
കൊതുക് കടിയേറ്റ് യുവാവിന്റെ ബോധംപോയി, കോമയിലായി; കാരണമറിഞ്ഞ് ഡോക്ടര്‍മാര്‍ പോലും ഞെട്ടി
കൊതുകിന്റെ കടിയേല്‍ക്കാത്തവര്‍ കുറവായിരിക്കും. ചില ആളുകള്‍ക്ക് കൊതുക് കടിയേറ്റാല്‍ ശരീരത്തില്‍ തടിച്ച് പൊങ്ങിവരും, ചിലര്‍ക്ക് ചുവന്ന് വരും, ചിലര്‍ക്കാണെങ്കില്‍ ചൊറിച്ചല്‍ ആയിരിക്കും..കൊതുക് അത്ര നിസ്സാരക്കാരനല്ലെന്ന് നമുക്ക് അറിയാവുന്ന കാര്യം തന്നെയാണ്.
എന്നാല്‍ ഒരു 27കാരന്റെ ജീവിതം തലകീഴ് മറിച്ചിരിക്കുകയാണ് കൊതുക്, കൊതുകിന്റെ കടിയേറ്റതിന് പിന്നാലെ ബോധം പോയ ഈ യുവാവ് കോമയില്‍ ആയി..30 ശസ്ത്രക്രിയകളാണ് ഈ യുവാവിന് നടത്തിയത്. നാല് ആഴ്ച ഈ യുവാവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഒരൊറ്റ കൊതുക് കടികൊണ്ട് ഈ യുവാവിന് എന്താണ് സംഭവച്ചിതെന്ന് അറിയാം

സെബാസ്റ്റ്യന്‍ റോട്ട്ഷ്‌കെ എന്ന യുവാവിനെയാണ് കൊതുകിന്റെ കടിയേറ്റതിന് പിന്നാലെ ബോധം പോയ് ആശുപത്രിയില്‍ പ്രേവശിപ്പിച്ചത്. ഏഷ്യന്‍ കടുവ കൊതുകിന്റെ കടിയേറ്റാണ് സെബാസ്റ്റ്യന്‍ റോട്ട്ഷ്‌കെയെയുടെ ബോധം പോയത്. ഐസിയുവില്‍ പ്രവേശിപ്പിച്ച ഇയാള്‍ നാലാഴ്ച കോമയില്‍ കഴിഞ്ഞു.
ഭക്ഷണം വിളമ്പാന്‍ മൂന്നര മിനുട്ട് വൈകി; യുവതിക്ക് 40 കോടി ലഭിക്കുമോ? മുള്‍മുനയില്‍

ജര്‍മ്മനിയിലെ റോഡര്‍മാര്‍ക്കിലെ സെബാസ്റ്റ്യന്‍ രക്തത്തില്‍ വിഷബാധയേറ്റ് കോമയിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊതുക് കടി ചെറിയ പ്രശ്‌നങ്ങളൊന്നും അല്ല അദ്ദേഹത്തിന് ഉണ്ടാക്കിയത്. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ തകരാറുകള്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ആണ് യുവാവിന് ഉണ്ടായത്...

ഇടത് തുടയില്‍ കുരു രൂപപ്പെട്ടതിനാല്‍ തുടയിലേക്ക് തൊലി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് യുവാവിന് വിധേയനാവേണ്ടി വന്നു...2021ലെ വേനല്‍ക്കാലത്ത് ആയിരുന്നു ഇദ്ദേഹത്തിന് കൊതുകുകടിയേറ്റത്. കൊതുക് കടിയേറ്റതിന് പിന്നാലെ അദ്ദഹേത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലുള്ള ലക്ഷണങ്ങള്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടു.

പിന്ന പനി കൂടി വന്നു. ഞാന്‍ കിടപ്പിലായി, കഷ്ടിച്ച് ബാത്ത്‌റൂമില്‍ പോയി, ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. ഇത് അവസാനിക്കുമെന്ന് ഞാന്‍ കരുതി. പെട്ടെന്ന് എന്റെ വിയര്‍പ്പ് കൊണ്ട് എന്റെ പാന്റ് പൂര്‍ണ്ണമായും നനഞ്ഞിരിക്കുന്നതായി ഞാന്‍ കണ്ടു. പെട്ടെന്ന്, എന്റെ ഇടത് തുടയില്‍ ഒരു വലിയ കുരു രൂപപ്പെട്ടു. അതിനുള്ള കാരണം അദ്ദേഹത്തിന്റെ ടിഷ്യു പരിശോധിച്ചതില്‍ കൂടി ഡോക്ടര്‍മാര്‍ കണ്ടെത്തി...

സെറാറ്റിയ മാര്‍സെസെന്‍സ് എന്ന ബാക്ടീരിയ യുവാവിന്റെ തുടയുടെ പകുതി തിന്നു കളഞ്ഞതായി ഡോക്ടര്‍മാര്‍ ടിഷ്യു സാമ്പിള്‍ പരിശോധനയില്‍ നിന്ന് കണ്ടെത്തി...ഇതിനൊക്കെ കാരണം ഏഷ്യന്‍ കടുവ കൊതുക് കടിച്ചതുകൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഒരു സ്‌പെഷ്യസിസ്റ്റിനെ വിളിക്കുകയും ചെയ്തു.. 30 ലധികം ശസ്ത്രക്രിയകള്‍ക്ക് ഇയാള്‍ വിധേയനായി. രണ്ട് കാല്‍വിരലുകള്‍ ഭാഗികമായി മുറിച്ചുമാറ്റി... "കൃത്യ സമയത്ത് ഡോക്ടറെ സമീപിക്കുക, ഒരു ചെറിയ കുത്ത് പോലും മാരകമായേക്കാം!" അവൻ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകി,