കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടങ്ങള്‍ ആദ്യമായിട്ടല്ല, ഹജ്ജിനിടെ ജീവന്‍ നഷ്ടപ്പെട്ടത് ആയിരങ്ങള്‍ക്ക്!

  • By Muralidharan
Google Oneindia Malayalam News

ഇസ്ലാം മതവിശ്വാസികളുടെ പുണ്യസ്ഥലമാണ് മക്ക. ഒരിക്കലെങ്കിലും മക്കയിലെത്തി പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചാലേ ഒരു വിശ്വാസിയുടെ ജീവിതം പൂര്‍ത്തിയാകൂ. ദൈവകല്‍പന സ്വീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഹജ്ജ് തീര്‍ഥാടനത്തിന് എത്തുന്നത്.

ലോക മുസ്ലീങ്ങളെല്ലാം പരിശുദ്ധ നഗരത്തില്‍ ഒത്തുകൂടുമ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നാന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതാദ്യമായിട്ടല്ല സൗദിയില്‍ ഹജ്ജ് തീര്‍ഥാടനത്തിനിടെ അപകടവും ആളപായവും ഉണ്ടാകുന്നത്. വിവിധ വര്‍ഷങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ഇവിടെ വെച്ച് ജീവന്‍ നഷ്ടമായിട്ടുള്ളത്. കാണൂ...

സെപ്തംബര്‍ 24, 2015

സെപ്തംബര്‍ 24, 2015

മിനായില്‍ ഹജ്ജിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 100ലധികം പേരാണ്. മരണസംഖ്യ ഇനിയും കൂടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരുടെ എണ്ണം 400 ല്‍ അധികമാണ്. മരിച്ചവരില്‍ ഇന്ത്യക്കാരും ഉണ്ട്.

ജൂലൈ 2, 1990

ജൂലൈ 2, 1990

മിനയിലേക്കുള്ള പെഡസ്ട്രിയന്‍ ടണലില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 1426 തീര്‍ഥാടകരാണ്. മലേഷ്യ, പാകിസ്താന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നും ഉള്ളവരായിരുന്നു മരിച്ചവരില്‍ കൂടുതലും.

ഏപ്രില്‍ 15 1997 തീപ്പിടുത്തും

ഏപ്രില്‍ 15 1997 തീപ്പിടുത്തും

മെക്ക തീപ്പിടുത്തം എന്നറിയപ്പെടുന്ന 1997 ലെ തീപ്പിടുത്തതില്‍ 343 തീര്‍ഥാടകര്‍ വെന്തുമരിച്ചു. 1500 പേര്‍ക്ക് പരിക്കേറ്റു

1975 ല്‍ ഗ്യാസ് പൊട്ടിത്തെറിച്ചു

1975 ല്‍ ഗ്യാസ് പൊട്ടിത്തെറിച്ചു

1975 ഡിസംബറില്‍ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 200 ലധികം പേര്‍ മെക്കയില്‍ കൊല്ലപ്പെട്ടു

മെയ് 23, 1994

മെയ് 23, 1994

കല്ലെറിയല്‍ ചടങ്ങിനിടെ തിക്കും തിരക്കും ഉണ്ടായപ്പോള്‍ മരിച്ചത് 270 പേരാണ്. 1994 മെയ് 23 നാണ് ഈ അപകടം നടന്നത്.

ഫെബ്രുവരി 1, 2004

ഫെബ്രുവരി 1, 2004

മിനായിലെ കല്ലെറിയല്‍ ചടങ്ങിനിടെ തിക്കും തിരക്കും ഉണ്ടായാണ് ഇവിടെ ഏറ്റവും ആളപയാങ്ങള്‍ ഉണ്ടായിട്ടുള്ളത്. 2004 ഫെബ്രുവരി 1 ന് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടത് 244 പേര്‍ക്കാണ്.

ജനുവരി 12, 2006

ജനുവരി 12, 2006

സമാനമായ അപകടം 2006 ലും ഉണ്ടായി. അന്ന് ജീവന്‍ നഷ്ടപ്പെട്ടത് 346 തീര്‍ഥാടകര്‍ക്കാണ്. 289 പേര്‍ക്ക് പരിക്കേറ്റു

English summary
Incidents and casualties during the Hajj including fires, stampedes and failures of crowd control.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X