കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ഒമാന്‍ ആലോചിക്കുന്നു

Google Oneindia Malayalam News

ഒമാന്‍: രാജ്യത്തെ സ്വദേശി വിദേശി തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ഒമാന്‍ ആലോചിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. സൗദിയുടെയും യുഎഇ യുടെയും പാത പിന്തുടര്‍ന്നാണ് പുതിയ പദ്ധതി രാജ്യത്ത് നിലവില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ വന്‍ തോതില്‍ തുക ചെലവിടന്നുണ്ട്.

ഇതില്‍നിന്ന് ആശ്വാസം കണ്ടത്തൊനാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒരുങ്ങുന്നത്. എണ്ണ വിലയിടിവുമൂലം പൊതുചെലവിന് വേണ്ടിവരുന്ന തുക കണ്ടത്തൊന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പ്രസക്തിയേറെയാണ്. വിശദമായ പഠന റിപ്പോര്‍ട്ട് മന്ത്രി സഭയുടെ പരിഗണനയിലാണെന്നും പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ആരോഗ്യമന്ത്രാലയത്തിലെ പഌനിങ് ആന്‍ഡ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി പറഞ്ഞു.

insurance1

ദക്ഷിണ കൊറിയന്‍ സര്‍ക്കാറുമായി ചേര്‍ന്ന് വിശദപഠനം നടത്തിയശേഷമാണ് പഠന റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിച്ചിരിക്കുന്നത്. പ്രവാസികള്‍ ജോലിചെയ്യുന്ന വലിയ കമ്പനികളെയായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാക്കുക. തുടര്‍ന്ന് വിലയിരുത്തിയശേഷമാകും അടുത്തഘട്ടം നടപ്പാക്കുക.

ഒരു നിശ്ചിത തുക നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയുമായി ധാരണയുണ്ടാക്കിയ ആശുപത്രികളിലും പോളികഌനിക്കുകളിലുമാകും രജിസ്റ്റര്‍ ചെയ്ത കമ്പനികളിലെ തൊഴിലാളികള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതി. ഒമാന്‍ പ്രോജക്ട്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അല്‍ ഖാസ്മി പദ്ധതിയെ കുറിച്ച് സൂചന നല്‍കിയത്.

English summary
Mandatory healthcare insurance for all expatriate and Omani workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X