കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ധൈര്യമായി ചൊവ്വയിലേക്ക് വിടാം! വെള്ളം കിട്ടാതെ മരിക്കില്ല!!! അത്ഭുതപ്പെടുത്തുന്ന ചിത്രം!

Google Oneindia Malayalam News

സേണ്‍: ഇന്ത്യ ചൊവ്വയിലേക്ക് പേടകം അയച്ചിട്ടും നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളുടെ ചൊവ്വാ ദോഷം മാറിയിട്ടില്ല എന്നൊരു പുതിയ ചൊല്ലുണ്ട്. സംഗതി ഏതാണ്ട് ശരിയും ആണ്. ചൊവ്വാദോഷം വിട്ടൊരു കളിക്കും ഇപ്പോഴും പലരും തയ്യാറല്ല.

ഏഴ് മിനിട്ടിന്റെ 'ഭീകരാന്തരീക്ഷം'!!! അത് കടന്നപ്പോള്‍ വിടര്‍ന്ന പ്രതീക്ഷകള്‍... ചൊവ്വാദോഷം മാറുമോ?ഏഴ് മിനിട്ടിന്റെ 'ഭീകരാന്തരീക്ഷം'!!! അത് കടന്നപ്പോള്‍ വിടര്‍ന്ന പ്രതീക്ഷകള്‍... ചൊവ്വാദോഷം മാറുമോ?

എന്നാല്‍ ഈ വാര്‍ത്ത ചൊവ്വാദോഷത്തെ കുറിച്ചല്ല, ചൊവ്വയിലെ ഒരു ഗുണത്തെക്കുറിച്ചാണ്. ചൊവ്വയില്‍ ജലസാന്നിധ്യം ഉണ്ടെന്ന വാര്‍ത്തകള്‍ നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ അത് കുറേ കൂടി സ്ഥിരീകരിക്കുന്ന വാര്‍ത്തയാണ് വരുന്നത്.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പുറത്ത് വിട്ട ചിത്രം ആരേയും അമ്പരപ്പിക്കുന്ന ഒന്നാണ്. വെറും ജലസാന്നിധ്യം എന്ന് പറഞ്ഞ് അവസാനിപ്പിക്കാന്‍ ആവില്ല ചൊവ്വയിലെ വെള്ളത്തിന്റെ കഥ. അത് ഇങ്ങനെയാണ്....

വിശാല തടാകം

വിശാല തടാകം

മഞ്ഞുമൂടിയ തടാകങ്ങള്‍ ശീതകാലത്ത് ഭൂമിയിലും പലയിടങ്ങളിലും കാണാം. എന്നാല്‍ അതിനെയൊക്കെ വെല്ലുന്ന ഒരു ഐസ് തടാകം ആണ് ചൊവ്വയില്‍ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് അമ്പത് മൈല്‍ വിസ്തൃതിയില്‍ പരന്നുകിടക്കുകയാണ് അത്.

(ചിത്രത്തിന് കടപ്പാട്: യൂറോപ്യൻ സ്പേസ് ഏജൻസി)

കോറോലേവ് ഗര്‍ത്തം

സത്യത്തില്‍ അതൊരു തടാകം അല്ല, ഒരു ഭീമന്‍ ഗര്‍ത്തം ആണ്. കൊറോലേവ് ഗര്‍ത്തം എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. അതില്‍ നിറയെ ഖനീഭവിച്ച വെള്ളം ആണുള്ളത്. അതും ഏതാണ്ട് ഒരു മൈല്‍ കട്ടിയില്‍!

മാര്‍സ് എക്‌സ്പ്രസ്

മാര്‍സ് എക്‌സ്പ്രസ്

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ(ഇഎസ്എ) ചൊവ്വാ ദൗത്യം ആണ് സ്‌പേസ് എക്‌സ്പ്രസ് പേടകം. ആ പേടകം ആണ് അത്ഭുതപ്പെടുത്തുന്ന ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. മാര്‍സ് എക്‌സ്പ്രസ്സിലെ ഹൈ റെസൊലൂഷന്‍ സ്റ്റീരിയോ ക്യാമറകള്‍ പകര്‍ത്തിയ അഞ്ച് ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഐസിന്റെ കെണി

ഐസിന്റെ കെണി

കൊറോലേവ് ഗര്‍ത്തത്തില്‍ ഉള്ളത് മഞ്ഞല്ല എന്നതാണ് യാഥാര്‍ത്ഥ്യം... അത് ശരിക്കും ഐസ് തന്നെ ആണ്. അത് ഉരുകി വെള്ളം ആവുകയൊന്നും ഇല്ല. ഈ പ്രതിഭാസത്തെ വിളിക്കുന്നത് 'ഐസ് ട്രാപ്പ്' എന്നാണ്.

ശീതവായു

ശീതവായു

ഗര്‍ത്തത്തിന്റെ ഏറ്റവും ആഴംകൂടിയ ഭാഗത്തെ ഐസ്, പ്രകൃത്യാ ഉള്ള ഒരു ശീത കെണിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഐസ് നിക്ഷേപത്തിന് മുകളിലെ വായുവിനെ അത് തണിപ്പിച്ച്, ശീതവായുവിന്റെ ഒരു കവചം തന്നെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതോടെ , താഴെയുള്ള ഐസ് ഉരുകുകയേ ഇല്ല.

English summary
Mars Express Spacecraft captures 50-mile-wide icy crater on the Red Planet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X