ഇറാന്‍ പ്രക്ഷോഭം അവസാനിച്ചതായി സൈന്യം; സര്‍ക്കാരിനെ പിന്തുണച്ച് പതിനായിരങ്ങളുടെ റാലി

  • Posted By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചതായി ഇറാന്‍ റിപ്പബ്ലിക്കന്‍ ഗാര്‍ഡ് തലവന്‍ ജനറല്‍ മുഹമ്മദ് അലി ജാഫരി പ്രഖ്യാപിച്ചു. ഇറാനില്‍ ആറ് ദിവസമായി തുടരുന്ന രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് അറുതിയായതായി അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ ഏജന്‍സികളുടെ പരിശീലനം നേടിയ കുഴപ്പക്കാരായ നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായും അവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ച അറുന്നൂറോളം പേരെ ഇറാന്‍ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണഅ റിപ്പോര്‍ട്ട്.

ഡോക്ലാമില്‍ തീരില്ല! ചൈന അതിര്‍ത്തി കടന്ന് റോഡ് നിര്‍മിക്കുന്നു, സൈന്യത്തെ തുരത്തിയോടിച്ച് ഇന്ത്യ

അതിനിടെ, ഇറാന്‍ ഭരണകൂടത്തെ പിന്തുണച്ച് പതിനായിരങ്ങള്‍ പ്രകടനമായി തെരുവിലിറങ്ങി. പത്തിലേറെ ഇറാന്‍ നഗരങ്ങളില്‍ നടന്ന ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ അമേരിക്കയ്ക്കും ഇസ്രായേലിനും സൗദി അറേബ്യയ്ക്കുമെതിരേ മുദ്രാവാക്യങ്ങളുയര്‍ന്നു. പ്രക്ഷോഭകര്‍ക്കെതിരേ ആഞ്ഞടിച്ച റാലികള്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വിലക്കയറ്റത്തിനെതിരേ പ്രതിഷേധിക്കാനെന്ന പേരില്‍ ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.

iran

രാജ്യത്തിന്റെ ശത്രുക്കളാണ് പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇറാന്റെ ശത്രുക്കള്‍ രാജ്യത്ത് അശാന്തി വിതയ്ക്കാന്‍ തങ്ങളുടെ പക്കലുള്ള പണം, ആയുധം, രാഷ്ട്രീയം, രഹസ്യാന്വേഷണ ഏജന്‍സികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മശ്ഹദിലാണ് രാജ്യത്തെ തുടരുന്ന വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പ്രതിഷേധിച്ച് ഡിസംബര്‍ 28ന് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യത്തിലെ ഹസന്‍ റൂഹാനി സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി അത് വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
mass pro government rallies in iran cities

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്