അമേരിക്കൻ തീരത്തും ഭൂചലനം.. റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തി, ആളപായമില്ല

  • By: Desk
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: യു എസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ (യു എസ് ജി എസ്) കണക്കുകള്‍ പ്രകാരം റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനം ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡി സി വരെ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ (നവംബര്‍ 30 വ്യാഴാഴ്ച) വൈകീട്ട് 4:48നായിരുന്നു സംഭവം നടന്നത്.

earthquake-

ഭൂചലനം ആദ്യം ആരംഭിച്ചത് 5.1 മാഗ്നിറ്റ്യൂഡിലായിരുന്നു, പിന്നീടത് 4.4 ഉം അതിനുശേഷം 4.1 ഉം ആയി കുറഞ്ഞു. യു എസ് ജി എസ് പ്രകാരം നോര്‍ത്ത് കരോലിന, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, മെരിലാന്‍ഡ്, ഡെലാവെയര്‍, ന്യൂജഴ്സി, പെന്‍സില്‍വാനിയ, കണക്ടിക്കട്ട് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

2011 മുതല്‍ ഈസ്റ്റ് കോസ്റ്റിലാണ് ഏറ്റവും ശക്തമായ ഭൂകമ്പം ഉണ്ടായിട്ടുള്ളത്. ഇതുവരെ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍ പ്രകാരം സുനാമി മുന്നറിയിപ്പോ, കാലാവസ്ഥാ അഡ്വൈസറിയോ മറ്റു ഭീഷണികളോ ഉണ്ടായിട്ടില്ല.

English summary
Magnitude 4.1 earthquake hits Delaware and jolts eastern US coast
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്