കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്ജിദുല്‍ ഹറാമിന് നേരെ മിസൈല്‍ ആക്രമണം; ഞെട്ടിത്തരിച്ച് മുസ്ലിം ലോകം, പിന്നില്‍ ഇറാന്‍?

മക്കയുടെ തെക്ക് ഭാഗത്തുള്ള ത്വാഇഫില്‍ വച്ചാണ് സൈന്യം മിസൈല്‍ തകര്‍ത്തത്. സൗദി സൈന്യം യമനില്‍ ആക്രമണം നടത്തുന്നതിലുള്ള പ്രതികാരമാണ് ഹൂഥികളുടെ മിസൈല്‍ ആക്രമണമെന്ന് കരുതുന്നു.

  • By Ashif
Google Oneindia Malayalam News

റിയാദ്: മക്കയിലെ വിശുദ്ധ ഭവനം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം. ഹറം പള്ളി തകര്‍ക്കാനായിരുന്നു നീക്കമെന്ന് സൗദി സുരക്ഷാ വിഭാഗം അറിയിച്ചു. സൈന്യത്തിന്റെ അവസരോചിത ഇടപെടല്‍ മിസൈല്‍ തകര്‍ത്തു. മക്കയിലേക്ക് എത്തുന്നതിന് 60 കിലോമീറ്റര്‍ അകലെ വച്ചാണ് സൈന്യം മിസൈല്‍ തകര്‍ത്തത്.

മുസ്ലിം ലോകത്തെ ഞെട്ടിച്ചാണ് പുതിയ ആക്രമണ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ലോക മുസ്ലിംകള്‍ സംഭവത്തെ അപലപിച്ചു. നേരത്തെ കഴിഞ്ഞ ഒക്ടോബറിലും സമാനമായ ആക്രമണമുണ്ടായിരുന്നു. ഇറാനാണ് സംഭവത്തിന് പിന്നിലെന്നും ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനംം അവതാളത്തിലാക്കുകയാണ് ലക്ഷ്യമെന്നും സൗദി ഭരണകൂടം ആരോപിക്കുന്നു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്.

ഇറാന്‍ നല്‍കിയ മിസൈല്‍

ഇറാന്‍ നല്‍കിയ മിസൈല്‍

യമനിലെ ഹൂഥി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി ആരോപിക്കുന്നു. ശിയാ വിഭാഗക്കാരായ ഹൂഥികള്‍ക്ക് ഇറാന്റെ ശക്തമായ പിന്തുണയുണ്ട്. ഇറാന്‍ നല്‍കുന്ന മിസൈല്‍ ഉപയോഗിച്ചാണ് ഹൂഥികള്‍ക്ക് മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.

ത്വാഇഫില്‍ സംഭവിച്ചത്

ത്വാഇഫില്‍ സംഭവിച്ചത്

മക്കയുടെ തെക്ക് ഭാഗത്തുള്ള ത്വാഇഫില്‍ വച്ചാണ് സൈന്യം മിസൈല്‍ തകര്‍ത്തത്. സൗദി സൈന്യം യമനില്‍ ആക്രമണം നടത്തുന്നതിലുള്ള പ്രതികാരമാണ് ഹൂഥികളുടെ മിസൈല്‍ ആക്രമണമെന്ന് കരുതുന്നു. അടുത്ത മാസം അവസാനത്തിലാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്.

20 ലക്ഷത്തിലധികം പേര്‍

20 ലക്ഷത്തിലധികം പേര്‍

20 ലക്ഷത്തിലധികം വിശ്വാസികളാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ഹജ്ജ് കര്‍മങ്ങള്‍ക്ക് വേണ്ടി മക്കയില്‍ എത്തുക. ഇപ്പോള്‍ തന്നെ ആയിരങ്ങള്‍ എത്തിത്തുടങ്ങി. ഈ വേളയിലാണ് മിസൈല്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

ബുര്‍ഖാന്‍-1 മിസൈല്‍

ബുര്‍ഖാന്‍-1 മിസൈല്‍

സൗദിയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹൂഥികളും യമനിലെ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ലാ സ്വാലിഹിന്റെ അനുയായികളും അറിയിച്ചു. ബുര്‍ഖാന്‍-1 മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും അവര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി മുഖേന വ്യക്തമാക്കി.

കഅ്ബയല്ല, കിങ് ഫഹദ് താവളം

കഅ്ബയല്ല, കിങ് ഫഹദ് താവളം

എന്നാല്‍ കഅ്ബയെ ലക്ഷ്യമിട്ടായിരുന്നില്ല തങ്ങളുടെ ആക്രമണമെന്ന് ഹൂഥികള്‍ പറയുന്നു. ത്വാഇഫിലെ കിങ് ഫഹദ് താവളമായിരുന്നു തങ്ങളുടെ ലക്ഷ്യസ്ഥാനമെന്നും അവര്‍ വിശദീകരിച്ചു. എന്നാല്‍ സൗദി ഇക്കാര്യം തള്ളി. അക്രമികളുടെ ലക്ഷ്യം മക്കയായിരുന്നുവെന്നും സൈന്യം അറിയിച്ചു.

യമനിലെ ഹുദൈദ തുറമുഖം

യമനിലെ ഹുദൈദ തുറമുഖം

യമനിലെ ഹുദൈദ തുറമുഖം വഴി ഹൂഥികള്‍ക്ക് മിസൈല്‍ വിദേശത്ത് നിന്നു എത്തുന്നുണ്ടെന്ന് സൗദി ആരോപിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ നിരോധനം ലംഘിച്ചാണ് ഈ ആയുധ കടത്തെന്നും സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു.

ആയുധക്കടത്ത്

ആയുധക്കടത്ത്

ചെങ്കടലിലെ ഹുദൈദ തുറമുഖം വഴിയുള്ള ചരക്ക് കടത്തിന് നിയന്ത്രണം വേണമെന്ന് സൗദി ആവശ്യപ്പെട്ടു. ചരക്കുകടത്തിന്റെ മറവില്‍ ആയുധക്കടത്താണ് നടക്കുന്നത്. ഇതാണ് ഹൂഥികളുടെ കൈവശം മിസൈലുകള്‍ എത്താന്‍ കാരണമെന്നും സൗദി ആരോപിച്ചു.

ദരിദ്രരാഷ്ട്രങ്ങളിലൊന്ന് യമന്‍

ദരിദ്രരാഷ്ട്രങ്ങളിലൊന്ന് യമന്‍

ലോകത്തെ ഏറ്റവും ദരിദ്രരാഷ്ട്രങ്ങളിലൊന്നാണ് യമന്‍. ഇവിടെക്ക് വിദേശത്ത് നിന്നു നിരവധി സഹായ വസ്തുക്കള്‍ എത്തുന്നുണ്ട്. എന്നാല്‍ ഈ സഹായ വസ്തുക്കളുടെ മറവില്‍ ആയുധവും എത്തുന്നുവെന്നാണ് സൗദിയുടെ ആരോപണം.

10000 പേര്‍ കൊല്ലപ്പെട്ടു

10000 പേര്‍ കൊല്ലപ്പെട്ടു

മേഖലയില്‍ ഐക്യരാഷ്ട്ര സഭയുടെ സദാ നിരീക്ഷണം വേണമെന്നാണ് അറബ് സൈന്യത്തിന്റെ ആവശ്യം. 2015ലാണ് യമനിലേക്ക് സൗദി സഖ്യസേന കടന്നത്. പിന്നീട് നടന്ന ആക്രമണത്തില്‍ 10000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 44500 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

മിസൈല്‍ ആക്രമണം വര്‍ധിച്ചു

മിസൈല്‍ ആക്രമണം വര്‍ധിച്ചു

യമനില്‍ നിന്നു സൗദിയിലേക്ക് ഇപ്പോള്‍ മിസൈല്‍ ആക്രമണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സൗദി അറേബ്യയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ ശക്തമായ ആക്രമണം നടന്നിരുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തെ രണ്ട് എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്.

ദീര്‍ഘദൂര ബാലസ്റ്റിക് മിസൈല്‍

ദീര്‍ഘദൂര ബാലസ്റ്റിക് മിസൈല്‍

യാമ്പു പ്രവിശ്യയിലെ സൗദി അറേബ്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ദീര്‍ഘദൂര ബാലസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 1100 കിലോമീറ്റര്‍ അകലെ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നു.

പ്രതിരോധ സംവിധാനം സഹായിച്ചില്ല

പ്രതിരോധ സംവിധാനം സഹായിച്ചില്ല

യമനോട് ചേര്‍ന്ന സൗദി അതിര്‍ത്തിയില്‍ വിമാനവേധ പ്രതിരോധ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമുണ്ടായില്ല. ഈ സംവിധാനത്തിന് പിടികൊടുക്കാതെയാണ് രണ്ട് മിസൈലുകള്‍ എണ്ണ ശാലകള്‍ തകര്‍ത്തത്. ഇത് എങ്ങനെ സംഭവിച്ചുവെന്നാണ് സൈന്യം പരിശോധിക്കുന്നതിനിടെയാണ് പുതിയ ആക്രണം.

പുകയുന്ന അതിര്‍ത്തികള്‍

പുകയുന്ന അതിര്‍ത്തികള്‍

ഇറാനും സൗദിയും തമ്മില്‍ യുദ്ധ ഭീതി അതിര്‍ത്തിയില്‍ നിലനില്‍ക്കവെയാണ് യമന്‍ അതിര്‍ത്തിയില്‍ ആക്രമണം തുടരുന്നത്. ഒരേ സമയം രണ്ട് മേഖലയിലും സൗദി പ്രതിസന്ധിയിലാണ്. മാത്രമല്ല, ഖത്തറുമായുള്ള അതിര്‍ത്തിയും പഴയ പോലെ സുരക്ഷിതമല്ല.

ബുര്‍ഖാന്‍ 2 മിസൈല്‍

ബുര്‍ഖാന്‍ 2 മിസൈല്‍

എണ്ണ സമ്പന്ന മേഖലയില്‍ ബുര്‍ഖാന്‍ 2 മാതൃകയിലുള്ള മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. കനത്ത നഷ്ടം സൗദിയുടെ ഭാഗത്തുണ്ടായെന്നാണ് വിലയിരുത്തല്‍.

ഹൂഥികള്‍ പറയുന്നത്

ഹൂഥികള്‍ പറയുന്നത്

അല്‍ മസ്ദര്‍ ന്യൂസ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മറ്റു മാധ്യമങ്ങളും വാര്‍ത്ത പുറത്തുവിട്ടു. തങ്ങളാണ് ആക്രമണം നടത്തിയതെന്ന് ഹൂഥികള്‍ ചില മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇനി യമനിലെ സൈനിക നടപടികള്‍ സൗദി ശക്തമാക്കിയേക്കും.

ആദ്യമായാണ് എണ്ണ ലക്ഷ്യമിടുന്നത്

ആദ്യമായാണ് എണ്ണ ലക്ഷ്യമിടുന്നത്

നേരത്തെ സമാനമായ രീതിയില്‍ അല്ലെങ്കിലും ഹൂഥികള്‍ സൗദിയെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. സൈനികരെയും വ്യവയാസ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇത്. ആദ്യമായാണ് എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത്.

ഇറാന്‍-സൗദി അതിര്‍ത്തിയിലും

ഇറാന്‍-സൗദി അതിര്‍ത്തിയിലും

ഇറാന്‍-സൗദി അതിര്‍ത്തിയില്‍ ശക്തമായ യുദ്ധത്തിന് സാധ്യത തെളിഞ്ഞ ഘട്ടത്തിലാണ് യമന്‍ അതിര്‍ത്തിയും പുകയുന്നത്. സൗദി രണ്ട് മേഖലയിലും തിരിച്ചടി നേരിടുന്ന കാഴ്ചയാണിപ്പോള്‍. കഴിഞ്ഞ ദിവസം സൗദിയുടെ ബോട്ട് ഇറാന്‍ സേന പിടികൂടിയിരുന്നു.

യുദ്ധം പൊട്ടിപ്പുറപ്പെടാം

യുദ്ധം പൊട്ടിപ്പുറപ്പെടാം

സിറിയ, ഇറാഖ്, യമന്‍, ഖത്തര്‍ വിഷയത്തില്‍ സൗദിയും ഇറാനും കടുത്ത ഭിന്നത നിലനില്‍ക്കവെയാണ് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നത്. ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന സാഹചര്യമാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ഉള്ളതെന്ന് ഇന്റിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്തു.

English summary
Saudi Arabia has accused Yemeni rebels of attempting to throw into disarray the annual Hajj pilgrimage to Mecca after a missile fired by the Iran-backed Houthis was intercepted south of Islam’s holiest city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X