കാബൂളില്‍ ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ച് 11 പേര്‍ കൊല്ലപ്പെട്ടു, 25 പേര്‍ക്ക് ഗുരുതരപരിക്ക്!!

  • Posted By:
Subscribe to Oneindia Malayalam

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ഒരു പ്രതിഷേധ പരിപാടിക്ക് കാവല്‍ നില്‍ക്കുകയായിരുന്ന പോലീസ് സംഘത്തിനടുത്ത് വെച്ച് ചാവേര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

blast

പോലീസ് സംഘത്തിന് സമീപത്ത് വെച്ച് ചാവേര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് ആഭ്യന്തരകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് വാഹിദ് മജ്രോ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും നഗരത്തിലെ വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പോലീസ് റെയ്ഡിനിടെ ഒരു കച്ചവടക്കാരന്‍ മരിച്ചതുമായി ബന്ധപ്പെട്ട നടന്ന പ്രതിഷേധത്തിനിടെയാണ് ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തവരവാദിത്തം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂളില്‍ കഴിഞ്ഞ ആഴ്ച നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. കഴിഞ്ഞ ആഴ്ചത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു.

English summary
11 killed, 25 wounded in Kabul suicide attack
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്