കാലിഫോര്‍ണിയയില്‍ കാട്ടുതീ, 10 മരണം, പ്രദേശത്ത് അടിയന്തിരാവസ്ഥ

Subscribe to Oneindia Malayalam

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കൗണ്ടിയില്‍ കാട്ടുതീ പടര്‍ന്ന് 10 മരണം. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. 1500 ഓളം കെട്ടിടങ്ങളും അഗ്നിക്കിരയായി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെക്‌സാസില്‍ വെടിവെപ്പ്, പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കാട്ടുതീ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പ്രദേശത്തു നിന്നും 20,000 ല്‍ പരം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കാലിഫോര്‍ണിയ ഗവര്‍ണര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

fire

വൈന്‍ ഉത്പാദനത്തിന് പേരു കേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കൗണ്ടിയിലാണ് കാട്ടുതീ പടര്‍ന്നത്. കാട്ടുതീയില്‍ 5000 ഏക്കറോളം മുന്തിരിത്തോട്ടം കത്തിനശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപ പ്രദേശങ്ങളിലുള്ള വീടുകളിലേക്കും വൈന്‍ ഉത്പാദന കേന്ദ്രങ്ങളിലേക്കും തീ പടര്‍ന്നു.

കാട്ടുതീയുടെ ഉത്ഭവം എവിടെയായിരുന്നു എന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തീയണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കാട്ടുതീ പടരാനുള്ള സാധ്യതയുള്ളതായി സാന്‍ഫ്രോന്‍സിസ്‌കോയ്ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Major Wildfires Ignite Overnight Across Northern California

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്