കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വര്‍ഷം സൗദിയില്‍ വീട്ടുജോലി ചെയ്ത് ഇന്തൊനേഷ്യക്കാരി ബംഗ്ളാവ് വാങ്ങി

Google Oneindia Malayalam News

റിയാദ്: ഉറുമ്പുകള്‍ വര്‍ഷം തോറും ആഹാരം തേടുന്നത് കണ്ടിട്ടില്ലേ. ഒരു നേരം പോലും വെറുതെയിരിയ്ക്കാതെ അവ ആഹാരം തേടിക്കൊണ്ടേയിരിയ്ക്കും. കിട്ടുന്ന ആഹാരത്തിന്റെ ഒരു പങ്ക് സൂക്ഷിച്ച് വയ്ക്കുക കൂടി ചെയ്യുമെന്നാണ് കേട്ടറിവ് . മഴക്കാലമാകുമ്പോള്‍ ഈ ഭക്ഷണം അവ ഉപയോഗിയ്ക്കുകയും ചെയ്യും. ഈ കഥ പറഞ്ഞത് വെറുതെയല്ല. കിട്ടുന്ന ശമ്പളം ഭക്ഷണം വാങ്ങാന്‍ പോലും തികയുന്നില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. അത്തരക്കാരെ മാറി ചിന്തിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന ഒരു സംഭവത്തെപ്പറ്റി പറയാനാണ്.

സൗദി അറേബ്യയില്‍ പത്ത് വര്‍ഷമായി വീട്ടുജോലി ചെയ്തിരുന്ന ഇന്തൊനേഷ്യന്‍ സ്ത്രീ തന്റെ ശമ്പളത്തില്‍ നിന്നും മെച്ചം വച്ച പണം കൊണ്ട് ഉഗ്രനൊരു വീട് വാങ്ങി. ഒരു കൊച്ച് ബംഗ്ളാവ് എന്ന് തന്നെ പറയാം. മാസം വെറും 1000 ദിര്‍ഹം (17000ത്തോളം ഇന്ത്യന്‍ രൂപ) ആണ് വീട്ടുജോലിയ്ക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്.

Saudi Arabia, Maid, Bungalow

ഈ പണത്തില്‍ നിന്നും ചെറിയൊരു തുക സ്ത്രീ മാറ്റി വച്ചിരുന്നു. ഇങ്ങനെ മാറ്റി വച്ച പണം കൊണ്ട് സൗദിയില്‍ തന്നെയാണ് അവര്‍ വീട് വാങ്ങിയത്. 10 വര്‍ഷമായി തന്റെ വീട്ടില്‍ ജോലിയ്ക്ക് നിന്ന സ്ത്രീ പണം സ്വരൂക്കൂട്ടി വാങ്ങിയ വീടിന്റെ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത് അവരുടെ സ്‌പോണ്‍സര്‍ തന്നെയാണ്. മുഹമ്മദ് അസൂസ് എന്ന സ്‌പോണ്‍സറാണ് തന്റെ ജോലിക്കാരി ബംഗ്ളാവ് വാങ്ങിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

തന്റെ വീട്ടില്‍ നിന്നും ഒരു വസ്തു പോലും മോഷ്ടിയ്ക്കാതെ സത്യസന്ധമായി ജോലി ചെയ്തയാളാണ് സ്ത്രീയെന്നും സ്‌പോണ്‍സര്‍ പറഞ്ഞു. അവരുടെ അധ്വാനത്തിന്റേയും സത്യസന്ധതയുടേയും സമ്പാദ്യ ശീലത്തിന്റെയും പ്രതിഫലമാണ് വീടെന്നും അദ്ദേഹം പറഞ്ഞു. വീട്ടുജോലിക്കാരി വീട് വാങ്ങിയ വാര്‍ത്ത കണ്ട് സൗദിക്കാര്‍ അത്ഭുതപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടുജോലിക്കാരിയെക്കാളും ഉയര്‍ന്ന ശമ്പളം നേടിയിട്ടും സ്വദേശികള്‍ക്ക് പോലും ഇത്തരത്തില്‍ ഒരു വീട് സ്വന്തമാക്കാനായിട്ടില്ല.

English summary
Maid owns large villa in Saudi after 10 years of work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X