അള്ളാഹു അക്ബര്‍ മുഴക്കിയെത്തി, ചാവേറായി പൊട്ടിത്തെറിച്ചു; മരിച്ചുവീണത് വിശ്വാസികള്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്‌കാരത്തിനിടെയായിരുന്നു സംഭവം. അല്ലാഹു അക്ബര്‍ മുഴക്കി പൊട്ടിത്തെറിച്ച ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഹമ്മദ് ഏജന്‍സി ജില്ലയിലാണ് സംഭവം.
തിരക്കേറിയ മുസ്ലിം പള്ളിയില്‍ കയറിയ ചാവേറാണ് വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. 24 പേര്‍ക്ക് പരിക്കേറ്റതായാണ് പാക് അധികൃതര്‍ നല്‍കുന്ന വിവരം. പള്ളിക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരാനാണ് സാധ്യതയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്താനിലെ ഗോത്രസമുദായക്കാര്‍ താമസിക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായ മുസ്ലിം പള്ളി. യാഥാസ്ഥിതിക ചിന്താഗതിക്കാരായ ജനങ്ങള്‍ താമസിക്കുന്ന മുഹമ്മദ് ഏജന്‍സി എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ഉള്‍പ്രദേശത്താണ് അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ്.
പാക് താലിബാന് സ്വാധീനമുള്ള ഈ പ്രദേശത്ത് ഇസ്ലാമിക ഭീകരവാദിളുടെ നേതൃത്വത്തിലുള്ള സായുധ കലാപത്തിനും വേദിയാവാറുണ്ട്. ഐസിസ്, അല്‍ഖ്വയ്ദ എന്നീ ഭീകരസംഘടനകളുടെയും സാന്നിധ്യമുള്ള പ്രദേശം കൂടിയാണിത്.












Click it and Unblock the Notifications