കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എടുത്തോണ്ട് പോടേയ് ഈ വിമാനങ്ങള്‍...' ഉടമയില്ലാത്ത മൂന്ന് വിമാനങ്ങള്‍ കിട്ടിയിട്ടുണ്ട്!!!

Google Oneindia Malayalam News

ക്വാലാലംപൂര്‍: ഉടമസ്ഥരില്ലാത്ത കാറും ബൈക്കും മറ്റ് വാഹനങ്ങളും ഒക്കെ പല സ്ഥലങ്ങളിലും കിടക്കുന്നത് കാണാം. ചിലപ്പോള്‍ അതെല്ലാം വാര്‍ത്തയും ആകാറുണ്ട്. എന്നാല്‍ ക്വാലാലംപൂരില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും.

അവിടത്തെ വിമാനത്താവളത്തില്‍ മൂന്ന് വമ്പന്‍ വിമാനങ്ങള്‍ കിടക്കുന്നുണ്ട്. എന്നാല്‍ ആരാണ് ഇവയുടെ ഉടമസ്ഥര്‍ എന്ന് മാത്രം അറിയില്ല. ഒരു വര്‍ഷമായി ഈ വിമാനങ്ങള്‍ വിമാനത്താവളത്തില്‍ വെറുതേ കിടക്കുകയാണ്.

Kuala Lampur Airport

ബോയിങ് 747 വിഭാഗത്തില്‍ പെടുന്ന വിമാനങ്ങളാണ് ഇവ. വിമാനത്താവളത്തില്‍ വെറുതേ കിടക്കുകയല്ലാതെ 'പാര്‍ക്കിങ് ഫീസ്' പോലും ഇതുവരെ കിട്ടിയിട്ടില്ല. ഉടമ ആരാണെന്നറിഞ്ഞാലല്ലേ ഫീസ് വാങ്ങാന്‍ പറ്റൂ.

എന്തായാലും വിമാനത്താവളത്തിന്റെ അധികൃതര്‍ ഇപ്പോള്‍ അറ്റകൈ പ്രയോഗത്തിനിറങ്ങിയിരിയ്ക്കുകയാണ്. പത്രത്തില്‍ ഒരു പരസ്യമങ്ങ് കൊടുത്തു. വിമാനത്തിന്റെ ഉടമ ആരാണെങ്കില്‍ വന്ന് എടുത്തുകൊണ്ടുപോകാനാണ് പരസ്യത്തില്‍ പറയുന്നത്. അല്ലാത്ത പക്ഷം വിമാനം ആര്‍ക്കെങ്കിലും വില്‍ക്കുമെന്ന ചെറിയ ഭീഷണിയും ഉണ്ട്. 14 ദിവസത്തെ സമയമാണ് നല്‍കിയിരിയ്ക്കുന്നത്.

എയര്‍ അറ്റ്‌ലാന്റ ഐലാന്റിക് എന്ന വിമാനക്കമ്പനിയുടേതായിരുന്നു ഈ വിമാനങ്ങള്‍. എന്നാല്‍ ഏഴ് വര്‍ഷം മുമ്പ് ഇവര്‍ മറ്റാര്‍ക്കോ വിറ്റു. വില്‍പനകള്‍ പിന്നേയും നടന്നിട്ടുണ്ട്. അതുകൊണ്ട് ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടും ഇല്ല.

English summary
Malaysia’s airport operator is seeking the “untraceable” owner of three unclaimed double-decker passenger jets that have been parked and left at Kuala Lumpur international airport for more than a year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X