മാലിദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം, സുപ്രീംകോടതിക്കെതിരെ അബ്ദുല്‍ യമീന്‍ തുറന്ന യുദ്ധത്തിന്

  • Written By: Vaisakhan
Subscribe to Oneindia Malayalam

മാലി: മാലിദ്വീപില്‍ സര്‍ക്കാരും സുപ്രീംകോടതിയും തമ്മിലുള്ള പ്രശ്‌നം പുതിയ തലത്തിലേക്ക്. പ്രസിഡന്റ് അബ്ദുള്ള യമീന്‍ സുപ്രീംകോടതിക്കെതിരേ തുറന്നയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജയിലിലിട്ടിരിക്കുന്ന പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന ആവശ്യം അബ്ദുള്ള യമീന്‍ തള്ളിയതോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്.

അതേസമയം കോടതി വിധി തയ്യാറാകാത്ത പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ കോടതി ഉത്തരവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ലമെന്റ് മന്ദിരം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ഇതെന്നാണ് സൂചന. എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റിലെത്തുന്നത് തടയാനാണ് നടപടിയെന്നാണ് സൂചന.

ഇംപീച്ച്‌മെന്റ് നടക്കില്ല

ഇംപീച്ച്‌മെന്റ് നടക്കില്ല

ഭരണതലത്തില്‍ ഇടപെടാനുള്ള സുപ്രീംകോടതിയുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

മുന്‍ പ്രസിഡന്റിനെ മോചിപ്പിക്കണം

മുന്‍ പ്രസിഡന്റിനെ മോചിപ്പിക്കണം

മുന്‍പ്രസിഡന്റ് മുഹമ്മദ് നഷീദിനെയും എട്ട് പ്രതിപക്ഷ നേതാക്കളെയുമാണ് അബ്ദുള്ള യമീന്‍ തടങ്കലിലാക്കിയത്. ഇവര്‍ക്കെതിരെ ചുമത്തിയ ഭീകരപ്രവര്‍ത്തന കുറ്റങ്ങള്‍ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. യമീന്റെ പ്രോഗ്രസീവ് പാര്‍ട്ടിയില്‍ നിന്ന് പ്രതിപക്ഷത്തേക്ക് കൂറുമാറിയതിന് പുറത്താക്കിയ 12 എംപിമാരെ തിരിച്ചെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഭരണഘടനാ ലംഘനം

ഭരണഘടനാ ലംഘനം

രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്നത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു കോടതിയുടെ അഭിപ്രായം. അന്താരാഷ്ട്ര നിയമങ്ങളും ഇതുവഴി കാറ്റില്‍പറത്തിയെന്ന് കോടതി പറഞ്ഞു. ഇതാണ് യമീനിനെ ചൊടിപ്പിച്ചത്. കേസില്‍ ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും രാഷ്ട്രീയക്കാരാല്‍ സ്വാധീനിക്കപ്പെട്ടെന്നും കോടതി വിമര്‍ശിച്ചിരുന്നു.

ഭൂരിപക്ഷത്തിന് തിരിച്ചടി

ഭൂരിപക്ഷത്തിന് തിരിച്ചടി

12 എംപിമാര്‍ക്കുള്ള വിലക്ക് ഒഴിവാക്കിയതോടെ യമീനിന്റെ പാര്‍ട്ടിക്ക് പാര്‍ലമെന്റിലുള്ള ഭൂരിപക്ഷം കുറയും. ഇവര്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാല്‍ അത് യമീന് കൂടുതല്‍ തിരിച്ചടിയാവും. 85 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ അവര്ക്ക് സ്പീക്കറെ അയോഗ്യനാക്കാം. ഇതുവഴി പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരികയും ചെയ്യാം.

അന്താരാഷ്ട്ര സമ്മര്‍ദവും

അന്താരാഷ്ട്ര സമ്മര്‍ദവും

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ മാലിദ്വീപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ യമീനിനോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദം ശക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നേരത്തെയാക്കി തന്റെ ശക്തി തെളിയിക്കാനാണ് യമീന്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

English summary
maldive goverment openly oppose supreme court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്