'പ്രേമിച്ച്' പീഡിപ്പിച്ചു, ഇന്ത്യന്‍ ഡ്രൈവറോട് വേലക്കാരികള്‍ ചെയ്തത് !! ഇരുവര്‍ക്കും തൂക്കുകയര്‍..
2014ല്‍ ഷാര്‍ജയിലാണ് സംഭവം നടന്നത്
ഷാര്‍ജ: ഇന്ത്യന്‍ വംശജനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു വേലക്കാരികള്‍ക്കു ഷാര്‍ജ കോടതി വധശിക്ഷ വിധിച്ചു. തങ്ങളെ രണ്ടു പേരെയും ഒരേ സമയം വശീകരിച്ച് ലൈംഗികമായി ഉപയോഗിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡ്രൈവര്‍ രണ്ടു പേരെയും കബളിപ്പിക്കുന്ന കാര്യം പിന്നീട് ഇവര്‍ തിരിച്ചറിഞ്ഞത്.

ലൈംഗികമായി ചൂഷണം ചെയ്യുന്നതിനൊപ്പം പലപ്പോഴും ഇയാള്‍ രണ്ടുപേരെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് ഇവരെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചത്.

2014 ഒക്ടോബര്‍ 14നാണ് വേലക്കാരികള്‍ ഡ്രൈവറെ വകവരുത്തുകയായിരുന്നു.
വിചാരണയില്‍ രണ്ടു വേലക്കാരികളും തെറ്റ് സമ്മതിച്ചു. ഇവര്‍ക്കെതിരേ കൃത്യമായ തെളിവുകളും പോലിസ് ശേഖരിച്ചിരുന്നു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നു കൊല്ലപ്പെട്ട ഡ്രൈവറുടെ സഹോദരന്‍ പ്രതികരിച്ചു.

ടെലിഫോണിന്റെ കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് വേലക്കാരികള്‍ ഡ്രൈവറെ കൊന്നത്. പിന്നീട് കേബിള്‍ എടുത്തുമാറ്റിയ ശേഷം ഇരുവരും ചേര്‍ന്ന് ഇയാളെ കിടക്കയില്‍ ഉറങ്ങുന്നതുപോലെ കിടത്തുകയായിരുന്നു.

വേലക്കാരികള്‍ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് സ്വദേശികളാണ്. കൊല്ലപ്പെട്ട 43 കാരനായ ഡ്രൈവറും വേലക്കാരികളും ഒരേ വീട്ടിലാണ് ജോലി ചെയ്തിരുന്നത്.

അല്‍ ക്വറെയ്ന്‍ ഭാഗത്തുള്ള വീട്ടില്‍ ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ മരിച്ചുകിടക്കുന്നതായി പോലിസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് ഇയാളെ അല്‍ ക്വാസിമി ആശുപത്രിയിലേക്കു മാറ്റി.

തലേ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന വേലക്കാരന്‍ എഴുന്നേറ്റിട്ടില്ലെന്ന തരത്തില്‍ വേലക്കാരികളില്‍ ഒരാളാണ് സ്‌പോണ്‍സറെ വിവരമറിയിക്കുന്നത്. സംഭവസ്ഥലത്തെത്തിയ സ്‌പോണ്‍സര്‍ പോലിസിനെ വിളിച്ച് ഇക്കാര്യമറിയിക്കുകയായിരുന്നു.

അജ്ഞാതമായ കാരണത്താല്‍ ശ്വാസ തടസമുണ്ടായെന്നും ഇതേത്തുടര്‍ന്നായിരുന്നു മരണമെന്നുമായിരുന്നു ആദ്യ റിപോര്‍ട്ട്. എന്നാല്‍ പിന്നീട് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിച്ച് കൊല ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

അന്വേഷണം വേലക്കാരികളിലേക്ക് നീങ്ങിയതോടെയാണ് കൊലയുടെ രഹസ്യം ചുരുളഴിഞ്ഞത്. ഡ്രൈവറെ കൊല ചെയ്യാന്‍ ഇന്തോനേഷ്യക്കാരിയായ വേലക്കാരിയെ താന്‍ സഹായിച്ചെന്ന് ഫിലിപ്പീന്‍സുകാരി പോലിസിനോടു സമ്മതിച്ചു. അപ്പോള്‍ കുറ്റം നിഷേധിച്ച ഫിലിപ്പീന്‍സുകാരി തൊട്ടടുത്ത ദിവസം കുറ്റസമ്മതം നടത്തുകയായിരുന്നു.

മൂന്നു വര്‍ഷമായി വേലക്കാരികളും ഡ്രൈവറും ഒരേ വീട്ടിലാണ് ജോലി ചെയ്തിരുന്നത്.












Click it and Unblock the Notifications