മാലി ദ്വീപ് പ്രതിസന്ധി: പ്രശ്ന പരിഹാരത്തില്‍ നിന്ന് ഇന്ത്യയെ തള്ളിക്കഞ്ഞതല്ല, സത്യം പുറത്ത്!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മാലിദ്വീപ് പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയിലേയ്ക്ക് പ്രത്യേക പ്രതിനിധിയെ അയയ്ക്കാന്‍ നീക്കം നടത്തിയിരുന്നതായി മാലിദ്വീപ് അംബാസഡർ. മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യയുടെ ഇടപെടൽ തേടുന്നതിനായി പ്രസിജന്റ് അബ്ദുള്ളാ യമീന്‍ നീക്കം നടത്തിയിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് അനുസൃമായ സമയം കണ്ടെത്താൻ കഴിയാത്തതിനാലാണ് അത് സാധ്യമാകാതിരുന്നതെന്നുമാണ് മാലിദ്വീപ് അംബാസഡർ‍ വ്യക്തമാക്കിയത്.


ലൈംഗിക ബന്ധം കുട്ടികള്‍ക്ക് മുമ്പിലെങ്കില്‍ പാപം!! വാസ്തുു ശാസ്ത്രം നിര്‍‍ദേശിക്കുന്നത് ഇക്കാര്യങ്ങള്‍, ദമ്പതികൾ വായിക്കാതെ പോകരുത്!

വിവാഹിതരാകാന്‍ പോകുന്ന പുരുഷന്മാർ വാസ്തു പ്രകാരം ഒഴിവാക്കേണ്ട 5 കാര്യങ്ങള്‍!!

ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് നഷീദിനെ പുറത്താക്കിയതോടെ മാലിദ്വീപിൽ നിരവധി രാഷ്ട്രീയ പ്രതിസന്ധികളാണ് ഉടലെടുത്തത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് കൂറുമാറി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന ഒമ്പത് പേരെ സര്‍ക്കാർ തടവിലാക്കിയത്. രാഷ്ട്രീയ തടവുകാർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സുപ്രീം കോടതിയാണ് ഒമ്പത് പേരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാൽ ഉത്തരവ് പാലിക്കാന്‍ തയ്യാവാതിരുന്ന പ്രസിഡന്റ് ദിവസങ്ങള്‍ക്കുള്ളിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ‍ പിന്നീട് സുപ്രീം കോടതി ഈ ഉത്തരവ് റദ്ദാക്കുകയും ചെയ്തുവെങ്കിലും രാജ്യത്തെ പ്രതിസന്ധിയ്ക്ക് അയവുവന്നിട്ടില്ല.

 ഇന്ത്യയുടെ സൗകര്യം മാനിച്ച്

ഇന്ത്യയുടെ സൗകര്യം മാനിച്ച്

മാലിദ്വീപ് പ്രസിഡന്റിന്റെ പ്രതിനിധി ഇന്ത്യ സന്ദർശിക്കുന്നതിൽ നിന്ന് പിറകോട്ട് പോയത് തങ്ങൾ മുന്നോട്ടുവച്ച തിയ്യതി ഇന്ത്യൻ നേതൃത്വത്തിന്സൗകര്യപ്രദമല്ലാത്തതിനാലാണെന്നും അംബാസഡർ ചൂണ്ടിക്കാണിക്കുന്നു. മാലിദ്വീപ് പ്രതിനിധി അഹമ്മദ് മൊഹമ്മദിനെ ഉദ്ധരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി രാജ്യത്തിന് പുറത്താണെന്നും പ്രധാനമന്ത്രി ഈ ആഴ്ച യുഎഇയിലേയ്ക്ക് പോകുമെന്നുമുള്ള സാഹചര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് ബോധ്യമുണ്ടെന്നും അംബാസഡർ‍ വ്യക്തമാക്കി. മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പ്രതിനിധിയെ അയയ്ക്കേണ്ടതിന്റെ ഇന്ത്യ അറിയിച്ച് നൽകിയിട്ടില്ലെന്നും പ്രോട്ടോക്കോൾ പ്രകാരമാണ് മാലിദ്വീപ് നീക്കം നടത്തിയതെന്നും അഹമ്മദ് മൊഹമ്മദ് വ്യക്തമാക്കി.

ചൈനയിലേയ്ക്കും പാകിസ്താനിലേയ്ക്കും

ചൈനയിലേയ്ക്കും പാകിസ്താനിലേയ്ക്കും


മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടപെടൽ തേടിക്കൊണ്ട് മാലിദ്വീപ് പ്രസിഡന്‍റ് അബ്ദുള്ള യമീന്‍ ചൈന, പാകിസ്താൻ, സൗദി അറേബ്യ എന്നീ സൗഹൃദ രാജ്യങ്ങളിലേയ്ക്ക് പ്രതിനിധികളെ അയച്ചിരുന്നു. എന്നാൽ‍ ഇന്ത്യയെ ഒഴികെയുള്ള രാജ്യങ്ങളിലേയ്ക്കാണ് മാലിദ്വീപ് പ്രസിഡന്റ് പ്രതിനിധികളെ അയച്ചത്. സാമ്പത്തിക വികസനകാര്യ മന്ത്രി മുഹമ്മദ് സയീദിനെ ചൈനയിലേയ്ക്കും വിദേശകാര്യ മന്ത്രി മുഹമ്മദ് അസീമിനെ പാകിസ്താനിലേയ്ക്കുമാണ് അയച്ചത്. ഫിഷറീസ് ആന്‍ഡ് അഗ്രികൾച്ചർ‍ മന്ത്രി മുഹമ്മദ് ഷെയ്നിയാണ് സൗദിയിലേയ്ക്ക് പോയത്.

 ചൈനയിലേയ്ക്കും പാകിസ്താനിലേയ്ക്കും

ചൈനയിലേയ്ക്കും പാകിസ്താനിലേയ്ക്കും


മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടപെടൽ തേടിക്കൊണ്ട് മാലിദ്വീപ് പ്രസിഡന്‍റ് അബ്ദുള്ള യമീന്‍ ചൈന, പാകിസ്താൻ, സൗദി അറേബ്യ എന്നീ സൗഹൃദ രാജ്യങ്ങളിലേയ്ക്ക് പ്രതിനിധികളെ അയച്ചിരുന്നു. എന്നാൽ‍ ഇന്ത്യയെ ഒഴികെയുള്ള രാജ്യങ്ങളിലേയ്ക്കാണ് മാലിദ്വീപ് പ്രസിഡന്റ് പ്രതിനിധികളെ അയച്ചത്. സാമ്പത്തിക വികസനകാര്യ മന്ത്രി മുഹമ്മദ് സയീദിനെ ചൈനയിലേയ്ക്കും വിദേശകാര്യ മന്ത്രി മുഹമ്മദ് അസീമിനെ പാകിസ്താനിലേയ്ക്കുമാണ് അയച്ചത്. ഫിഷറീസ് ആന്‍ഡ് അഗ്രികൾച്ചർ‍ മന്ത്രി മുഹമ്മദ് ഷെയ്നിയാണ് സൗദിയിലേയ്ക്ക് പോയത്.

മാലിദ്വീപ് സത്യം വെളിപ്പെടുത്തി

മാലിദ്വീപ് സത്യം വെളിപ്പെടുത്തി


2018 ഫെബ്രുവരി എട്ടിന് ഇന്ത്യയിലേയ്ക്ക് പ്രസിഡന്റിന്റെ പ്രതിനിധിയെ അയയ്ക്കാനായിരുന്നു പ്രസിഡന്റ് തീരുമാനിച്ചത്ത. ഇന്ത്യാ ഗവൺ‍മെന്റിന്റെ അഭ്യർത്ഥനയെ തുടർന്നാണ് പ്രസിഡന്റ് പ്രതിനിധിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്നും മാലിദ്വീപ് അംബാസ‍ഡർ വ്യക്തമാക്കി. പ്രശ്നപരിഹാരം തേടുന്നതിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാലിദ്വീപ് സംഭവത്തിൽ‍ വിശദീകരണവുമായി രംഗത്തത്തിയത്.

ഇന്ത്യയുടെ ഇടപെടൽ ചൈനയ്ക്ക് ആശങ്ക

ഇന്ത്യയുടെ ഇടപെടൽ ചൈനയ്ക്ക് ആശങ്ക

മാലിദ്വീപിൽ ഒരു തരത്തിലുള്ള സൈനിക നീക്കവും ഉണ്ടാകാന്‍ പാടില്ലെന്ന മുന്നറിയിപ്പുമായി ചൈനീസ് വിദേശകാര്യ വക്താവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കെ കോടതി ഉത്തരവ് പാലിക്കാൻ തയ്യാറാവാത്ത പ്രസിഡന്റ് അബ്ദുള്ള യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നാലെ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവവികാസങ്ങൾക്കെല്ലാം ഒടുവിലാണ് പ്രസിഡന്റ് യമീനിനോട് അടുത്ത ബന്ധം പുലർത്തുന്ന ചൈന ഇന്ത്യൻ സൈനിക ഇടപെടലിനെ എതിർത്ത് രംഗത്തെത്തുന്നത്.

തടവുകാരെ മോചിപ്പിക്കാന്‍ ആവശ്യം

തടവുകാരെ മോചിപ്പിക്കാന്‍ ആവശ്യം

ഇന്ത്യ സൈന്യത്തെയും പ്രത്യേക പ്രതിനിധിയെയും മാലിദ്വീപിലേയ്ക്ക് അയച്ച് തടവിൽ പാർപ്പിച്ചിട്ടുള്ള ജഡ്ജിമാരെയും പ്രതിപക്ഷാംഗങ്ങളെയും മോചിപ്പിക്കണമെന്നും നഷീദ് ആവശ്യപ്പെടുന്നു. രാഷ്ട്രീയ തടവുകാർക്കൊപ്പം മുന്‍ പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഖയ്യൂമും ഉൾപ്പെട്ടിട്ടുണ്ട്. തടങ്കലിൽ നിന്ന് മോചിപ്പിക്കുന്ന ഇവരെ വീട്ടിലെത്തിക്കണമെന്നും നഷീദ് പറയുന്നു. ഞങ്ങൾ ചോദിക്കുന്നത് മാലിദ്വീപിൽ ഇന്ത്യയുടെ സ്വാധീനമാണെന്നും നഷീദ് ട്വീറ്റിൽ‍ കുറിക്കുന്നു. കൊളംബോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാൽദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ് നഷീദ്. യമീന്‍ ഭരണകൂടവുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അമേരിക്കയോട് നഷീദ് ആവശ്യപ്പെട്ടിരുന്നു. മാലിദ്വീപ് പ്രതിസന്ധിയ്ക്ക് പിന്നിൽ‍ യമീൻ- ചൈന കുട്ടുകെട്ടിന് പങ്കുണ്ടെന്ന് നേരത്തെ മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Maldives' beleaguered President Abdulla Yameen wanted to send his foreign minister as special envoy but the Indian side did not find the dates "suitable", the Maldivian ambassador said, even as officials here maintained that no "real action" was taken by that country on India's concerns over democracy there.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്