സ്ത്രീകളെ കൊന്ന പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കി
ടലഹാസി: രണ്ട് സ്ത്രീകളെ തലയ്ക്കടിച്ച് കൊന്ന 55 കാരനെ ഫ്‌ളോറിഡയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. സ്ത്രീകള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ മോഷണം നടത്തുന്നതിനിടെയാണ് റോബര്‍ട്ട് ഹെന്‍ട്രി എന്ന പ്രതി സ്ത്രീകളെ കൊന്നത്. വ്യാഴാഴ്ച (മാര്‍ച്ച് 20)യാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്. മരുന്ന് കുത്തി വച്ചാണ് വധശിക്ഷ നടപ്പാക്കിയത്.
1987 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഫില്ലിസ് ഹാരിസ് (55), ജാനറ്റ് തെര്‍മിഡര്‍ (35) എന്നീ സ്ത്രീകളുടെ ഇവരുടെ സ്ഥാപനത്തില്‍ വച്ച് റോബര്‍ട്ട് കൊലപ്പെടുത്തിയത്. മോഷണം നടത്തിയ പ്രതി സ്ത്രീകളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജാനറ്റ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. എന്നാല്‍ ഹാരിസ് മണിയ്ക്കൂറുകള്‍ക്ക് ശേഷമാണ് മരിയ്ക്കുന്നത്.

പ്രതിയെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് ഹാരിസ് ആയിരുന്നു. തന്നോടൊ്പം മറ്റ് മൂന്ന് പേര്‍ കൂടി മോഷണത്തില്‍ പങ്കെടുത്തുവെന്ന് റോബര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പൊലീസിന് മനസിലായി.
വധശിക്ഷയ്ക്ക് മുന്‍പ് തനിയ്ക്ക് ഈ ശിക്ഷ നല്‍കിയ കോടതി വിധിയെ പ്രതി വിമര്‍ശിച്ചു. തന്റെ മരണം കൊണ്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും പ്രതി പറഞ്ഞു.












Click it and Unblock the Notifications