കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുക്കര്‍ബര്‍ഗിന്റെ പെങ്ങള്‍ക്കും രക്ഷയില്ല; ലൈംഗിക അതിക്രമം... ഞെട്ടിപ്പിക്കുന്ന പ്രതികരണം

  • By Desk
Google Oneindia Malayalam News

സീറ്റില്‍(അമേരിക്ക): സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് ലോകത്ത് എവിടെയാണെങ്കിലും ഒരു പഞ്ഞവും ഇല്ല. അത്രയേറെ അതിക്രമങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുറത്തറിയാത്ത അതിക്രമങ്ങള്‍ അതിലും എത്രയോ മടങ്ങ് വരും.

എംപി ആയിട്ടും സുരേഷ് ഗോപിയുടെ വെട്ടിപ്പ്? കുടുങ്ങിയാല്‍ അടപടലം കുടുങ്ങും, ബിജെപിക്ക് എട്ടിന്റെ പണിഎംപി ആയിട്ടും സുരേഷ് ഗോപിയുടെ വെട്ടിപ്പ്? കുടുങ്ങിയാല്‍ അടപടലം കുടുങ്ങും, ബിജെപിക്ക് എട്ടിന്റെ പണി

കേരളത്തില്‍ ഒരു പ്രമുഖ നടി പോലും ക്രൂരമായ ലൈംഗിക ആക്രമണത്തിന് വിധേയയായി. ആ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തെവിടേയും സെലിബ്രിറ്റികള്‍ക്ക് പോലും രക്ഷയില്ലാത്ത കാലമാണിത്.

അബിയുടെ മരണം, ഓഖി കൊടുങ്കാറ്റ്... ആ യുവാവിന്റെ പ്രവചനം ശരിയായിരുന്നോ? വീഡിയോ വീണ്ടും വൈറല്‍അബിയുടെ മരണം, ഓഖി കൊടുങ്കാറ്റ്... ആ യുവാവിന്റെ പ്രവചനം ശരിയായിരുന്നോ? വീഡിയോ വീണ്ടും വൈറല്‍

ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരിയെ കുറിച്ചുളള വാര്‍ത്തയാണ്. വിമാനയാത്രക്കിടെയാണ് റാന്‍ഡി സുക്കര്‍ബര്‍ഗിന് നേര്‍ക്ക് ലൈംഗിക അതിക്രമം ഉണ്ടായത്. റാന്‍ഡി തന്നെയാണ് ഇക്കാര്യം പുറത്ത് അറിയിച്ചതും.

വിമാന യാത്രക്കിടെ

വിമാന യാത്രക്കിടെ

അമേരിക്കയില്‍ ഒരു വിമാനയാത്രക്കിടെ ആയിരുന്നു സുക്കര്‍ ബര്‍ഗിന്റെ സഹോദരി റാന്‍ഡി സുക്കര്‍ബര്‍ഗിന് നേര്‍ക്ക് ലൈംഗിക അതിക്രമം ഉണ്ടായത്. അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ സഹപ്രവര്‍ത്തകനൊപ്പം യാത്ര ചെയ്യുകയായിരുന്നു റാന്‍ഡി.

സഹയാത്രികന്‍

സഹയാത്രികന്‍

സഹയാത്രികന്‍ ആയിരുന്നു റാന്‍ഡിയോട് അപമര്യാദയായി പെരുമാറിയത്. അശ്ലീല ആംഗ്യങ്ങളും അശ്ലീല കമന്റുകളുമായി ഇയാള്‍ മോശം പെരുമാറ്റം തുടരുകയായിരുന്നത്രെ. വിമാനത്തിലെ ഫസ്റ്റ് ക്ലാസ്സ് വിഭാഗത്തില്‍ ആയിരുന്നു ഇതെല്ലാം സംഭവിച്ചത്.

വിമാനത്തിലെ മറ്റ് യാത്രക്കാരേയും

വിമാനത്തിലെ മറ്റ് യാത്രക്കാരേയും

റാന്‍ഡിയുടെ സഹയാത്രികനെ കുറിച്ചും അശ്ലീലം കലര്‍ന്ന ഭാഷയില്‍ ഇയാള്‍ സംസാരിച്ചുവത്രെ. വിമാനത്തിലെ മറ്റ് വനിത യാത്രക്കാരുടെ ശരീരത്തെ കുറിച്ചും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു എന്നാണ് റാന്‍ഡി ആരോപിക്കുന്നത്.

പരാതിപ്പെട്ടപ്പോള്‍

പരാതിപ്പെട്ടപ്പോള്‍

സഹിക്കവയ്യാതായപ്പോള്‍ യാത്രക്കാരന്റെ പെരുമാറ്റ ദൂഷ്യത്തെ കുറിച്ച് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. എന്നാല്‍ അവര്‍ ഇക്കാര്യം ഗൗരവത്തില്‍ എടുത്തില്ല എന്നാണ് ആക്ഷേപം. ഇയാള്‍ സ്ഥിരം യാത്രക്കാരന്‍ ആണെന്ന ന്യായം ആണത്രെ വിമാനജീവനക്കാര്‍ പറഞ്ഞത്.

സീറ്റ് മാറ്റി നല്‍കാമെന്ന്

സീറ്റ് മാറ്റി നല്‍കാമെന്ന്

കൂടുതല്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തന്റെ സീറ്റ് മാറ്റിത്തരാം എന്നായിരുന്നത്രെ ജീവനക്കാരുടെ അടുത്ത പ്രതികരണം. പരാതിക്കാരിയായ താന്‍ എന്തിന് സീറ്റ് മാറിയിരിക്കണം എന്ന ചോദ്യമാണ് റാന്‍ഡിക്ക് ചോദിക്കാനുള്ളത്. തന്റെ പരാതി റാന്‍ഡി വിമാന കമ്പനിക്ക് അയച്ചിട്ടുണ്ട്.

പുറത്ത് വിട്ടു

തനിക്ക് നേരിട്ട അനുഭവം ഫേസ്ബുക്കിലൂടേയും ട്വിറ്ററിലൂടേയും ആണ് റാന്‍ഡി പുറത്ത് വിട്ടത്. വിമാന കമ്പനിക്ക് അയച്ച പരാതിയും പുറത്ത് വിട്ടിട്ടുണ്ട്.

English summary
Alaska Airlines said on Thursday that it was investigating a claim that flight attendants allowed a passenger to sexually harass a former Facebook executive on a flight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X