കൊടുക്കുന്നതും തനിക്കൊപ്പം കിടത്തുന്നതുമെല്ലാം ജോവോ തന്നെ. തനിക്ക് സ്വന്തം കുഞ്ഞിനെപ്പോലെയാണ് പെന്‍ഗ്വിനെന്നും തന്നെയും അത് അതിയായി സ്‌നേഹിക്കുന്നുണ്ടെന്നും ജോവോ സന്തോഷത്തിന്റെ കണ്ണീരോടെ പറയുന്നു.












Click it and Unblock the Notifications