കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിനിയന്‍ സേന തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫീസര്‍ അറസ്റ്റില്‍; നേവി കപ്പലിലേക്ക് മാറ്റി

Google Oneindia Malayalam News

ദില്ലി: ഗിനിയന്‍ സേന തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫീസര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസിനെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സനു ജോസിനെ ഗിനി നാവിക സേന കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. സനുവിനെ നൈജീരിയന്‍ നാവിക സേനയ്ക്ക് കൈമാറുമെന്ന ആശങ്കയും ഇപ്പോള്‍ ഉയരുന്നുണ്ട്.

1

ബിജെപിക്ക് വോട്ട് ചെയ്യാന്‍ പരസ്യമായി അഭ്യർത്ഥിച്ച് കോണ്‍ഗ്രസ് എംഎല്‍എ: ആയുധമാക്കി ബിജെപിയും ആപ്പുംബിജെപിക്ക് വോട്ട് ചെയ്യാന്‍ പരസ്യമായി അഭ്യർത്ഥിച്ച് കോണ്‍ഗ്രസ് എംഎല്‍എ: ആയുധമാക്കി ബിജെപിയും ആപ്പും

നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീറോയിക്ക് ഐഡം എന്ന കപ്പലാണ് നാവികസേന പിടിച്ചുവച്ചിരിക്കുന്നത്. ക്രൂഡോയില്‍ നിറയ്ക്കാനായി ഊഴം കാത്ത് ടെര്‍മിനലില്‍ നില്‍ക്കുന്നതിടെ, മറ്റൊരു കപ്പല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കടല്‍ക്കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ നീക്കുന്നതിനിടെയാണ് ഗിനിയ സേന ഇവരെ പിടികൂടിയത്.

2

സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് എത്ര ശമ്പളം കിട്ടും? ഫിലിപ്പിനോകള്‍ക്ക് 3.76 ലക്ഷം, പുതിയ വിവരങ്ങള്‍സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് എത്ര ശമ്പളം കിട്ടും? ഫിലിപ്പിനോകള്‍ക്ക് 3.76 ലക്ഷം, പുതിയ വിവരങ്ങള്‍

അതേസമയം, കപ്പലിനെ ഇന്ത്യക്കാരടക്കം സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടന്നെ് ഗിനിയയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് മലയാളി ഓഫീസര്‍ അറസ്റ്റിലായത്. പിടിയിലായവരില്‍ 16 പേര്‍ ഇന്ത്യക്കാരാണ്. ആകെ 26 പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.

3

ഗിനിയന്‍ നേവി രണ്ട് ലക്ഷം ഡോളര്‍ മോചനദ്രവ്യം കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനി പണം നല്‍കിയെങ്കിലും മോചനം സാധ്യമായില്ല. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ മോചനം സാധ്യമാകുകയുള്ളൂ. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനും ഈ കൂട്ടത്തിലുണ്ട്.

4

വിവാഹത്തിന് ശേഷമുള്ള എല്ലാ വര്‍ഷവും ഗര്‍ഭിണി; ആകെ 9 മക്കള്‍, പത്താമത്തെ കുഞ്ഞിനായി കാത്തിരിപ്പ്വിവാഹത്തിന് ശേഷമുള്ള എല്ലാ വര്‍ഷവും ഗര്‍ഭിണി; ആകെ 9 മക്കള്‍, പത്താമത്തെ കുഞ്ഞിനായി കാത്തിരിപ്പ്

നൈജീരിയന്‍ നാവികസേനയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗിനിയന്‍ നാവികസേന ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ പിടിച്ചെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ എടുത്ത എല്ലാ നാവികരെയും നൈജീരിയയ്ക്ക് കൈമാറാനാണ് പദ്ധതി.

English summary
Malayali officer of the ship detained by the Guinean forces was arrested; Transferred to Navy ship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X